ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ബംഗ്ലാദേശ്; നീക്കം ഈ കേസിൽ
ധാക്ക: ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങി ബംഗ്ലാദേശ്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് നടപടി. കേസിൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ബംഗ്ലാദേശ് പോലീസ് ഇന്റർപോളിന് അപേക്ഷ സമർപ്പിച്ചു.
ആഭ്യന്തരയുദ്ധം ഉണ്ടാക്കാനും ഇടക്കാല ഭരണകൂടത്തെ പുറത്താക്കാനും ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് ഹസീനയ്ക്കും മറ്റ് 72 പേർക്കുമെതിരെ അടുത്തിടെ കേസ് ഫയൽ ചെയ്‌തിരുന്നു. കൂട്ടക്കൊല, അഴിമതി എന്നിവയുൾപ്പെടെ നൂറിലധികം കേസുകളാണ് നിലവിൽ ഹസീനയ്ക്ക് എതിരെ ഇടക്കാല സർക്കാർ ചുമത്തിയിരിക്കുന്നത്.

'അന്വേഷണത്തിനിടയിലോ നടന്നുകൊണ്ടിരിക്കുന്ന കേസ് നടപടികളിലോ ഉയർന്നുവരുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ അപേക്ഷകൾ ഫയൽ ചെയ്‌തിരിക്കുന്നത്" എന്നാണ് പോലീസ് ആസ്ഥാനത്തെ അസിസ്‌റ്റന്റ് ഇൻസ്പെക്‌ടർ ജനറൽ (മീഡിയ) ഇനാമുൾ ഹഖ് സാഗോർ സ്ഥിരീകരിച്ചുകൊണ്ട് അറിയിച്ചത്.
റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ, കൈമാറൽ അല്ലെങ്കിൽ സമാനമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ പ്രതികളെ കണ്ടെത്തുന്നതിനും താൽക്കാലികമായി അറസ്‌റ്റ് ചെയ്യുന്നതിനും ഇത് സൗകര്യമൊരുക്കും. പലതവണ ഇന്ത്യയോട് ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെയും ഇന്ത്യ അതിന് തയ്യാറായിട്ടില്ല.
നാടുവിട്ട് വിദേശത്ത് താമസിക്കുന്ന കുറ്റവാളികളുടെ സ്ഥലങ്ങൾ തിരിച്ചറിയുന്നതിൽ ഇന്റർപോൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരത്തിൽ നാടുകടന്ന ഏതെങ്കിലും വ്യക്തിയുടെ സ്ഥാനം സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ആ വിവരങ്ങൾ ഇന്റർപോളിലേക്ക് കൈമാറുമെന്നും റെഡ് കോർണർ നോട്ടീസിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കോടതികൾ, പബ്ലിക് പ്രോസിക്യൂട്ടർമാർ, അന്വേഷണ ഏജൻസികൾ എന്നിവയിൽ നിന്നുള്ള അപ്പീലുകളുടെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് പോലീസ് ഇത്തരം അപേക്ഷകൾ പരിഗണിക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹസീനയെയും ഒളിച്ചോടിയവരായി കണക്കാക്കപ്പെടുന്ന മറ്റുള്ളവരെയും അറസ്‌റ്റ് ചെയ്യുന്നതിന് ഇന്റർപോളിന്റെ സഹായം തേടണമെന്ന ആവശ്യം ബംഗ്ലാദേശിൽ ഏറെക്കാലമായി ശക്തമാണ്.
16 വർഷം നീണ്ടുനിന്ന അവാമി ലീഗ് ഭരണത്തിന് ഒടുവിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഒരു വലിയ പ്രക്ഷോഭം ഉടലെടുത്തതോടെ കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 5നാണ് ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്‌തത്. അതിനുശേഷം അവർ ഇന്ത്യയിലാണ് താമസിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തോളമായി അവർ ഇവിടെ തന്നെ കഴിയുകയാണ്.
ഈ വർഷം ജനുവരി 21ന്, ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ, പുറത്താക്കപ്പെട്ട ഹസീനയെ ഇന്ത്യയിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുമെന്നും ആവശ്യമെങ്കിൽ അന്താരാഷ്ട്ര ഇടപെടൽ തേടുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഇന്റർപോൾ അടക്കമുള്ള സ്ഥാപനങ്ങളെ ആശ്രയിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നത്.
നേരത്തെ ഷെയ്ഖ് ഹസീന ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിനെതിരെ ശക്തമായി ആഞ്ഞടിച്ചിരുന്നു. രാജ്യത്ത് തീവ്രവാദികളെ അഴിച്ചുവിടുകയും അധർമ്മം വളർത്തുകയും ചെയ്യുന്നുവെന്നായിരുന്നു ഹസീനയുടെ ആരോപണം. ഞാൻ തിരിച്ചുവന്ന് നമ്മുടെ പോലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും ഹസീന പറഞ്ഞിരുന്നു.
നിലവിലെ ഇടക്കാല സർക്കാർ ബംഗ്ലാദേശിനെ നശിപ്പിക്കുകയാണെന്നായിരുന്നു മുൻ പ്രധാനമന്ത്രിയുടെ ആരോപണം. തന്റെ സർക്കാർ അട്ടിമറിക്കപ്പെട്ടപ്പോൾ ഒരു വധശ്രമത്തിൽ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടതായും ഷെയ്ഖ് ഹസീന അവകാശപ്പെട്ടിരുന്നു, ദൈവകൃപയാൽ, എന്തെങ്കിലും നല്ലത് ചെയ്യാൻ വേണ്ടിയാണ് എന്നെ ജീവനോടെ നിലനിർത്തിയത്. ഞാൻ തിരിച്ചുവന്ന് നിങ്ങൾക്കെല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications