ബില്‍ ഗേറ്റ്‌സിന്റെ മകള്‍ക്ക് ഈജിപ്ഷ്യന്‍ വരന്‍; മുസ്ലിം ആചാര പ്രകാരം വിവാഹം, കോടികളുടെ സല്‍ക്കാരം
ന്യൂയോര്‍ക്ക്: ലോക കോടീശ്വരന്‍മാരില്‍ പ്രമുഖനായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ക്ക് വിവാഹം. ഈജിപ്ഷ്യന്‍ വ്യവസായിയും കുതിരയോട്ടക്കാരനുമായ നയില്‍ നാസര്‍ ആണ് വരന്‍. മുസ്ലിം ആചാര പ്രകാരം വിവാഹ ചടങ്ങുകള്‍ നടന്നു. ശേഷം പ്രമുഖരെ ക്ഷണിച്ച് കോടികള്‍ ചെലവഴിച്ച് സല്‍ക്കാരവും. ബില്‍ ഗേറ്റ്‌സിന്റെ മൂത്ത മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹമാണ് വെള്ളി, ശനി ദിവസങ്ങളില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടന്നത്.
ദമ്പതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ന്യൂയോര്‍ക്കിലെ നോര്‍ത്ത് സലേമിലുള്ള ജെന്നിഫറിന്റെ 142 ഏക്കര്‍ വരുന്ന എസ്‌റ്റേറ്റിലായിരുന്നു സല്‍ക്കാരം നടന്നത്. വിവാഹ മോചിതരായ ശേഷം ആദ്യമായി ബില്‍ ഗേറ്റ്‌സും മെലിന്‍ഡ ഗേറ്റ്‌സും ഒന്നിച്ച ചടങ്ങ് കൂടിയായിരുന്നു മകളുടെ വിവാഹം. വിശദാംശങ്ങള്‍ ഇങ്ങനെ....

26കാരിയാണ് ജെന്നിഫര്‍ ഗേറ്റ്‌സ്. നയില്‍ നാസറിന് 30 വയസുണ്ട്. വര്‍ണാഭമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. വെള്ളിയാഴ്ച രാത്രി മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹമെന്ന് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വിശിഷ്ട വ്യക്തികളെ ക്ഷണിച്ചു പ്രത്യേക ആഘോഷം നടത്തി. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററിലുള്ള ജെന്നിഫറിന്റെ വസതിയിലായിരുന്നു ചടങ്ങ്.

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ബില്‍ ഗേറ്റ്‌സും ജെന്നിഫറും നൃത്തം ചെയ്തു. പരമ്പരാഗത രീതിയിലുള്ള വെള്ള ഗൗണ്‍ ധരിച്ചാണ് ജെന്നിഫര്‍ വധുവായി എത്തിയത്. 20 ലക്ഷം ഡോളര്‍ ചെലവിട്ടാണ് വിവാഹ ചടങ്ങുകള്‍ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബില്‍ഗേറ്റ്‌സും മെലിന്‍ഡ ഗേറ്റ്‌സുമാണ് മകളെ ആനയിച്ച് അതിഥികള്‍ക്കിടയിലേക്ക് കൊണ്ടുവന്നത്.

വൈകീട്ട് അഞ്ച് മണിക്കാണ് ജെന്നിഫറിന്റെയും നാസറിന്റെയും വിവാഹം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഈ വേളയില്‍ അതിഥികളെല്ലാം ദമ്പതികളെ അഭിനന്ദിച്ചു. ശേഷം ഏറെ നേരം ഫോട്ടോ സെഷനായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്‌റ്റേറ്റില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളായിരുന്നു. ഗ്ലാസ് കവര്‍ ചെയ്ത കേന്ദ്രങ്ങളായിരുന്നു എസ്‌റ്റേറ്റില്‍ കൂടുതലും ഒരുക്കിയിരുന്നത്.

സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. 300ഓളം പേര്‍ പങ്കെടുത്തു. കോടീശ്വരന്‍ മൈക്കല്‍ ബ്ലൂംബെര്‍ഗിന്റെ മകള്‍ ജോര്‍ജിന ബ്ലൂംബെര്‍ഗ് ചടങ്ങില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാഹത്തിന്റെ മത ചടങ്ങുകള്‍ വെള്ളിയാഴ്ച രാത്രിയാണ് നടന്നത്. ഈ ചടങ്ങില്‍ കുടുംബത്തിലെ ഏറ്റവും അടുത്ത വ്യക്തികളാണ് പങ്കെടുത്തത്. ആഡംബര വിവാഹത്തിന് 20 ലക്ഷം ഡോളര്‍ ചെലവായി എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

വിവാഹത്തില്‍ മറ്റൊരു ശ്രദ്ധേയമായ കാര്യം ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും ഒന്നിച്ചു എന്നതാണ്. ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം കഴിഞ്ഞ ആഗസ്റ്റിലാണ് വേര്‍പ്പെടുത്തിയത്. മകളുടെ വിവാഹത്തിന് വേണ്ടി ഇരുവരും ഒരുമിച്ചെത്തിയത് ഏറെ ചര്‍ച്ചയായി. ശക്തമായ സുരക്ഷയിലായിരുന്നു ചടങ്ങുകള്‍. ഇതിന് വേണ്ടി ന്യൂയോര്‍ക്ക് പോലീസ് പ്രത്യേക സജീകണങ്ങള്‍ ഒരുക്കിയിരുന്നു. കറുത്ത വസ്ത്രധാരികളായ സുരക്ഷാ ഗാര്‍ഡുകള്‍ക്കൊപ്പം ജര്‍മന്‍ ഷപ്പേര്‍ഡ് നായകളുമുണ്ടായിരുന്നു.

വിവാഹത്തിന് അനിയോജ്യമായ കാലാവസ്ഥ ഒരുക്കാന്‍ പ്രത്യേക ക്രമീകരണം നടത്തിയിരുന്നു. അമേരിക്കയിലെ മിക്ക വിഐപികളും പങ്കെടുത്ത ചടങ്ങിന് ഒരുക്കിയ സുരക്ഷ ലോകോത്തര നിലവാരത്തിലായിരുന്നു. ഓരോ വിഐപിക്കൊപ്പവും പ്രത്യേക സുരക്ഷാ സംഘം നിശ്ചിത അകലത്തില്‍ നിലകൊണ്ടു. ജെന്നിഫറിനൊപ്പം വസ്ത്രം പിടിക്കാനും മറ്റു അലങ്കാരങ്ങള്‍ക്കുമായി ഒരുപറ്റം യുവതികളുമുണ്ടായിരുന്നു.
മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും മെലിന്‍ഡ ഗേറ്റ്‌സും ലോകത്തെ അറിയപ്പെട്ട ബിസിനസ് ദമ്പതികളാണ്. ഇവരുടെ മൂത്ത മകളാണ് ജെന്നിഫര്‍. നാസറും ജെന്നിഫറും ഏറെകാലമായി പ്രണയത്തിലാണ്. നാസര്‍ കാലഫോര്‍ണിയയിലെ സാന്‍ഡിയാഗോയിലാണ് താമസം. സ്റ്റാബിള്‍സ് എല്‍എല്‍സി എന്ന കമ്പനിയുടെ ഉടമയാണ്. 2020 ജനുവരിയിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.












Click it and Unblock the Notifications