Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍

വാഷിംഗ്ടണ്‍: ഭാഗ്യം കടന്നുവരുമ്പോള്‍ ജീവിതത്തില്‍ ഒരാള്‍ക്ക് എന്തൊക്കെ സംഭവിക്കും. ചിലര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും. മറ്റ് ചിലര്‍ ആ സന്തോഷം ആരെയെങ്കിലും വിളിച്ച് അറിയിക്കും. എന്നാല്‍ ഓസ്‌ട്രേലിയയിലെ ഒരു യുവതിക്ക് സംഭവിച്ചിരിക്കുന്നത് ആര്‍ക്കും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. കേട്ടവരൊക്കെ ഒരേ അമ്പരപ്പിലാണ്. ഇങ്ങനെയൊക്കെ നടക്കുമോ എന്നാണ് ചോദ്യം.

എന്തായാലും അതൊക്കെ സംഭവിച്ചിരിക്കുകയാണ്. യുവതിക്ക് അടിച്ചിരിക്കുന്നത് ഒരു മെഗാ ലോട്ടറി ബംപറാണ്. അതിലെ തുക കണ്ടാണ് യുവതിക്ക് ഇങ്ങനൊരു കാര്യം സംഭവിച്ചിരിക്കുന്നത്. എന്തായാലും യുവതി വന്‍ ഹാപ്പിയിലാണ്. വിവരമറിഞ്ഞ ഓരോരുത്തരും സന്തോഷത്തിലാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ജീവിതത്തിലെ ഒരു സാധാരണ ദിനമായിരുന്നു ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ നിന്നുള്ള ആ യുവതിക്ക്. അപ്രതീക്ഷിതമായിട്ടാണ് ബംപര്‍ ലോട്ടറി അടിച്ച കാര്യം യുവതി അറിയുന്നത്. കേട്ട ഉടനെ യുവതിക്ക് സംഭവിച്ചത് അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു. യുവതി ബംപറടിച്ച കാര്യം അറിഞ്ഞ ഉടനെ ബോധം കെട്ട് വീഴുകയായിരുന്നു. ഇവര്‍ ജോലിത്തിരക്കിലായിരുന്ന സമയത്താണ് ഈ വിവരം അറിഞ്ഞത്. ഇങ്ങനൊരു കാര്യം ആരും പ്രതീക്ഷിച്ചിരുന്നില്ല. വിശ്വസിക്കാന്‍ പറ്റുന്നതിലും അപ്പുറത്തുള്ള കാര്യം അറിഞ്ഞപ്പോള്‍ യുവതി മയങ്ങി വീഴുകയായിരുന്നു.

2

വിക്ടോറിയയിലെ വുഡോങ്ക സ്വദേശിയാണ് ഈ യുവതി. വര്‍ഷങ്ങളായി ഇവര്‍ ലോട്ടറി എടുക്കുന്നുണ്ട്. എന്നാല്‍ സമ്മാനം അടിക്കാത്തത് കൊണ്ട് എടുക്കുന്ന ലോട്ടറിയിലൊന്നും അമിത പ്രതീക്ഷ അവര്‍ക്കുണ്ടാവാറില്ല. ഒരേ നമ്പറാണ് ഇവര്‍ ലോട്ടറി എടുക്കാനായി ഉപയോഗിക്കാറുള്ളത്. ഈ നമ്പറുകള്‍ ചിലപ്പോള്‍ ഭാഗ്യം കൊണ്ടുവന്നേക്കാമെന്ന് ഇവര്‍ കരുതിയിരുന്നു. ഇവരുടെ വിശ്വാസം ഒടുവില്‍ ശരിയായി വന്നിരിക്കുകയാണ്. പക്ഷേ ലോട്ടറി അടിച്ചെന്ന് അറിയുന്നതിന് മുമ്പ് രസകരമായ ഒരു കാര്യം നടന്നിരുന്നുവെന്നാണ് ഈ യുവതി പറയുന്നത്.

