കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെലാറസ് ആക്ടിവിസ്റ്റ് അലസ് ബിയാലിയാറ്റ്‌സ്‌കിക്ക് സമാധാന നൊബേല്‍; പങ്കിട്ട് യുക്രൈന്‍ സംഘടനകളും

Google Oneindia Malayalam News

സ്റ്റോക്‌ഹോം: ബെലാറസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലസ് ബിയാലിയാറ്റ്‌സ്‌കിക്ക് ഇത്തവണത്തെ സമാധാന നൊബേല്‍ പുരസ്‌കാരം. ബിയാലിയാറ്റ്‌സ്‌കിക്കൊപ്പം റഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ മെമ്മോറിയല്‍, യുക്രൈനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവരും പുരസ്‌കാരം പങ്കിട്ടു. റോയല്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അതേസമയം സമാധാന നൊബേല്‍ ജേതാക്കള്‍, അവരുടെ നാട്ടിലെ പൗര സമൂഹത്തെ പ്രതിനിധീകരിക്കുന്നതാണ്. മനുഷ്യാവകാശങ്ങള്‍ അവരുടെ രാജ്യത്ത് പുലരുന്നുണ്ടെന്ന് ഉറപ്പാക്കാനായി പ്രവര്‍ത്തിച്ചവരാണെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു.

1

image credit: the nobel prize twitter page

ബെലാറസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ബിയാലിയാറ്റ്‌സ്‌കി. ലുക്കാഷെങ്കോയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായി അദ്ദേഹം പ്രതികരിച്ചിരുന്നു. അധികാര ദുര്‍വിനിയോഗത്തെ വിമര്‍ശിക്കാനും, മൗലികാവകാശങ്ങളെ സംരക്ഷിക്കാനും വര്‍ഷങ്ങളായി നിതാന്ത പരിശ്രമം നടത്തുന്നവരാണ്.

പ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെപ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെ

ബിയാലിയാറ്റ്‌സ്‌കി അടക്കമുള്ള പുരസ്‌കാര ജേതാക്കള്‍. യുദ്ധക്കുറ്റങ്ങള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍, അധികാര ദുര്‍വിനിയോഗം എന്നിവ കണ്ടെത്തി, സര്‍ക്കാരുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും, പൗരസമൂഹത്തിന്റെ പ്രാധാന്യത്തെ സമരത്തിലൂടെ അറിയിക്കുകയും, അതുവഴി സമാധാനവും ജനാധിപത്യവും നിലനിര്‍ത്തുകയും ചെയ്‌തെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞു.

viral video: മിഠായി കഴിക്കും മുമ്പ് വെള്ളത്തിലിട്ട് കഴുകണം: മകനെ പറ്റിച്ച് അമ്മviral video: മിഠായി കഴിക്കും മുമ്പ് വെള്ളത്തിലിട്ട് കഴുകണം: മകനെ പറ്റിച്ച് അമ്മ

2021ല്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് സമാധാന നൊബേല്‍ നല്‍കിയിരുന്നത്. ദിമിത്രി മുറാതോവ്, മരിയ റീസ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം. അതേസമയം തിങ്കളാഴ്ച്ചയാണ് സാമ്പത്തിക ശാസ്ത്രത്തിലുള്ള നൊബേല്‍ നല്‍കുക. പുരസ്‌കാരങ്ങള്‍ ഡിസംബര്‍ പത്തിനാണ് കൈമാറുക.

Spity Valley: ഒരിക്കല്‍ നോക്കിയാല്‍ കണ്ണെടുക്കില്ല; ഇത് ഭൂമിയിലെ സ്വപ്‌നലോകം, ഇന്ന് തന്നെ ബാഗ് പാക്ക് ചെയ്‌തോളൂ

English summary
belarus activist ales bialiatski and ukraine, russia, peace organisation gets nobel peace prize 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X