ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ട്രംപ്... സ്വയം പൊട്ടിത്തെറിച്ചു, നിര്‍ണായകമായത് യുഎസ് സൈനിക നടപടി
വാഷിംഗ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി യുഎസ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ വൈകീട്ട് ബഗ്ദാദിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം യുഎസ് ലോകത്തെ ഏറ്റവും വലിയ തീവ്രവാദി നേതാവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നെന്ന് ബഗ്ദാദിയുടെ മരണ വാര്‍ത്ത പുറത്ത് വിട്ട് ട്രംപ് പറഞ്ഞു.

ബഗ്ദാദി സൈന്യത്തെ കണ്ട് അലറി കരച്ച് കൊണ്ട് ഓടിയെന്നും, ഇത് അവസാനിച്ച് ഒരു തുരങ്കത്തിന് മുന്നിലാണെന്നും ട്രംപ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്ന് 11 കുട്ടികളെ രക്ഷപ്പെടുത്തിയതായും ഇവര്‍ക്ക് പരിക്കുകളില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം തുരങ്കത്തിലെ വഴിയിലൂടെ തന്റെ മൂന്ന് കുട്ടികളെയും കൊണ്ട് രക്ഷപ്പെടാനാണ് ബാഗ്ദാദി ശ്രമിച്ചത്. എന്നാല്‍ രക്ഷപ്പെടാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചെന്നും, കുട്ടികളും അതിനൊപ്പം മരിച്ചെന്നും ട്രംപ് വ്യക്തമാക്കി.
ഇയാളുടെ മൃതദേഹ പരിശോധനയില്‍ നിന്ന് ബഗ്ദാദിയെന്ന് ഉറപ്പിക്കാന്‍ സാധിച്ചതായി ട്രംപ് പറഞ്ഞു. ബഗ്ദാദി രോധബാധിതനും ക്ഷീണിതനുമായിരുന്നു. അക്രമകാരിയും ഭയപ്പെടേണ്ടയാളുമായിരുന്നു അയാള്‍. അതേ രീതിയിലുള്ള അന്ത്യമാണ് ബഗ്ദാദിക്കുണ്ടായത്. റഷ്യക്കും, തുര്‍ക്കിക്കും സിറിയക്കും ഇറാഖിനും സിറിയന്‍ കുര്‍ദുകള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. അവരുടെ സഹായമാണ് എല്ലാത്തിനും പിന്നിലെന്നും ട്രംപ് പറഞ്ഞു.
ഒരു പട്ടിയെ പോലെയാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ഭീരുവിനെ പോലെയാണ് അയാള്‍ മരിച്ചത്. ലോകം ഇപ്പോള്‍ മുമ്പത്തേക്കാളേറെ സുരക്ഷിതമായ സ്ഥലമാണ്. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ആഴ്ച്ചകളോളമായി ബഗ്ദാദിയെ പിന്തുടരുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ ഭൂപ്രദേശത്തിലൂടെ പോവുക യുഎസ് സൈന്യത്തിന് അപകടകരമായിരുന്നു. അതേസമയം ബഗ്ദാദിയുടെ ഗ്രൂപ്പിലെ നിരവധി പേര് കൊല്ലപ്പെട്ടിട്ടുണ്ട്. എത്ര പേര് കൊല്ലപ്പെട്ടെന്ന് വരും ദിവസങ്ങളില്‍ അറിയിക്കാമെന്നും ട്രംപ് പറഞ്ഞു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications