ആക്‌സിയം 4 കുതിച്ചുതുടങ്ങി, ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ശുഭാൻഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്
ന്യൂയോർക്ക്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രം കുറിച്ചുകൊണ്ട് ആക്‌സിയം 4 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ യാത്രികൻ ശുഭാൻഷു ശുക്ല ഉൾപ്പെടെയുള്ള നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്. നിരവധി കാലതാമസങ്ങൾക്ക് ശേഷമാണ് ക്രൂ ഡ്രാഗൺ കാപ്സ്യൂളും ഇന്ത്യയുടെ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാല് ബഹിരാകാശയാത്രികരും ഉൾപ്പെടുന്ന ദൗത്യം വിക്ഷേപിച്ചത്.
മൂന്ന് വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ബഹിരാകാശയാത്രികർക്കൊപ്പം ശുഭാൻഷു ശുക്ല ബഹിരാകാശത്തേക്ക് പറന്നുയർന്നത് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01 ഓടെയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കാനും അവിടെ പ്രവർത്തിക്കാനുമുള്ള ഒരു ദൗത്യത്തിന്റെ നിർണായകമായ തുടക്കമായിരുന്നു ഇത്.

Courtesy: Nasa Youtube
ഫാൽക്കൺ-9 ലെ മെർലിൻ എഞ്ചിനുകൾ ജ്വലിച്ചപ്പോൾ ടെലിവിഷനിലും യൂട്യൂബിലുമൊക്കെ കണ്ടുനിന്ന ഇന്ത്യക്കാരിടെ കണ്ണുകളും ജ്വലിച്ചു. സ്പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തെ ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കുന്ന ഒരു പാതയിലേക്ക് നയിച്ചുകൊണ്ട് ഇടിമുഴക്കത്തോടെയുള്ള ഒരു ശബ്‌ദത്തോടെയാണ് ആക്‌സിയം യാത്ര ആരംഭിച്ചത്.
നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരി കൂടിയായ ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ് ഫ്ലൈറ്റ് ഡയറക്‌ടർ യുഎസിന്റെ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യ വളരെ പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡർ കൂടിയാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും ശുഭാൻഷുവാണ്.
1984ല്‍ ബഹിരാകാശ യത്രനടത്തിയ രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോർഡിന് ഉടമ. എന്നാൽ അതിന് ശേഷം ഇന്ന് രാവിലെ വരെ മറ്റൊരാൾക്കും ഈ നേട്ടത്തിലേക്ക് നടന്നെത്താൻ സാധിച്ചിരുന്നില്ല. പട്ടികയിലെ രണ്ടാമനാണ് ശുഭാൻഷു ശുക്ല. അതും നീണ്ട 41 വര്‍ഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം എന്നതും പ്രത്യേകം ഓർക്കണം.
പെഗ്ഗിക്കും ശുഭാൻഷുവിനും പുറമേ ദൗത്യത്തിൽ പോളണ്ടില്‍ നിന്നുള്ള ഇഎസ്എ പ്രോജക്റ്റ് ബഹിരാകാശ സഞ്ചാരി സ്ലാവോസ് യൂസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവര്‍ കൂടി മിഷന്‍ സ്‌പേഷ്യലിസ്‌റ്റുകളായി ഉൾപ്പെട്ടിട്ടുണ്ട്. 28.5 മണിക്കൂർ നീളുന്ന യാത്രയ്ക്ക് ഒടുവിലായിരിക്കും അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയിലേക്ക് എത്തുക.
ആരാണ് ശുഭാൻഷു ശുക്ല?
2019-ൽ ഇന്ത്യയുടെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിൻ (ഐഎഎം) തിരഞ്ഞെടുത്തതോടെയാണ് ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്രയുടെ ആരംഭം. തുടർന്ന് 2021ഓടെ റഷ്യയിലെ യൂറി ഗഗാരിൻ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തിൽ അദ്ദേഹം അടിസ്ഥാന പരിശീലനം പൂർത്തിയാക്കുകയും ചെയ്‌തു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് ഇന്ത്യൻ ബഹിരാകാശ യാത്രികരിൽ ഒരാളാണ് അദ്ദേഹം. 2006 ജൂണിൽ ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം, 2024 മാർച്ചോടെ ഗ്രൂപ്പ് ക്യാപ്റ്റനായി ഉയർന്നിരുന്നു. ഒടുവിലാണ് നിർണായകമായ ആക്‌സിയം ദൗത്യത്തിൽ ഇടം നേടിയതോടെ ശുക്ല ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications