ഈ ടെക്‌നിക്ക് ഉപയോഗിച്ചാല്‍ ലോട്ടറിയടിക്കുമല്ലേ; യുവതിക്ക് കിട്ടിയത് കോടികള്‍; ബംപര്‍ തന്ത്രം ഇതാണ്!!
കാന്‍ബറ: ലോട്ടറി അടിക്കാന്‍ പ്രത്യേക തന്ത്രങ്ങളുണ്ടോ? ഇതുവരെ ആരും കേട്ടിട്ട് പോലുമില്ല അത്തരമൊരു കാര്യങ്ങള്‍. എന്നാല്‍ സ്ഥിരമായി ലോട്ടറിയെടുക്കുന്നവര്‍ നമ്പര്‍ പാറ്റേണ്‍ ശ്രദ്ധിക്കാറുണ്ട്. അത്തരം നിരീക്ഷണങ്ങള്‍ അവരെ വന്‍ വിജയത്തിലേക്ക് നയിക്കാറുമുണ്ട്. പക്ഷേ ഇവിടെ ഒരു യുവതിയുടെ തന്ത്രം അവരെ കോടീശ്വരിയാക്കി മാറ്റിയിരിക്കുകയാണ്.
അത് പക്ഷേ അധികമാരും പ്രയോഗിക്കാത്തൊരു തന്ത്രം കൂടിയുണ്ട്. പുതുവത്സരത്തിലെ ഏറ്റവും വലിയ ലോട്ടറി തുകയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ലോട്ടറി അധികൃതര്‍ പോലും ഇവരെ അഭിനന്ദിക്കുന്നതിലേക്കാണ് കാര്യങ്ങള്‍. എന്താണ് യുവതിക്ക് ഭാഗ്യം നേടിക്കൊടുത്തതെന്ന് വിശദമായി പരിശോധിക്കാം.....

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള യുവതിയാണ് ഇത്തവണ ഭാഗ്യവതിയായിരിക്കുന്നത്. പുതുവത്സരത്തിലേക്ക് ഇവര്‍ കാലെടുത്ത് വെച്ചിരിക്കുന്നത് കോടീശ്വരിയായിട്ടാണ്. ഇവര്‍ക്ക് പക്ഷേ വലിയ തന്ത്രം തന്നെയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുപറഞ്ഞിരിക്കുന്നത്. ഇവരുടെ ജാഗ്രതയാണ് വലിയൊരു സമ്മാനം നേടുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിലാണ് ഇവരെ തേടി സമ്മാനമെത്തിയത്. 12 ഡിവിഷന്‍ ലോട്ടറിയാണ് ഇവര്‍ എടുത്തത്. ഗോള്‍ഡ് ലോട്ടോ പ്രൈസിലാണിത്.

3.3 മില്യണാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. കിട്ടിയ തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 18 കോടി 75 ലക്ഷം രൂപയ്ക്ക് മുകളില്‍ വരും ഈ തുക. ലോട്ടറി അധികൃതര്‍ ഇവര്‍ ജേതാവായത് സ്ഥിരീകരിച്ചു. അതേസമയം ഇവരുടെ കൈയ്യില്‍ ടിക്കറ്റെടുക്കാന്‍ പണമില്ലായിരുന്നു. എന്നാല്‍ എങ്ങനെ ഈ ടിക്കറ്റ് എടുത്തുവെന്ന രഹസ്യവും യുവതി പരസ്യമാക്കി. താന്‍ അടുത്തിടെ ഒരു ഇന്‍സ്റ്റന്റ് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ടിക്കറ്റ് വാങ്ങിയിരുന്നു. അതില്‍ സമ്മാനവും അടിച്ചിരുന്നു. ആ തുക കൊണ്ടാണ് യുവതി പുതിയ ടിക്കറ്റെടുത്തത്.