3

ഇവരുടെ ഫോണിലേക്ക് ഇന്നലെ ലോട്ടറി ഓഫീസില്‍ നിന്ന് ഒരു കോള്‍ വന്നിരുന്നു. ഇവര്‍ക്ക് ബംപര്‍ ലോട്ടറി അടിച്ച കാര്യം പറയാനായിട്ടായിരുന്നു വിളിച്ചത്. എന്നാല്‍ അവര്‍ ആ കോള്‍ എടുത്തില്ല. പകരം അവഗണിച്ചു. തനിക്ക് അറിയാത്ത നമ്പറുകളില്‍ നിന്ന് ഫോണ്‍ വന്നാല്‍ ഒരിക്കല്‍ പോലും എടുക്കാറില്ലെന്ന് യുവതി പറയുന്നു. തന്റെ സ്വഭാവം അങ്ങനെയാണ്. അജ്ഞാത നമ്പറില്‍ നിന്നുള്ള കോളുകള്‍ തനിക്ക് എടുക്കാന്‍ ആഗ്രഹമില്ല. ഈ നമ്പറും അതുപോലെ വന്നതായിരുന്നു. അതുകൊണ്ട് ആ ഫോണ്‍ അറ്റന്റ് ചെയ്തില്ല. അവരുമായി സംസാരിക്കാനും പറ്റിയില്ലെന്ന് വിക്ടോറിയന്‍ യുവതി പറഞ്ഞു.

4

ഇതൊക്കെ ഇന്ത്യയില്‍ തന്നെയാണോ? കേട്ടിട്ട് പോലുമുണ്ടാവില്ല; പക്ഷേ ട്രിപ്പിന് പൊളിയാണ്, ഒന്ന് പോയി നോക്കൂ!!

പക്ഷേ ഭാഗ്യം തന്നെ വിട്ടുപോയിട്ടില്ലെന്ന് യുവതി പറയുന്നു. വൈകാതെ തന്നെ തന്നെ തേടി ഒരു ടെക്സ്റ്റ് മെസേജ് വന്നു. പിന്നാലെ ഒരു ഇമെയിലും വന്നു. അതോടെയാണ് തനിക്ക് സമ്മാനം അടിച്ചെന്ന് മനസ്സിലായത്. തോന്നിയ പോലെയാണ് താന്‍ നമ്പറുകള്‍ തിരഞ്ഞെടുത്തത്. അതുകൊണ്ട് എന്ത് സമ്മാനം കിട്ടിയാലും അത്ഭുതമായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ച് കൊണ്ട് ബംപറാണ് തേടി വന്നതെന്ന് യുവതി പറയുന്നു. അഞ്ച് കോടി 68 ലക്ഷം രൂപയാണ് ഈ യുവതിക്ക് സമ്മാനമായി അടിച്ചത്. ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.

5

ബംപര്‍ അടിച്ചെന്ന് അറിഞ്ഞതോടെയാണ് ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്. ആ സമയം എനിക്ക് ബോധം നഷ്ടമായി. എന്റെ രണ്ട് വശത്തുമായി നിന്നിരുന്ന രണ്ട് പേര്‍ അത് കണ്ട് ആകെ ഭയന്ന് പോയെന്നും യുവതി പറഞ്ഞു. അവരെല്ലാം എനിക്കെന്തോ അപകടം സംഭവിച്ചുവെന്ന് കരുതിയിരിക്കുകയായിരുന്നു. ആകെ പതറി പോയ നിലയിലായിരുന്നു സഹപ്രവര്‍ത്തകര്‍. പെട്ടെന്ന് ഇങ്ങനെ സംഭവിക്കണമെങ്കില്‍ എനിക്ക് കാര്യമായി എന്തോ പ്രശ്‌നമുണ്ടെന്ന് അവര്‍ കരുതി. എന്നാല്‍ ബോധം വന്നപ്പോള്‍ അവരോട് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പറഞ്ഞുവെന്നും യുവതി പറഞ്ഞു.

6

അതേസമയം ബംപര്‍ അടിച്ചെങ്കിലും യുവതിക്ക് പ്രശസ്തിയില്‍ താല്‍പര്യമില്ല. തന്റെ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കാന്‍ യുവതിക്ക് ആഗ്രഹമില്ല. മണ്‍ഡേ ആന്‍ഡ് വെനസ്‌ഡേ ലോട്ടോയിലാണ് ഇവര്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത്. ബുധനാഴ്ച്ചയാണ് നറുക്കെടുപ്പ് നടന്നത്. 4, 25, 16, 13, 9, 27 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. സപ്ലിമെന്ററി നമ്പറുകള്‍ 42, 29 എന്നതാണ്. ഡിവിഷന്‍ വണ്‍ ടിക്കറ്റില്‍ സമ്മാനം അടിക്കുമെന്ന് താന്‍ കരുതിയില്ലെന്ന് യുവതി പറഞ്ഞു. എന്തായാലും പുതുവത്സരം ഭാഗ്യം കൊണ്ടുവന്നതില്‍ സന്തോഷത്തിലാണ് യുവതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+