കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റുഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി, ഡോക്ടര്‍മാരോട് സംസാരിച്ചു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കത്തിക്കുത്തേറ്റ പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് ്അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിച്ചുവെന്നാണ് വിവരം. ന്യൂയോര്‍ക്കില്‍ വെച്ചാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കുകളോടെ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

1

സഹപ്രവര്‍ത്തകനായ ആതിഷ് തസീര്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വെന്റിലേറ്ററില്‍ നിന്ന് സല്‍മാന്‍ റുഷ്ദിയെ മാറ്റിയെന്നും, അദ്ദേഹം സംസംരിച്ചെന്നും, തമാശകള്‍ പറഞ്ഞുവെന്നും തസീര്‍ പറഞ്ഞു. റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്രൂ വൈലി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റ്യൂട്ടനില്‍ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ന്യൂജഴ്‌സി സ്വദേശിയായ ഹാദി മതാര്‍ കുത്തിവീഴ്ത്തുകയായിരുന്നു. അറസ്റ്റിലായ യുവാവ് ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്ന് യുഎസ് പറയുന്നു.

എന്നാല്‍ ഇറാനുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഹാദി മതാറിനെതിരെ വധശ്രമത്തിന് കേസെടുത്തതായി ചൗതാക്വ കൗണ്ടി പ്രോസിക്യൂട്ടര്‍ പറഞ്ഞു. വളരെ നീണ്ടുനില്‍ക്കുന്ന നിയമനടപടിയുടെ ആദ്യ ഘട്ടം മാത്രമാണിതെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണി ജേസണ്‍ ഷ്മിത്ത് അറിയിച്ചു.

തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണി കൊടുത്ത് മുന്‍ കാമുകി; നാട്ടിലാകെ പാട്ടായി; വൈറല്‍!!തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണി കൊടുത്ത് മുന്‍ കാമുകി; നാട്ടിലാകെ പാട്ടായി; വൈറല്‍!!

അതേസമയം തനിക്കെതിരെ കൊലക്കുറ്റം ചുമത്തരുതെന്നാണ് പ്രതി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ പ്ലാന്‍ ചെയ്താണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇയാളെ ജാമ്യം നല്‍കാതെ തടങ്കലില്‍ വെക്കാനാണ് ജഡ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്. റുഷ്ദിയുടെ ചടങ്ങിലേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്താണ് ഇയാള്‍ എത്തിയത്. അതിന് ശേഷമാണ് ആക്രമണം ഉണ്ടായത്.

വ്യാജ ഐഡി കാര്‍ഡ് പ്രതിയുണ്ടാക്കിയെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ കണ്ണിന്റെ കാഴ്ച്ച റുഷ്ദിക്ക് നഷ്ടമാകുമെന്നാണ് വിവരം. എന്നാല്‍ പ്രതിയെ മോശമായ രീതിയിലാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ പബ്ലിക് ഡിഫന്‍ഡര്‍ നതാനിയല്‍ ബരോനെ പറഞ്ഞു.

ആക്രമണത്തില്‍ ഞെട്ടിപ്പോയെന്നും, കടുത്ത ദു:ഖമുണ്ടെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഫിറ്റ്‌നെസ് ബോക്‌സിംഗ് ക്ലബിലെ മാനേജറാണ് പ്രതി. ന്യൂജഴ്‌സി നിവാസിയാണ്. അടുത്തിടെയാണ് തന്റെ അംഗത്വം റദ്ദാക്കാനും, കുറച്ച് കാലത്തേക്ക് ഇവിടേക്ക് വരില്ലെന്നും പറഞ്ഞത്.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

ജിം ഉടമയായ ഡെസ്മണ്ട് ബോയലും പറയുന്നത് ഹാദി മത്താര്‍ അക്രമ പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ലെന്നാണ്. വളരെ ശാന്തനാ വ്യക്തിയായിരുന്നു. വളരെ ദു:ഖിതനായി തോന്നിയിരുന്നു. അധികം സംസാരിക്കാനും അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നില്ലെന്നും ഡെസ്മണ്ട് പറഞ്ഞു.

പണം തിരിച്ചുകിട്ടാന്‍ തോക്കുചൂണ്ടി ബാങ്കിലെത്തി യുവാവ്: സോഷ്യല്‍ മീഡിയയില്‍ ഹീറോ, സംഭവിച്ചത് ഇങ്ങനെപണം തിരിച്ചുകിട്ടാന്‍ തോക്കുചൂണ്ടി ബാങ്കിലെത്തി യുവാവ്: സോഷ്യല്‍ മീഡിയയില്‍ ഹീറോ, സംഭവിച്ചത് ഇങ്ങനെ

English summary
author salman rushdie had been taken off from the ventilator, he talked to doctor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X