ക്രിസ്മസ് ഗിഫ്റ്റിനായി ലോട്ടറികള്‍ വാങ്ങി; ബാക്കിയായ ടിക്കറ്റിന് അടിച്ചത് ജാക്‌പോട്ട്!!

സിഡ്‌നി: ഭാഗ്യം എന്ന് പറയുന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യമല്ല. വല്ലപ്പോഴും നമ്മളെ തേടി വരുന്ന കാര്യമാണ്. ചിലപ്പോള്‍ ജീവിത കാലം മുഴുവന്‍ ഭാഗ്യം നമ്മളെ തേടി വന്നില്ലെന്നും വരാം. എന്നാല്‍ ആര്‍ക്കെങ്കിലും കൊടുക്കാന്‍ വെച്ചിരുന്ന സമ്മാനത്തില്‍ നിന്ന് നമുക്ക് സമ്മാനം അടിക്കുമോ? കേട്ടിട്ട് അമ്പരക്കേണ്ട കാര്യമില്ല. അങ്ങനെയൊരു കാര്യം ഒരാളുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്.

സംഭവം ഇന്ത്യയിലാണോ എന്ന് കരുതി അത്ഭുതപ്പെടേണ്ട. ഇത് നടന്നിരിക്കുന്നത് ഓസ്‌ട്രേലിയയിലാണ്. അവിടെ ക്രിസ്മസ് ഗിഫ്റ്റുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് വമ്പനൊരു ലോട്ടറി അടിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

1

ഓസ്‌ട്രേലിയയിലെ റെയ്മണ്ട് ടെറസ് സ്വദേശിയായ സ്ത്രീക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച നറുക്കെടുത്ത ലോട്ടോ ടിക്കറ്റിലാണ് അവര്‍ക്ക് സമ്മാനം അടിച്ചത്. ഇവര്‍ ലോട്ടറി എടുത്തത് ക്രിസ്മസ് സമ്മാനം നല്‍കാനാണ്. ഇത് അടുത്ത ആളുകള്‍ക്ക് ഗിഫ്റ്റായി കൊടുക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ സമ്മാനങ്ങളെല്ലാം കൊടുത്ത് കഴിഞ്ഞപ്പോള്‍ ഒരു ടിക്കറ്റ് ബാക്കിയാവുകയായിരുന്നു. അതാണ് ഈ യുവതിയുടെ ഭാഗ്യമായി മുന്നില്‍ അവതരിപ്പിച്ചത്.

2

സമ്മാനം കൊടുക്കാന്‍ ഈ ടിക്കറ്റിന്റെ ആവശ്യം വന്നില്ലെന്ന് യുവതി പറയുന്നു. എന്നാല്‍ ഈ ടിക്കറ്റിന് ഇവര്‍ക്ക് ബംപറടിച്ചിരിക്കുകയാണ്. പോര്‍ട്ട് സ്റ്റീഫന്‍സ് സ്വദേശിക്ക് ആകെ അമ്പരപ്പാണ്. ഇങ്ങനൊരു ഭാഗ്യമുണ്ടാവുമെന്ന് ആരും കരുതില്ല. ഡിസംബര്‍ 24നാണ് ഈ ടിക്കറ്റ് നറുക്കെടുത്തത്. 44 കോടി 68 ലക്ഷം രൂപയാണ് ഈ യുവതിക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. 2023ല്‍ തന്റെ ജീവിതം ഇതിലും മനോഹരമായി തുടങ്ങാനാവില്ലെന്ന് യുവതി പറഞ്ഞു. ബാക്കി വന്ന ടിക്കറ്റില്‍ ഇവര്‍ കോടീശ്വരിയായത് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

3

റെയ്മണ്ട് ടെറസ് ന്യൂസ് ഏജന്‍സിയില്‍ നിന്നാണ് ഈ യുവതി ഈ ബംപര്‍ ലോട്ടറിയെടുത്തത്. ബോക്‌സിംഗ് ഡേ ദിനത്തില്‍ ഈ ടിക്കറ്റ് ഞാന്‍ ആദ്യമായി കണ്ടു. അതൊന്ന് വാങ്ങി നോക്കാമെന്ന് മനസ്സ് പറഞ്ഞു. അങ്ങനെയാണ് ടിക്കറ്റ് വാങ്ങിയതെന്ന് യുവതി പറയുന്നു. എനിക്ക് ലോട്ടറിയടിച്ചെന്ന് ആദ്യമായി അറിഞ്ഞപ്പോള്‍ മനസ്സ് അത് വിശ്വസിച്ചിരുന്നില്ല. അതൊരിക്കലും എനിക്കായിരിക്കില്ലെന്നാണ് ഞാന്‍ സ്വയം പറഞ്ഞത്. പിന്നീട് കുറച്ച് ശ്വാസമെടുത്താണ് ഒന്ന് കൂടി നോക്കിയതെന്നും യുവതി പറഞ്ഞു.

4

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

ആ ടിക്കറ്റ് തനിക്കാണ് അടിച്ചതെന്ന് മനസ്സിലാക്കിയപ്പോള്‍ ആകെ അമ്പരപ്പായിരുന്നുവെന്നും യുവതി പറയുന്നു. അതേസമയം ഈ ടിക്കറ്റ് ശരിക്കും മഹാഭാഗ്യം പോലെയാണ് തനിക്ക് ലഭിച്ചതെന്ന് യുവതി വെളിപ്പെടുത്തി. ക്രിസ്മസിന് ഗിഫ്റ്റായി നല്‍കാനായിരുന്നു ഈ ടിക്കറ്റ് എടുത്തത്. എന്നാല്‍ സമ്മാനങ്ങളെല്ലാം കൊടുത്ത് കഴിഞ്ഞപ്പോള്‍ ഇതിന്റെ ആവശ്യം വന്നില്ല. ബാക്കി വന്ന ടിക്കറ്റാണിത്. അതിനാണ് സമ്മാനം അടിച്ചിരിക്കുന്നതെന്നും യുവതി പറഞ്ഞു. ഈ രീതിയിലും ഭാഗ്യം വരുമോ എന്ന് ചോദിക്കുകയാണ് അവരിപ്പോള്‍.

5

എല്ലാം സത്യമല്ല എന്ന തോന്നലാണ് ഇപ്പോഴുള്ളത്. എന്റെ ദിവസത്തെ ഇത്ര ഗംഭീരമാക്കാന്‍ മറ്റൊന്നിനും സാധിക്കില്ല. ഇങ്ങനൊരു ലോട്ടറി അടിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അതുപോലെ തന്നെ ഒടുവില്‍ സംഭവിച്ചിരിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. കുറച്ച് സമയം എടുത്ത് മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കൂ. തീര്‍ച്ചയായും കുടുംബത്തെ സഹായിക്കാനായി ഈ പണം ഉപയോഗിക്കും. 2023ന് ഇതിലും മികച്ച രീതിയില്‍ തുടക്കമിടാന്‍ സാധിക്കില്ലെന്നും യുവതി പറഞ്ഞു.

6

4, 32, 8, 39, 7, 24 എന്നിങ്ങനെയാണ് വിജയിച്ച ടിക്കറ്റന്റെ നമ്പര്‍. ശനിയാഴ്ച്ച നറുക്കെടുപ്പില്‍ ഓസ്‌ട്രേലിയയില്‍ ആകെ ഡിവിഷന്‍ വണ്‍ വിഭാഗത്തില്‍ ലോട്ടറിയടിച്ചത് ഏഴ് പേര്‍ക്കാണ്. രണ്ട് പേര്‍ വീതം ക്യൂന്‍സ്ലാന്‍ഡ്, ന്യൂസൗത്ത് വെയല്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ നിന്നാണ്. ഒരാള്‍ പശ്ചിമ ഓസ്‌ട്രേലിയയില്‍ നിന്നുമാണ്. ഈ വര്‍ഷം 423 പേര്‍ക്കാണ് ഡിവിഷന്‍ വണ്‍ ലോട്ടറി അടിച്ചിരിക്കുന്നത്. ഇതില്‍ 114 പേരും ന്യൂസൗത്ത് വെയ്ല്‍സുകാരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+