ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍
കാന്‍ബറ: ഒരു യുവതി തനിക്ക് ഭാഗ്യം വന്ന വഴി നോക്കി അമ്പരന്ന് നില്‍ക്കുകയാണ്. ഒരു ക്രിസ്മസ് സമ്മാനമാണ് ഈ യുവതിയുടെ തലവര മാറ്റി മറിച്ചത്. ഓസ്‌ട്രേലിയയിലാണ് സംഭവം. തനിക്കാരും സമ്മാനം തരില്ലെന്ന് കരുതിയാണ് യുവതി ഇങ്ങനൊരു കാര്യം ചെയ്തത്. അത് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. എന്നാല്‍ രാജ്യത്താകെ ഇവരുടെ ഭാഗ്യം ചര്‍ച്ചയായിരിക്കുകയാണ്.
എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും അഹങ്കാരിയാവാന്‍ ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. അത്രയും വലിയ തുകയാണ് ഈ യുവതിക്ക് ലഭിച്ചിരിക്കുന്നത്. ആരുടെയും സ്വഭാവം മാറ്റാനുള്ള തുകയുണ്ട് ഇത്. എന്നാല്‍ യുവതി ചെയ്യാന്‍ പോകുന്ന കാര്യം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു അമ്മയ്ക്കാണ് ഇത്രയും വലിയൊരു ഭാഗ്യമുണ്ടായിരിക്കുന്നത്. ഇവര്‍ ഇത്രയും വലിയ ഭാഗ്യം കൊണ്ട് തന്നെ പേര് പുറത്തുപറയാനും ആഗ്രഹിക്കുന്നില്ല. 19 മില്യണ്‍ യൂറോയാണ് ഇവര്‍ക്ക് ലോട്ടറിയായി അടിച്ചിരിക്കുന്നത്. 166 കോടിയില്‍ അധികം വരും ഈ തുക. ആരും ഞെട്ടിപ്പോകുന്ന തുകയാണിത്. ഏറ്റവും രസകരമായിരുന്നു ഇവര്‍ക്ക് ലോട്ടറിയടിച്ച കാര്യം. ക്രിസ്മസിന് ആരും സമ്മാനം തരില്ലെന്ന് കരുതി, ഇവര്‍ സ്വയം സമ്മാനിച്ചതാണ് ഈ ലോട്ടറി. ഇവര്‍ പവര്‍ബോള്‍ ടിക്കറ്റാണ് എടുത്തത്.

അതേസമയം ആ ടിക്കറ്റ് എടുക്കുമ്പോള്‍ അവര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല ഇത്രയും വലിയ ഭാഗ്യമാണ് തന്നെ തേടി വരാന്‍ പോകുന്നതെന്ന്. ശരിക്കും സ്വപ്‌നമാണോ ഇത് എന്ന് ചിന്തിച്ച് പോയെന്ന് ഇവര്‍ പറയുന്നു. 52 മില്യണിന്റെ ജാക്‌പോട്ടാണ് ഇവര്‍ എടുത്തത്. മൂന്ന് പേര്‍ക്കാണ് ഒന്നാം സമ്മാനം അടിച്ചത്. അത് മൂന്ന് പേര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു. യുവതിക്ക് ലഭിച്ചതാണ് ഇത്രയും വലിയ തുക. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് നിവാസിയാണ് ഈ യുവതി.

വലിയ സന്തോഷത്തിലാണ് ഇവര്‍ ഇപ്പോള്‍. ലോട്ടറിയടിച്ചത് അറിഞ്ഞ് ഞാന്‍ മുകളിലേക്ക് ചാടിപ്പോയി. അലറിവിളിച്ച് കൊണ്ടായിരുന്നു ഈ ചാട്ടം. എന്റെ കുട്ടികള്‍ കരുതിയത് അടുക്കളയില്‍ വലിയ പാറ്റയോ കൂറയോ കയറിയെന്നാണ്. അത്രയും തമാശയേറിയതായിരുന്നു രംഗങ്ങള്‍. ബ്രിസ്‌ബേനിലെ ഡുറാക്ക് മേഖലയിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. അതേസമയം ഇത്ര വലിയ തുക കിട്ടിയത് കൊണ്ട് ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും താന്‍ കൊണ്ടുവരില്ലെന്നാണ് ഈ യുവതി പറയുന്നത്.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
അതേസമയം ജീവിതത്തില്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യവും യുവതി വെളിപ്പെടുത്തി. താനൊരിക്കലും ജോലി കളയാന്‍ പോകുന്നില്ല. ഇത്ര വലിയ തുക കിട്ടിയത് കൊണ്ട് അതൊന്നും ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. കാരണം എന്റെ ജോലിയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ആ ജോലി ആസ്വദിച്ചാണ് ചെയ്യുന്നത്. തുടര്‍ന്നും ഈ ജോലിയുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു. എന്നാല്‍ എന്താണ് താന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയെന്ന് യുവതി വെളിപ്പെടുത്തിയില്ല. അതും രഹസ്യമായി വെക്കാനാണ് യുവതിയുടെ താല്‍പര്യം.

അതേസമയം ഈ തുക തന്നെയും കുടുംബത്തെയും ഒരുപാട് സഹായിക്കുമെന്ന് യുവതി പറയുന്നു. അത് മാത്രമല്ല, മെച്ചപ്പട്ടൊരു ജീവിതം ഇതിലൂടെ സാധ്യമാകുമെന്നും ഇവര്‍ പറഞ്ഞു. ഓസീസ് ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജാക്ക്‌പോട്ടാണ് ഇവര്‍ക്ക് അടിച്ചിരിക്കുന്നത്. ഡിസംബര്‍ 29നായിരുന്നു നറുക്കെടുപ്പ്. ഈ ലോട്ടറിയില്‍ തന്നെയുള്ള മറ്റ് രണ്ട് ജേതാക്കള്‍ ന്യൂസൗത്ത് വെയ്ല്‍സുകാരാണ്. സിഡ്‌നിയിലെ ബര്‍വൂഡ് സ്വദേശിയാണ് ഇതിലൊരാള്‍. നിങ്ങള്‍ക്ക് തമാശ പറയുകയാണോ എന്നാണ് ഇയാള്‍ ചോദിച്ചതെന്ന് ലോട്ടറി അധികൃതര്‍ പറഞ്ഞു. അതേസമയം സമ്മാനം നേടിയ നാലാമത്തെ വ്യക്തി ഇതുവരെ ടിക്കറ്റുമായി മുന്നോട്ട് വന്നിട്ടില്ല.












Click it and Unblock the Notifications