Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം പരിശോധിക്കാനിറങ്ങി ഓസ്‌ട്രേലിയന്‍ കുടുംബം: ക്രിസ്മസ് ദിനത്തില്‍ കോടികളുടെ ബംപറടിച്ചു

സിഡ്‌നി: ക്രിസ്മസ് ദിനത്തില്‍ ഒരു ഓസ്‌ട്രേലിയന്‍ കുടുംബത്തിന്റെ ഭാഗ്യം ഒന്നാകെ മാറി മറിഞ്ഞിരിക്കുകയാണ്. ഇവരുടെ ലോട്ടറി എടുക്കുന്ന ശീലം മഹാഭാഗ്യമായി മാറിയിരിക്കുകയാണ്. കോടികളാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇവരുടെ ഭാഗ്യനനമ്പറാണ് ഇത്രയും വലിയൊരു തുക ലഭിക്കാന്‍ ഇടയാക്കിയത്. അതേസമയം ഈ കുടുംബത്തിലെ ആരും ഇങ്ങനൊരു നേട്ടം സ്വന്തമാക്കിയതായി വിശ്വസിച്ചിട്ടില്ല.

എല്ലാവര്‍ക്കും ലോട്ടറി അടിച്ചെന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. അത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കൈയ്യിലുള്ള ഒരു നമ്പറാണ് ഇവരുടെ എല്ലാ ഭാഗ്യവും കൊണ്ടുവന്നതെന്ന് ഇവര്‍ ഒടുവില്‍ മനസ്സിലാക്കുകയായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള കുടുംബത്തിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഒറ്റ നറുക്കെടുപ്പില്‍ മൂന്ന് ഡിവിഷന്‍ വണ്‍ സമ്മാനങ്ങളാണ് അടിച്ചത്. മൊത്തം 2.3 മില്യണ്‍ ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടുക. പന്ത്രണ്ട് കോടി 84 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ദാറ്റ്‌സ് ലോട്ടോയുടെ ഫലം വന്നിട്ടും ഇവര്‍ സമ്മാനം അടിച്ചത് അറിഞ്ഞിരുന്നില്ല. ഒരാഴ്ച്ചയോളമാണ് ഒരു കുടുംബത്തിലെ സഹോദരങ്ങള്‍ സമ്മാനം അടിച്ചത് അറിയാതെ പോയത്. ഒടുവില്‍ ഇവര്‍ ഇക്കാര്യം മനസ്സിലാക്കുകയായിരുന്നു.

2

ക്രിസ്മസ് ദിനത്തിലാണ് ലോട്ടറി അടിച്ചത് തങ്ങള്‍ക്കാണെന്ന് ഈ സഹോദരങ്ങള്‍ തിരിച്ചറിഞ്ഞത്. ശനിയാഴ്ച്ച മാത്രമാണ് ഞങ്ങള്‍ ലോട്ടറി അടിച്ചെന്നതിരിച്ചറിഞ്ഞതെന്ന് ഈ കുടുംബത്തിന്റെ പ്രതിനിധി പറഞ്ഞു. തന്റെ കൈയ്യിലുള്ളത് സമ്മാനം അടിച്ച ടിക്കറ്റാണെന്ന് അറിയുക പോലുമില്ലായിരുന്നു. സാധാരണ നമ്പറുകള്‍ പരിശോധിച്ച് ടിക്കറ്റുകള്‍ ഒഴിവാക്കാറാണ് പതിവ്. സമ്മാനങ്ങള്‍ അടിക്കാറില്ല. ഇത്തവണ പക്ഷേ ടിക്കറ്റിലെ നമ്പറുകള്‍ പരിശോധിക്കണമെന്ന് ഓര്‍മയുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു.

3

ഒരു കടയില്‍ നില്‍ക്കുമ്പോഴാണ് ലോട്ടറിയുടെ കാര്യം ഓര്‍മ വന്നതും പരിശോധിക്കുന്നതും. അതില്‍ സമ്മാനം അടിച്ചെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് സഹോദരങ്ങള്‍ പറയുന്നു. സ്പ്രിംഗ് വേല്‍ നിവാസികളാണ് ഇവര്‍. ഇവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറുകളാണ് ഇത്തവണ ഉപയോഗിച്ചത്. 8, 36, 37, 41, 3, 28 എന്നിങ്ങനെയാണ് നമ്പറുകള്‍. ഇതില്‍ ഏഴിന്റെ ഗുണിതം നമ്പറുകളായിരുന്നു സ്ഥിരമായി ഇവര്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ സപ്ലിമെന്ററി നമ്പറായി 9, 16 എന്നിവയും ഉള്‍പ്പെടുത്തി.

4

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

ഇത് ഒരു സ്‌പെഷ്യല്‍ സെറ്റായിട്ടുള്ള നമ്പറായിട്ടാണ് ഈ കുടുംബം കരുതുന്നത്. നേരത്തെ ഡിവിഷന്‍ 2 ടിക്കറ്റില്‍ ലോട്ടറിയടിച്ചത് ഇത്തരമൊരു നമ്പറിലൂടെയായിരുന്നു. അതുകൊണ്ട് അവ മാറ്റി പരീക്ഷിക്കാന്‍ ഇവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ദീര്‍ഘകാലം മുമ്പാണ് ഇവര്‍ക്ക് ലോട്ടറി അടിച്ചത്. ഓരോ ലോട്ടറിയിലും സ്ഥിരം നമ്പറായിരുന്നു ഈ സഹോദരങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. അത് വീണ്ടും ഇവര്‍ക്ക് ഭാഗ്യം കൊണ്ടുവന്ന് സമ്മാനിച്ചിരിക്കുകയാണ്. തീര്‍ച്ചയായും ഈ പണം നല്ല രീതിയില്‍ ഉപയോഗിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

5

കുറച്ച് ആവേശത്തിലാണ് തങ്ങളെന്ന് ഈ കുടുംബത്തിന്റെ പ്രതിനിധി പറയുന്നു. ഇവര്‍ക്കൊക്കെ ബാങ്കുകളിലും മറ്റുമായി വായ്പകള്‍ കൊടുത്ത് തീര്‍ക്കാനുണ്ട്. അതെല്ലാം അടച്ച് തീര്‍ക്കാന്‍ ഈ പണം കൊണ്ട് സാധിക്കും. കുടുംബാംഗങ്ങളെല്ലാം ആദ്യം വായ്പ അടച്ചുതീര്‍ക്കാനാണ് ശ്രമിക്കുക. അത് മാത്രമല്ല, ചെറിയൊരു അവധിക്കാല ആഘോഷവും ഇവരുടെ മനസ്സിലുണ്ട്. കുടുംബവുമായി ചേര്‍ന്ന് ഒരു ഹോളിഡേ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു. സൗത്ത് വേല്‍ ന്യൂസ് ഏജന്‍സിയില്‍ നിന്നാണ് ഈ ടിക്കറ്റ് അവര്‍ എടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+