കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്വാട്ടിമാലയില്‍ മണ്ണിടിച്ചിലില്‍ 131 മരണം, 300 പേരെ കാണാതായി

  • By Siniya
Google Oneindia Malayalam News

ഗ്വാട്ടിമാല: കനത്ത മഴയെ തുടര്‍ന്ന് ഗ്വാട്ടിമാലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 131 പേര്‍ മരിച്ചു. 300 പേരെ കാണാതായി.മൂന്നു ദിവസം തുടര്‍ച്ചയായി പെയ്ത മഴയാണ് ദുരന്തത്തിന് കാരണം.

നവജാത ശിശുക്കളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്.കാണാതയവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.വ്യാഴാഴ്ച രാത്രി സാന്റ കാതറിന മുന്‍സിപ്പാലിറ്റിയില്‍ എല്‍ കാംബ്രേ ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയിലും ജലപ്രവാഹത്തിലും 125 വീടുകള്‍ നശിച്ചു.

lanslid

ഗ്വാട്ടിമലയില്‍ സമീപകാലത്ത് നിരവധി തവണ അപകടം ഉണ്ടായിട്ടുണ്ട്. അപകടസാധ്യത മുന്‍ നിര്‍ത്തി ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല.മാറി താമസിക്കാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ വിസമ്മതിക്കുകയായിരുന്നു.

കനത്ത മഴയും മണ്ണിടിച്ചലും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അപകടകരമായ സാഹചര്യമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇടയ്ക്ക് വച്ച് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തു കൊണ്ടു വരാന്‍ പോലിസും സൈന്യവും വാളണ്ടിയര്‍മാരും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

English summary
At least 131 people were killed in mudslides that smashed into a village outside Guatemala City, officials said, three days after the disaster struck the Central American nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X