അക്രമത്തിനെതിരെ പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ഹിന്ദു സമൂഹം; ഹീനമെന്ന് മുഹമ്മദ് യൂനുസിന്റെ പ്രതികരണം
ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്‌തതിന് പിന്നാലെ രാജ്യത്തെ ഹിന്ദു സമൂഹത്തിന് നേരെ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ലക്ഷകണക്കിന് ഹിന്ദുക്കളാണ് തെരുവിൽ ഇറങ്ങിയത്. തലസ്ഥാന നഗരമായ ധാക്കയിലും ചിറ്റഗോങ്ങിലും ഉൾപ്പെടെ ശനിയാഴ്‌ച നടന്ന വമ്പൻ റാലികളിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. കൊടിയ അക്രമ സംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്.
ഇപ്പോഴിതാ സംഭവത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇടക്കാല നേതാവ് കൂടിയായ മുഹമ്മദ് യൂനിസ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ അപലപിച്ച അദ്ദേഹം ഇവയെ ഹീനമെന്നാണ് വിശേഷിപ്പിച്ചത്. എല്ലാ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ കുടുംബങ്ങളെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണമെന്ന് നൊബേൽ സമ്മാന ജേതാവ് കൂടിയായ അദ്ദേഹം സമരത്തിന്റെ മുൻനിരയിലുള്ള വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

'അവരും ഈ രാജ്യത്തെ ജനങ്ങളല്ലേ? നിങ്ങൾക്ക് രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞു; എന്നിട്ടും ചില കുടുംബങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ലേ? ആർക്കും അവരെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് നിങ്ങൾ പറയണം. അവർ നമ്മുടെ സഹോദരന്മാരാണ്, നമ്മൾ ഒരുമിച്ച് പോരാടി, നമ്മൾ ഇനിയും ഒരുമിച്ച് നിൽക്കും' ദേശീയ ഐക്യത്തിന്റെ ആവശ്യകത അടിവരയിട്ടുകൊണ്ട് യൂനുസ് വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു സമൂഹം പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. ഷെയ്ഖ് ഹസീന സർക്കാർ വീണതോടെ ബംഗ്ലാദേശിലെ 52 ജില്ലകളിലായി 205ലധികം ആക്രമണ സംഭവങ്ങളാണ് ന്യൂനപക്ഷ സമുദായങ്ങൾക്ക് എതിരെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ ആക്രമണമുണ്ടായെന്നും നിരവധി പരിക്കേറ്റതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നിരവധി ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്‌തു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുമായി ബന്ധമുള്ള രണ്ട് ഹിന്ദു നേതാക്കൾ അക്രമത്തിൽ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ ജീവഭയം കാരണം ആയിരക്കണക്കിന് ഹിന്ദുക്കളാണ് അയൽ രാജ്യമായ ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്നത്.
ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവരുടെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക ട്രൈബ്യൂണലുകൾ, ന്യൂനപക്ഷങ്ങൾക്ക് 10 ശതമാനം പാർലമെന്റ് സീറ്റുകൾ അനുവദിക്കുക, ന്യൂനപക്ഷ സംരക്ഷണ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭകർ മൂന്ന് മണിക്കൂറോളം ധാക്കയിൽ വഴി തടഞ്ഞിരുന്നു. സെൻട്രൽ ധാക്കയിലെ ഷാഹ്ബാഗ് മേഖലയിലാണ് പ്രതിഷേധം നടന്നത്.
ന്യൂനപക്ഷങ്ങളുടെ ആവശ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് മുസ്ലീം പ്രതിഷേധക്കാരും വിദ്യാർത്ഥികളും അവരോടൊപ്പം ചേർന്നു. ചിറ്റഗോങ്ങിലെ ചരിത്രപ്രസിദ്ധമായ ചെരാഗി പഹാർ സ്ക്വയറിൽ വലിയ സമ്മേളനവും നടന്നിരുന്നു. ലഭ്യമായ വിവരങ്ങൾ പ്രകാരം ഏഴ് ലക്ഷത്തിൽ അധികം പേരാണ് റാലിയിൽ പങ്കെടുത്തത്. യുകെയിലും, യുഎസിലും ഉൾപ്പെടെ സമാനമായ പ്രകടനങ്ങൾ നടന്നിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications