ഓഫീസിന് എന്തൊരു ഐശ്വര്യം; കാലെടുത്ത് വെച്ചതും ബംപര്‍, ഭാഗ്യരേഖ തെളിഞ്ഞ് യുവാവ്!!

സിഡ്‌നി: സ്വപ്‌നം പോലും കാണാതെയാണ് ആ യുവാവ് പതിവ് പോലെ ഉറക്കമെഴുന്നേറ്റ് ഓഫീസിലേക്ക് പോയത്. വീണ്ടും ഓഫീസിലേക്ക് പോകുന്നതിന്റെ ഒരു ഹരത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ ഭാഗ്യത്തിന് അങ്ങനെ ഇന്ന ആളാണെന്ന നോട്ടമൊന്നും ഇല്ലല്ലോ. ഇത്തവണ നറുക്ക് വീണത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഈ യുവാവിനാണ്.

അടിച്ച ഭാഗ്യത്തിന്റെ കണക്ക് കേട്ടപ്പോള്‍ ആ യുവാവ് പോലും അമ്പരന്നിരിക്കുകയാണ്. കോടികളാണ് ഇയാളുടെ കൈയ്യിലേക്ക് വന്ന് വീണിരിക്കുന്നത്. സഹപ്രവര്‍ത്തകരും, നാട്ടുകാരുമെല്ലാം ഇപ്പോള്‍ ഇയാളുടെ നേട്ടത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. ഒരു ലോട്ടറി ഇയാളുടെ തലവര തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്. അത് എങ്ങനെയെന്ന് പരിശോധിക്കാം....

1

ഓസ്‌ട്രേലിയയിലെ റോക്കാംപ്ടണ്‍ നിവാസിയായ യുവാവിനാണ് ബംപര്‍ സമ്മാനം അടിച്ചത്. ഇയാള്‍ ജോലിയിലേക്ക് മടങ്ങിയെത്തിയ സമയമായിരുന്നു അത്. അതായത് ജോലിക്കെത്തിയ ആദ്യ ദിവസം തന്നെയാണ് ബംപര്‍ അടിച്ചിരിക്കുന്നത്. വല്ലാത്തൊരു ദിവസമായിരുന്നു അതെന്ന് ഈ യുവാവ് പറയുന്നു. താന്‍ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ബംപറിന്റെ രൂപത്തില്‍ തന്നെ തേടിയെത്തിയത്. അന്ന് ലോട്ടറി അധികൃതര്‍ എന്നെ വിളിച്ച് സമ്മാനം അടിച്ച കാര്യം പറയുമ്പോള്‍ ഞാനാകെ ചിരിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.

2

Skin Care:ആയുര്‍വേദം സുമ്മാവാ; ഗുണങ്ങള്‍ വേറെ ലെവല്‍, ചര്‍മകാന്തിക്ക് ദാ ഇതൊന്ന് പരീക്ഷിക്കൂ!!

ഏകദേശം ഒരു ലക്ഷം ഡോളറാണ് ഇയാള്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. 56 ലക്ഷം രൂപയില്‍ അധികം വരുമിത്. സെന്‍ട്രല്‍ ക്യൂന്‍സ്ലാന്‍ഡര്‍ മേഖലയിലാണ് ഇയാളുടെ താമസം. സൂപ്പര്‍ ജാക്ക്‌പോട്ടിലാണ് യുവാവിന് ബംപര്‍ അടിച്ചത്. ജനുവരി ഒന്‍പതിനായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം അടിച്ചത് ഇയാള്‍ക്ക് ആകെ ആവേശമായിരിക്കുകയാണ്. ഈ സമ്മാനം മാത്രമല്ല, സമാശ്വാസ സമ്മാനമായി ആയിരം ഡോളറും ഇയാള്‍ക്ക് അടിച്ചിരിക്കുകയാണ്. 56000 രൂപയില്‍ അധികം വരും ഈ തുക. യുവാവിന് ഈ നേട്ടം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

3

ഇതൊരു വല്ലാത്ത നേട്ടമാണെന്ന് ഓസ്‌ട്രേലിയന്‍ യുവാവ് പറയുന്നു. തന്നെ ലോട്ടറി ഓഫീസില്‍ നിന്ന് വിളിച്ച് സമ്മാനം അടിച്ചെന്ന് പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. നറുക്കെടുപ്പിന് പിന്നാലെയാണ് ഇവര്‍ തന്നെ വിളിച്ചത്. തന്റെ ജീവിതത്തില്‍ ഇതുവരെ അടിച്ച ഏറ്റവും വലിയ ലോട്ടറി സമ്മാനമാണ് ഈ തുകയെന്ന് യുവാവ് പറഞ്ഞു. 2023ല്‍ ജോലി സ്ഥലത്തേക്ക് ആദ്യത്തെ വരവായിരുന്നു ഇത്. വല്ലാത്തൊരു സര്‍പ്രൈസാണ് എന്നെ കാത്തിരുന്നത്. ഒരിക്കല്‍ പോലും ലോട്ടറി അടിക്കുമെന്ന് സ്വപ്‌നം കണ്ടിരുന്നില്ലെന്ന് യുവാവ് പറയുന്നു.

4

ഈ ദിവസം എനിക്ക് അത്ര നല്ലതൊന്നുമായിരുന്നില്ല. ഈ അവധിക്കാലം കഴിഞ്ഞ് ഓഫീസിലെത്താന്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയായിരുന്നു. എന്നാല്‍ ഈ ജയം എല്ലാം മാറ്റിമറിച്ചെന്ന് യുവാവ് പറയുന്നു. ആദ്യം ഞാന്‍ വിചാരിച്ചത് ഈ കോള്‍ തട്ടിപ്പാണെന്നാണ്. എന്നാല്‍ സത്യം പിന്നീട് മനസ്സിലായി. ടിക്കറ്റ് നോക്കിയപ്പോഴാണ് അത് സത്യമാണെന്ന് മനസ്സിലായത്. ഇതൊരു സൗജന്യ ബോണസ് ടിക്കറ്റായിരുന്നു. സത്യമാണോ എന്നറിയാന്‍ എന്നെ തന്നെ ഒരു നുള്ളി നോക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. ദ ലോട്ടിന്റെ സൈറ്റ് വഴി ഓണ്‍ലൈനിലിലൂടെയാണ് ഈ യുവാവ് ടിക്കറ്റെടുത്തത്.

5

അതുപോലെ യുഎസ്സിലെ വിര്‍ജീനിയയിലും പുതിയൊരു ലോട്ടറി ജേതാവ് ഉണ്ടായിരിക്കുകയാണ്. ഇയാളൊരു വോട്ടക്കാരനാണ്. ഇയാള്‍ വേട്ടയ്ക്കായി പോകുന്ന വഴി എടുത്ത ടിക്കറ്റാണിത്. മൈക്കിള്‍ ഷൂള്‍ എന്നാണ് ഈ യുവാവിന്റെ പേര്. വേട്ടയ്ക്ക് പോകുന്നതിന് മുമ്പ് പെട്ടെന്ന് എടുത്ത ടിക്കറ്റിലാണ് ഇപ്പോള്‍ ബംപറിടച്ചത്. 86 ലക്ഷം രൂപയില്‍ അധികമാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചത്. ജനുവരി ആറിനായിരുന്നു ഇയാള്‍ സമ്മാനം വാങ്ങിയത്. വിര്‍ജീനിയയിലെ കോണ്‍കോര്‍ട്ട് നിവാസിയാണ് അദ്ദേഹം. നറുക്കെടുപ്പ് ഡിസംബര്‍ 19നായിരുന്നു. ടിക്കറ്റിലെ അഞ്ച് നമ്പറും മൈക്കിളിന് ഒത്തുവന്നുവെന്ന് ലോട്ടറി അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+