ശരിക്കും ആലോചിച്ചാല്‍ തമാശ തോന്നുന്ന കാര്യങ്ങളാണ് സംഭവിച്ചതെന്ന് യുവതി പറയുന്നു. കുറച്ച് ഇന്‍സ്റ്റന്റ് സ്‌ക്രാച്ച് ലോട്ടറികളായിരുന്നു ഞങ്ങള്‍ നേരത്തെ വാങ്ങിയത്. അതില്‍ നിന്ന് എനിക്ക് 50 ഡോളര്‍ സമ്മാനമായി അടിച്ചിരുന്നു. ആ ടിക്കറ്റില്‍ അടിച്ച പണമെല്ലാം എടുത്താണ് ഇപ്പോഴത്തെ ബംപര്‍ ലോട്ടറി വാങ്ങിയതെന്നും യുവതി പറഞ്ഞു. അത് പെട്ടെന്നുള്ള എന്റെ തീരുമാനമായിരുന്നു. ഈ സ്‌ക്രാച്ച് ടിക്കറ്റ് ഉടനെ തന്നെ മാറിയെടുത്ത് പണം വാങ്ങുകയായിരുന്നു. പിന്നാലെ തന്നെ ഈ പുതിയ ടിക്കറ്റും വാങ്ങുകയായിരുന്നു.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
പക്ഷേ ടിക്കറ്റ് വാങ്ങിയിട്ടും വലിയ ട്വിസ്റ്റ് സംഭവിച്ചുവെന്ന് ഓസ്‌ട്രേലിയന്‍ യുവതി പറയുന്നു. താന്‍ ഈ ടിക്കറ്റിനെ കുറിച്ച് മറന്ന് പോയിരുന്നു. രണ്ടാഴ്ച്ചയോളമാണ് അത് തന്റെ പേഴ്‌സില്‍ കിടന്നതെന്ന് യുവതി പറയുന്നു. ഒടുവില്‍ എന്തോ ഭാഗ്യം പോലെ അത് ഓര്‍മ വരികയായിരുന്നു. പുതുവത്സര ദിനത്തിലാണ് ആ ടിക്കറ്റ് ഞാന്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ജനുവരി ഒന്നിന് രാത്രി ഒരു മണിക്കാണ് ആ ടിക്കറ്റിന്റെ ഫലം പരിശോധിക്കുന്നത്. ഒരു നിമിഷം ഞാനാകെ സ്തംഭിച്ച് പോയി. ശരിക്കും പറഞ്ഞാല്‍ വിശ്വസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് യുവതി പറഞ്ഞു.

എനിക്ക് ശരിക്കും പാനിക്ക് അറ്റാക്ക് വന്ന അവസ്ഥയായിരുന്നു അപ്പോള്‍. ആ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ എനിക്ക് ശ്വാസം പോലും കിട്ടുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ആ സമ്മാനം ലഭിച്ചുവെന്ന് ഉറപ്പിക്കുകയായിരുന്നു. ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തിലും അവര്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. ഇത് തന്റെ കുടുംബത്തെ നന്നായി നോക്കാനുള്ള പണമാണ്. ഇവരെ ഈ പണം ഉപയോഗിച്ച് ഞാന്‍ സഹായിക്കും. ചിലപ്പോള്‍ പുതിയൊരു വീട് വാങ്ങുമെന്നും യുവതി പറയുന്നു. അതുമല്ലെങ്കില്‍ ഒരു അവധിക്കാലം ആഘോഷിക്കാന്‍ പോകും. കുറച്ച് കാര്യങ്ങള്‍ തന്റെ ലിസ്റ്റിലുണ്ടെന്നും ഇവര്‍ പറഞ്ഞു.

നെക്‌സ്ട്ര ഓറിയോണില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. സ്പ്രിങ്ഫീല്‍ഡിലെ മെയിന്‍ സ്ട്രീറ്റിലാണ് ഈ കടയുള്ളത്. അതേസമയം കടയുടമ വിവേക് ഗണേഷ് ആകെ ആവേശത്തിലാണ്. ഒരിക്കല്‍ കൂടി തന്റെ കടയില്‍ നിന്ന് ഈ ടിക്കറ്റ് വിറ്റുപോയതില്‍ അദ്ദേഹം സന്തോഷവാനാണ്. ആ യുവതിക്ക് ബംപറടിച്ചതില്‍ എല്ലാവരും സന്തോഷവാന്മാരാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ നാല് വമ്പന്‍ സമ്മാനമടിച്ച ടിക്കറ്റുകള്‍ വിറ്റിട്ടുണ്ടെന്ന് ഇന്ത്യന്‍ വംശജന്‍ കൂടിയായ വിവേക് പറയുന്നു. എല്ലാം ഇന്‍സ്റ്റന്റ് ടിക്കറ്റുകളായിരുന്നു.












Click it and Unblock the Notifications