'നിങ്ങളുടേത് ഇതിലും മികച്ചതായിരിക്കും'; 48 വര്‍ഷം മുന്‍പുള്ള തന്റെ ആദ്യ ബയോഡേറ്റ പങ്കുവെച്ച് ബില്‍ ഗേറ്റ്സ്
വാഷിംഗ്ടണ്‍: ജോലി തേടുന്നവര്‍ പലപ്പോഴും ഏറെ പ്രയാസപ്പെടുന്ന ഒന്നാണ് മികച്ച ഒരു ബയോഡേറ്റ ഉണ്ടാക്കുക എന്നത്. പല ജോലികളിലും, ഒരു അപേക്ഷകന് പാലിക്കേണ്ട ആദ്യത്തെ മാനദണ്ഡമാണ് നല്ല റെസ്യൂമെ അല്ലെങ്കില്‍ ബയോഡേറ്റ. പലരും ഇതിന് ഏറെ ബുദ്ധിമുട്ടാറുണ്ട്.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ധനികരിലൊരാളായാ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് തന്റെ ആദ്യത്തെ ബയോഡേറ്റ പങ്കുവെച്ചിരിക്കുകയാണ്. 48 വര്‍ഷം മുന്‍പുള്ള ബയോഡേറ്റയാണ് ബില്‍ ഗേറ്റ്സ് ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ബില്‍ ഗേറ്റ്സ് തന്റെ ആദ്യ ബയോഡാറ്റ പങ്കുവെച്ചിരിക്കുന്നത്.

48 വര്‍ഷം മുന്‍പുള്ള തന്റെ ഈ ബയോഡേറ്റയേക്കാള് ഇന്ന് ജോലി തേടുന്നവരുടെ ബയോഡേറ്റ എത്രയോ മികച്ചതായിരിക്കും എന്ന് തനിക്ക് ഉറപ്പുണ്ട് എന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു. 'നിങ്ങള്‍ അടുത്തിടെ ബിരുദം നേടിയ ആളായാലും കോളേജ് ഡ്രോപ്പ് ഔട്ടായാലും, നിങ്ങളുടെ ബയോഡാറ്റ 48 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ചെയ്തതിനേക്കാള്‍ വളരെ മികച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്,' എന്നാണ് 66 കാരനായ ബില്‍ ഗേറ്റ്സ് ലിങ്ക്ഡ് ഇന്നില്‍ കുറിച്ചത്.
മുടിയന് ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍
ബില്‍ ഗേറ്റ്സ് എന്നറിയപ്പെട്ടിരുന്ന വില്യം ഹെന്റി ഗേറ്റ്സ് മൂന്നാമന് ഹാര്‍വാര്‍ഡ് കോളേജില്‍ ഒന്നാം വര്‍ഷത്തില്‍ പഠിക്കുന്ന സമയത്ത് തയ്യാറാക്കിയ ബയോഡേറ്റയാണ് പങ്കുവെച്ചിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം ഘടന, ഡാറ്റാബേസ് മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് എന്നിവയിലും മറ്റും കോഴ്സുകള്‍ എടുത്തിട്ടുണ്ടെന്ന് ബയോഡേറ്റയില്‍ ബില്‍ ഗേറ്റ്സ് പറയുന്നു.
നിരവധി ലിങ്ക്ഡ് ഇന്‍ ഫോളോവേഴ്സ് ബില്‍ ഗേറ്റ്സിന്റെ ബയോഡാറ്റ മികച്ചതാണ് എന്നും ഗൃഹാതുരത്വം നിറഞ്ഞ നിമിഷം പങ്കിട്ടതിന് നന്ദിയുണ്ട് എന്നും പറഞ്ഞ് രംഗത്തെത്തി. 'ഇത് 48 വര്‍ഷം പഴക്കമുള്ള ഒരു ബയോഡാറ്റ ആണെങ്കിലും ഇപ്പോഴും മികച്ചതായി തോന്നുന്നു' എന്നാണ് ഒരു ലിങ്ക്ഡ് ഇന്‍ യൂസര്‍ പറഞ്ഞത്.
മികച്ച ഒരു പേജ് റെസ്യൂമെ. വന്ന കാലത്തിലേക്ക് തിരിച്ചുപോകാനും നോക്കാനും നാമെല്ലാവരും നമ്മുടെ മുന്‍കാല ബയോഡാറ്റകളുടെ പകര്‍പ്പുകള്‍ സൂക്ഷിക്കണം. ചിലപ്പോള്‍, നമ്മള് ജീവിതത്തില്‍ എത്രമാത്രം നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് നമ്മള് മറക്കും,' എന്നാണ് മറ്റൊരു ലിങ്ക്ഡ് ഇന്‍ യൂസര്‍ പറഞ്ഞത്.
Recommended Video
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications