സാഹിത്യ നൊബേല്‍ പീറ്റര്‍ ഹാന്‍ഡ്കെയ്ക്ക്.... 2018ലെ പുരസ്കാരം ഓള്‍ഗ തുക്കാര്‍സുക്കിന്
സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഓസ്ട്രിയന്‍ സാഹിത്യകാരന് പീറ്റര്‍ ഹാന്ഡ്കെയ്ക്കിനാണ് ഇത്തവണത്തെ പുരസ്കാരം. അതേസമയം കഴിഞ്ഞ തവണത്തെ പുരസ്കാരവും ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്. പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊക്കാര്സുക്കിനാണ് പുരസ്കാരം. തൊക്കാര്സുക്ക് നേരത്തെ കഴിഞ്ഞ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരവും ലഭിച്ചിരുന്നു.

അതേസമയം പ്രാദേശിക ജീവിത്തിന്റെ ഏറ്റവും മികച്ച രൂപം എഴുത്തുകളില്‍ കാണിച്ച് തന്ന എഴുത്തുകാരിയാണ് തൊക്കാര്സുക്കെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞു. രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം ഫെമിനിസ്റ്റും, വെജിറ്റേറിയനുമായിട്ടാണ് തൊക്കാര്സുഗ് അറിയപ്പെടുന്നത്. നേരത്തെ പോളണ്ടിലെ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു ഓള്‍ഗ. ഇതേ തുടര്‍ന്ന് രാജ്യദ്രോഹി എന്ന് വരെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുദ്ര കുത്തിയിരുന്നു. വധഭീഷണിയെ തുടര്‍ന്ന് ഇവരെ സംരക്ഷിക്കാന്‍ പ്രസാധകര്‍ക്ക് സുരക്ഷാ ഗാര്‍ഡുകളെ വരെ നിയമിക്കേണ്ടി വന്നു.
ജേതാക്കള്‍ക്ക് 9 മില്യണ്‍ സ്വീഡിഷ് കൊറോണ സമ്മാനമായി ലഭിക്കും. അതേസമയം ജേതാക്കളെ പുരസ്കാരത്തെ കുറിച്ച് അറിയിച്ചതായി കമ്മിറ്റി വ്യക്തമാക്കി. ഹാന്‍ഡ്കെ സ്വന്തം വീട്ടിലും, തൊക്കാര്സുക്ക് ഒരു യാത്രയുടെ ഭാഗമായി ജര്‍മനിയിലുമായിരുന്നു. നേരത്തെ പുരുഷ കേന്ദ്രീകൃതവും, യൂറോപ്പില്‍ മാത്രം കേന്ദ്രീകരിച്ചുമുള്ള പുരസ്കാര രീതിയില്‍ നിന്ന് മാറുമെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞിരുന്നു. ലൈംഗിക പീഡന വെളിപ്പെടുത്തലുകളെ തുടര്‍ന്നായിരുന്നു തീരുമാനം.
അക്കാദമി അംഗം കാതറീന ഫ്രോസ്റ്റന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോഡ് അര്‍നോയ്ക്കെതിരെ ഉയര്‍ന്ന ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ പുരസ്കാരം നല്‍കിയിരുന്നില്ല. ഫ്രോസ്റ്റന്സനും മറ്റ് ആറ് അംഗങ്ങളും ആരോപണങ്ങള്‍ക്ക് പിന്നാലെ രാജിവെച്ചിരുന്നു. അര്‍നോ നേരത്തെ ജേതാക്കളുടെ പേര് നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പുതിയ 7 അംഗങ്ങളെ നിയമിച്ചിരുന്നു. മാറ്റ്സ് മാം ആണ് സെക്രട്ടറിയായി നിയമിതനായത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications