മേഗനും ഹാരിക്കും മൂന്നാമത്തെ കുഞ്ഞ് ജനിക്കും, ചാള്‍സ് രാജാവ് വില്യമിന് അധികാരം കൈമാറും; പ്രവചനം
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ നല്ലതും ചീത്തതുമായ കാര്യങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കം കുറിക്കുമെന്ന് ജ്യോതിഷിയുടെ പ്രവചനം. മേഗന്‍ മര്‍ക്കലും, ഹാരി രാജകുമാരനും ബ്രിട്ടീഷ് രാജകുടുംബവുമായുള്ള അകല്‍ച്ച തുടരുമെന്നാണ് പ്രവചനം. എന്നാല്‍ ഇരുവരുടെയും ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കും.

അതുപോലെ അപ്രതീക്ഷിതമായ മോശം കാര്യങ്ങളും സംഭവിക്കുമെന്ന് ജ്യോതിഷിയുടെ പ്രവചനമുണ്ട്. ഒന്നിലേറെ ജ്യോതിഷിമാര്‍ രാജകുടുംബത്തിലെ കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. ചാള്‍സ് രാജാവിനും, വില്യം രാജകുമാരനും ഇടയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും പ്രവചനമുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

പ്രമുഖ ജ്യോതിഷിമാരായ ലിസാ സ്റ്റാര്‍ഡസ്റ്റും, പാട്രിക് പ്രൈസുമാണ് പുതിയ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇവര്‍ നക്ഷത്ര ഫലം നോക്കിയാണ് കാര്യങ്ങള്‍ പ്രവചിക്കുന്നത്. 2023ല്‍ പല മാറ്റങ്ങള്‍ മേഗനും ഹാരിക്കും ഉണ്ടാവുമെന്ന് ലിസ പ്രവചിക്കുന്നു. ഇവരുടെ സാമ്പത്തിക സ്ഥിതിയില്‍ ചില മാറ്റങ്ങള്‍ വരും. ചിലപ്പോള്‍ ഇവരുടെ നിക്ഷേപത്തില്‍ നഷ്ടം വരികയോ, ധനഷ്ടം ഉണ്ടാവുകയോ ചെയ്യാം. മേഗന്‍ അവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതലായി തുറന്ന് പറയാമെന്നാണ് മറ്റൊരു പ്രവചനം.

ഹാരി രാജകുമാരന്‍ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിലൂടെ കടന്നുപോകുമെന്നും ലിസ പ്രവചിക്കുന്നു. ആളുകള്‍ക്ക് ഹാരിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ടാകും. പക്ഷേ മേഗനില്‍ അത്ര താല്‍പര്യമുണ്ടാവില്ല. അവര്‍ പല കാര്യങ്ങളിലും നിശബ്ദത പാലിക്കുമെന്നും ലിസ പറയുന്നു. അതേസമയം മേഗന്‍ കുടുംബ ജീവിതം വീണ്ടും ശക്തിപ്പെടുത്താന്‍ ശ്രമിക്കും. മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ മേഗന്‍ ആഗ്രഹിക്കുന്നുണ്ട്. മേഗന്‍ 2023 അവസാനത്തില്‍ വീണ്ടും ഗര്‍ഭം ധരിക്കാനാണ് സാധ്യതയെന്ന് ലിസ പ്രവചിക്കുന്നു.

മേഗനും ഹാരിയും അടുത്തൊന്നും ബ്രിട്ടന്‍ സന്ദര്‍ശിക്കില്ലെന്നാണ് പ്രവചനം. വില്യം രാജകുമാരനുമായി സുഹൃത്തും, ശത്രുവും ഇടകലര്‍ന്ന ബന്ധമായിരിക്കും ഹാരിക്കുണ്ടായിരിക്കുകയാണെന്ന് ഇവര്‍ പ്രവചിക്കുന്നു. ഇവര്‍ തമ്മില്‍ സത്യസന്ധമായ സംഭാഷണങ്ങള്‍ നടക്കും. പരസ്പരം ഇവര്‍ക്ക് ഇഷ്ടമായിരിക്കും. എന്നാല്‍ ഇത് വെറും കണ്ണില്‍പ്പൊടിയിടലായിരിക്കും. ഇരുവര്‍ക്കും പരസ്പരം അത്ര ഇഷ്ടമായിരിക്കില്ലെന്നും ലിസ പ്രവചിക്കുന്നു. ഹാരി കന്നിരാശിയും, മേഗന്‍ ചിങ്ങരാശിയുമാണ്. അതുകൊണ്ട് ഇവര്‍ക്ക് വലിയ പൊരുത്തമുണ്ടാകും. പരസ്പരം ഏറ്റവും നല്ല പൊരുത്തവും ഇവര്‍ തമ്മിലാണെന്നും ലിസ പറഞ്ഞു.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
മേഗന് നക്ഷത്രത്തില്‍ വ്യാഴത്തിന്റെ സൂചനയുണ്ട്. അതുപോലെ ഹാരിക്കുമുണ്ട്. യൂറാനസിന്റെ സാന്നിധ്യം ഇവരുടെ നക്ഷത്രത്തിലുള്ളത് കൊണ്ട് വ്യക്തിപരമായ നേട്ടങ്ങള്‍ ധാരാളം ഇവര്‍ക്ക് ഉണ്ടാവും. യൂറാനസിന്റെ സാന്നിധ്യമുള്ളത് കൊണ്ട്, മേഗന് അവരുടെ വ്യക്തിത്വത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. മേഗന് അവരുടെ സ്വന്തം വഴി എങ്ങനെ വികസിപ്പിച്ചെടക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഹാരിയുടെ ജീവിതത്തലെ തടസ്സങ്ങളെല്ലാം മാറും. മേഗന്‍ സ്വന്തം വ്യക്തിത്വം വികസിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഉറപ്പായും ചെയ്യുമെന്നാണ് പ്രവചനം.

അതേസമയം മറ്റൊരു ജ്യോതിഷിയായ ജെമീമ പാക്കിങടണും ചില കാര്യങ്ങള്‍ പ്രവചിക്കുന്നുണ്ട്. രാജകുടുംബത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഉണ്ടാവുമെന്നാണ് ഒരു പ്രവചനം. ചാള്‍സ് രാജാവിന്റെ കിരീടധാരണം പങ്കെടുക്കുന്നവര്‍ക്കെല്ലാം ആനന്ദകരമായ ചടങ്ങായിരിക്കുമെന്നും ജെമീമ പ്രവചിക്കുന്നു. ഈ അധികാരം അധികകാലം നീണ്ടുനില്‍ക്കില്ല. ചാള്‍സ് രാജാവ് അധികാരം വില്യം രാജകുമാരന് ഈ വര്‍ഷം തന്നെ കൈമാറുമെന്നും ഇവര്‍ പ്രവചിക്കുന്നു. നേരത്തെ 2019ല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് നേടുമെന്നും, യുഎസ് ചിത്രം എ സ്റ്റാര്‍ ഈസ് ബോണ്‍ ഓസ്‌കര്‍ നേടുമെന്നെല്ലാം അവരുടെ പ്രവചനങ്ങളില്‍ ചിലത് മാത്രമാണ്.












Click it and Unblock the Notifications