കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരസംഘടനകളെ തകര്‍ക്കണം; പാക്കിസ്ഥാന് ഒബാമയുടെ മുന്നറിയിപ്പ്

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ മണ്ണില്‍ വേരുറപ്പിച്ച എല്ലാ ഭീകര സംഘടനകളെയും തകര്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. തീവ്രവാദികള്‍ക്കെതിരായ പാക്കിസ്ഥാന്റെ നിലപാട് സത്യസന്ധമാണെന്ന് തെളിയിക്കാന്‍ തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷവും പാക്കിസ്ഥാനുമായി ബന്ധം പുലര്‍ത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഇന്ത്യയ്ക്കുനേരെ നിരന്തരം ഭീകരാക്രമണം ഉണ്ടാകുന്നുണ്ടെന്നും അതിന് ഉദാഹരണമാണ് പത്താന്‍കോട്ട് ഉണ്ടായ ആക്രമണമെന്നും ഒബാമ സൂചിപ്പിച്ചു.

barack-obama

പാക്കിസ്ഥാനുമായി ഇന്ത്യ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇരു രാജ്യങ്ങളും അതിര്‍ത്തി കടന്നുള്ള ഭീകരാക്രണമം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ തുടരണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്താന്‍കോട്ട് തീവ്രവാദ ആക്രമണത്തില്‍ ഇന്ത്യയുടെ ദു:ഖത്തിനൊപ്പം യുഎസ്സും പങ്കുചേരുകയാണ്. ഇന്ത്യയ്ക്കുവേണ്ടി വീരമൃത്യുവരിച്ച ഭടന്മാരെ സല്യൂട്ട് ചെയ്യുന്നുവെന്നും അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുകയാണെന്നും ഒബാമ പറഞ്ഞു.

English summary
Barack Obama says Pakistan 'can and must' dismantle all terror networks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X