കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തി, ഓങ് സാന്‍ സ്യൂക്കിക്ക് നാല് വര്‍ഷം തടവ്, വീണ്ടും ജയിലിലേക്ക്

Google Oneindia Malayalam News

നയ്പിഡോ: മ്യാന്മറില്‍ വീണ്ടും ഞെട്ടിച്ച നീക്കം. പ്രമുഖ മനേതാവ് ഓങ് സാന്‍ സ്യൂക്കിക്ക് നാല് വര്‍ഷത്തെ തടവ് വിധിച്ചിരിക്കുകയാണ് കോടതി. ഒരിടവേളയ്ക്ക് ശേഷമാണ് അവര്‍ വീണ്ടും ജയിലിലേക്ക് പോകുന്നത്. സൈനിക ഭരണത്തിനെതിരെ എതിര്‍പ്പുയര്‍ത്തിയതിനും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനുമാണ് രണ്ട് വര്‍ഷം വീതം കോടതി വിധിച്ചത്. മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനും നാല് വര്‍ഷത്തെ തടവ് വിധിച്ചിട്ടുണ്ട്. ഇവരെ ഇതുവരെ ജയിലിലേക്ക് മാറ്റിയിട്ടില്ല. അതേസമയം റോഹിംഗ്യകള്‍ക്ക് എതിരെ അടക്കം വംശീയ ഉന്മൂലനത്തെ ഇതുവരെ തള്ളിപ്പറയാതിരുന്ന സ്യൂക്കിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടയിലാണ് അവര്‍ വീണ്ടും ജയിലിലാവുന്നത്.

തിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മിതിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി

1

ഇവര്‍ക്കെതിരെ മറ്റ് വകുപ്പുകളും ചുമത്തും. ഫെബ്രുവരിയില്‍ സ്യൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ചാണ് നേരത്തെ സൈന്യം അധികം പിടിച്ചത്. ദശാബ്ദങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷമായിരുന്നു സ്യൂക്കി അധികാരത്തിന്റെ ഭാഗമായത്. ഔദ്യോഗിക സീക്രട്‌സ് ആക്ട്, അഴിമതി, തിരഞ്ഞെടുപ്പ് അഴിമതി എന്നിവ സ്യൂക്കിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതിലെല്ലാം തെളിവുണ്ടെന്ന് കണ്ടെത്തിയാല്‍ ദശാബ്ദങ്ങളോളം ഇനിയും അവര്‍ ജയിലില്‍ കഴിയേണ്ടി വരും. താല്‍ക്കാലികമായുള്ള ജനാധിപത്യ ഭരണമാണ് ഇതോടെ അവസാനമായിരിക്കുന്നത്. തലസ്ഥാന നഗരമായ നൈപിഡോയിലെ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമതത്തിയിട്ടുണ്ട്.

നേരത്തെ സൈന്യം അധികാരം പിടിച്ചതിനെതിരെ ഇവരുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ ശിക്ഷയ്ക്ക് കാരണം. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ് കൊവിഡ് കേസ്. അതില്‍ സ്യൂക്കിയുടെ എന്‍എല്‍ഡി വന്‍ വിജയം നേടിയിരുന്നു. നയ്പിഡോയില്‍ പ്രത്യേക കോടതി വാദത്തിനൊടുവിലാണ് വിധി പറഞ്ഞത്. എന്നാല്‍ കോടതി വാദങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. സ്യൂക്കിയുടെ അഭിഭാഷകര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും അനുവാദമില്ല. ഇവര്‍ക്ക് അതിന് വിലക്കുണ്ട്. നേരത്തെ എന്‍എല്‍ഡിയുടെ പല സീനിയര്‍ അംഗങ്ങള്‍ക്കും ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രിക്ക് 75 വര്‍ഷമാണ് തടവ് ലഭിച്ചത്. സ്യൂക്കിയുടെ വിശ്വസ്തനായ ഒരാള്‍ക്ക് 20 വര്‍ഷം തടവ് ലഭിച്ചു. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സ്യൂക്കിക്കെതിരെയുള്ള നടപടിയെ അപലപിച്ചു. തീര്‍ത്തും വ്യാജമായ പരാതികളാണ് എല്ലാം പ്രതിപക്ഷത്തെയും എതിര്‍പ്പുകളെയും ഇല്ലാതാക്കുകയാണ് മ്യാന്മറിലെ സൈന്യം. രാജ്യത്തെ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്യാതന്ത്ര്യത്തെയും ഹനിച്ച് കൊണ്ടിരിക്കുകയാണ് സൈന്യമെന്നും ആംനെസ്റ്റി പറഞ്ഞു. സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം 1300ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം അധികാരം പിടിച്ചെടുത്തതിനെ സൈന്യം ന്യായീകരിച്ചു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് സൈന്യം പറഞ്ഞു.

'ലാലേട്ടന്‍ എന്നും ഒന്നാമന്‍, വെട്ടിയിട്ട വാഴത്തണ്ട് പോലെ എന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ചിരി വരുന്നത്''ലാലേട്ടന്‍ എന്നും ഒന്നാമന്‍, വെട്ടിയിട്ട വാഴത്തണ്ട് പോലെ എന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ചിരി വരുന്നത്'

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
aung san suukyi sentenced to four years after dissenting against military
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X