Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ തൊഴിൽ പരിഷ്‌കാരങ്ങളുമായി ബഹ്‌റൈൻ; ഫ്‌ളക്‌സി വർക്ക് പെർമിറ്റ് നിർത്തലാക്കും; പകരം ഇങ്ങനെ

ഫ്ലെക്സി പെർമിറ്റുകൾക്ക് പകരമായി പുതിയ തൊഴിൽ വിപണി പരിഷ്കാരങ്ങൾ ബഹ്റൈൻ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങൾ പ്രവാസി തൊഴിലാളികൾക്കുള്ള സംരക്ഷണം വർദ്ധിപ്പിക്കുകയും ജോലിക്കായി രജിസ്റ്റർ ചെയ്യുന്നതിനോ തൊഴിൽ മാറ്റുന്നതിനോ ഉള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യും. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽഖലീഫയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഈ മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളുടെ അടുത്ത ഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണ് പുതിയ ന‍ടപടി. മറ്റ് നേതാക്കളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയും നിർദ്ദേശം പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളിൽ ഇവ ഉൾപ്പെടുന്നു:

bahrain

1. തൊഴിലാളികളുടെ രജിസ്‌ട്രേഷൻ എളുപ്പമാക്കുന്നതിന് പുതിയ ലേബർ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളും ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലും സ്ഥാപിക്കുക.

2. തൊഴിലാളിയും തൊഴിൽ ഉടമയും തമ്മില്‍ ഉള്ള തർക്ക പ്രശ്‌നങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രാതിനിധ്യം.

3. ജോലി സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുന്നതിന് തൊഴിൽ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽ പരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ആയുള്ള പുതിയ നടപടികൾ.

രാജ്യത്ത് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾക്ക് കീഴിൽ, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിൻറെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആയി, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിനുള്ള പരിശോധനകളും വർധിപ്പിക്കും.

Hair Care: മുടിയില്‍ ഷാംപൂവും എണ്ണയും തേച്ചോളൂ...പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്‌

ഈ മാറ്റങ്ങൾ തൊഴിലുടമകൾക്ക് ശമ്പളത്തിനും സോഴ്‌സ് ലേബറിനും കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകുന്നതിന് കൂടുതൽ കരുത്തുറ്റ ഘടന പ്രദാനം ചെയ്യും, ഇത് രാജ്യത്തിന്റെ നടന്നുകൊണ്ടിരിക്കുന്ന വികസനത്തിന്റെ പ്രധാനപ്പെട്ട സ്വകാര്യമേഖലയുടെ വളർച്ചയ്ക്ക് കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+