കുവൈറ്റില്‍ പ്രവാചക നിന്ദയില്‍ പ്രതിഷേധം: പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് : പ്രവാചകനെതിരെ നുപൂര്‍ ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരാമര്‍ശത്തില്‍ കുവൈത്തിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടു കടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . സംഭവത്തിന് പിന്നാലെ പ്രവാസികളുടെ കുത്തിയിരിപ്പ് സമരവും പ്രകടനവും രാജ്യത്ത് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഫഹാഹീൽ പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ പ്രവാസികളെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്യാൻ ഭരണകൂടം നിർദ്ദേശം നൽകുകയായിരുന്നു. കുവൈറ്റിൽ പ്രവാസികളുടെ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ പാടില്ലെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ, ഈ വ്യവസ്ഥ ലംഘിച്ചവരെ നാട് കടത്തും എന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനം വിലക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, കുവൈറ്റിലെ എല്ലാ പ്രവാസികളും കുവൈത്ത് നിയമങ്ങൾ മാനിക്കണമെന്നും ഒരു തരത്തിലുള്ള പ്രകടനങ്ങളിലും പങ്കെടുക്കരുതെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ
അതേസമയം, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത് ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം നൽകിയിരിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തുമെന്നാണ് വിവരം.












Click it and Unblock the Notifications