Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാള്‍സ് രാജകുമാരന്‍ ലാദന്റെ കുടുംബത്തില്‍ നിന്ന് 10 കോടി സംഭാവന വാങ്ങിയെന്ന് റിപ്പോര്‍ട്ട്

ദില്ലി: വെയില്‍സിലെ ചാള്‍സ് രാജകുമാരന്റെ ചാരിറ്റി ട്രസ്റ്റിലേക്ക് സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണത്തിന്റെ സൂത്രധാരനും അല്‍ഖ്വായിദ നേതാവുമായ ബിന്‍ ലാദന്റെ കുടുംബം സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രാജകുമാരന്‍ കൂടിയായ ചാള്‍സിന്റെ നടപടി ഇതിനോടകം വിവാദത്തിലായിരിക്കുകയാണ്.

1

ഒരു മില്യണോളം പൗണ്ടാണ് സംഭാവനയായി സ്വീകരിച്ചതെന്നാണ് വിവരം. ഏകദേശം പത്ത് കോടിയോളം രൂപ വരുമിത്. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ശേഷം 2013ല്‍ ലാദന്റെ രണ്ട് അര്‍ധ സഹോദരന്മാരില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ പണം സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം വലിയ ആരോപണങ്ങള്‍ ചാള്‍സ് രാജകുമാരന്റെ ചാരിറ്റി ഓര്‍ഗനൈസേഷനെതിരെ ഉയര്‍ന്നിരുന്നു. ക്രിമിനല്‍ കുറ്റകൃത്യങ്ങളാണ് ഉയര്‍ന്നത്. അതിന് ശേഷമാണ് ഈ ഫണ്ട് വലിയ നിരീക്ഷണത്തിന് വിധേയമായത്.

ചാള്‍സ് രാജകുമാരന്‍ തന്റെ വസതിയായ ക്ലാരന്‍സ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബക്കര്‍ ബിന്‍ ലാദന്‍, ഷഫീഖ് എന്നിവരില്‍ നിന്ന് സംഭാവന സ്വീകരിച്ചു. രാജകുടുംബത്തിന്റെ ഉപദേശകരില്‍ പലരും ലാദന്റെ ബന്ധുക്കളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിനെ എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ട്രസ്റ്റിലെ അഞ്ച് അംഗങ്ങള്‍ സംഭാവന സ്വീകരിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റിലെയും ഓഫീസിലെയും ചാള്‍സിന്റെ ഉപദേഷ്ടാക്കളാണ് സംഭാവന വാങ്ങുന്നതിനെ എതിര്‍ത്തത്. സംഭാവന സ്വീകരിച്ചതില്‍ ചാള്‍സിന് വ്യക്തിപരമായി പങ്കുണ്ടെന്ന ആരോപണം അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു.

സംഭാവന സ്വീകരിക്കാനുള്ള തീരുമാനം പൂര്‍ണമായും ട്രസ്റ്റികളാണ് എടുത്തത്. മറ്റ് റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും കൃത്യമല്ലാത്തതുമാണ്. അഞ്ച് ട്രസ്റ്റികള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തിയിട്ടുണ്ടെന്നും ട്രസ്റ്റ് അറിയിച്ചു.

ചാള്‍സിനോട് പണം തിരികെ നല്‍കാന്‍ ഉപദേശകര്‍ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. 2001 സെപ്റ്റംബര്‍ പതിനൊന്നിന് യുഎസ്സില്‍ മൂവായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദനായിരുന്നു.

ഒസാമയെ പാകിസ്താനില്‍ യുഎസ് പ്രത്യേക സേന കൊലപ്പെടുത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് സൗദിയിലെ സമ്പന്ന കുടുംബത്തിലെ അംഗമായ ബക്കറുമായി ചാള്‍സിന്റെ കൂടിക്കാഴ്ച്ച നടന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.

പ്രിന്‍സ് ഓഫ് വെയില്‍സില്‍ ചാരിറ്റബിള്‍ ഫണ്ട് 1979ലാണ് സ്ഥാപിതമായത്. വിവിധ രാജ്യങ്ങളിലെ പദ്ധതികള്‍ക്കായി യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഇത് ഗ്രാന്റുകള്‍ നല്‍കുന്നുണ്ട്.

ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!

നേരത്തെ റഷ്യന്‍ ബാങ്കറില്‍ നിന്ന് പണം സ്വീകരിച്ചുവെന്ന ആരോപണവും ഈ ഫൗണ്ടേഷന്‍ നേരിട്ടിരുന്നു. അതായത് കള്ളപണ ഇടപാടില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഈ ബാങ്കറെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് സ്‌കോടിഷ് ബോഡി അന്വേഷണവും തുടങ്ങിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+