ഇന്ത്യന്‍ നേതാക്കള്‍ അതിരുകടന്നിരിക്കുന്നു; തന്റെ തലയ്ക്ക് 2 കോടി വിലയിട്ടതിനെതിരെ ബിലാവല്‍ ഭൂട്ടോ
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടെ പാകിസ്താന് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ വീണ്ടും ഇന്ത്യക്കെതിരെ രംഗത്തെത്തി. തന്റെ തലയ്ക്ക് രണ്ട് കോടി രൂപ വിലയിട്ട ബിജെപി നേതാവിന്റെ പരാമര്‍ശം ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.
ഇന്ത്യന്‍ നേതാക്കള്‍ അതിരുകടക്കുന്നു എന്നാണ് ബിലാവലിന്റെ പരാമര്‍ശം. നരേന്ദ്ര മോദിയെ ഗുജറാത്തിലെ അറവുകാരന് എന്ന് വിളിച്ചത് ചരിത്രപരമായ സത്യം അതായത് കൊണ്ടാണ്. എന്നാല്‍ ബിജെപി അതിനെ വ്യക്തിപരമായ അപമാനിക്കലായിട്ടാണ് കാണുന്നതെന്നും ഭൂട്ടോ തുറന്നടിച്ചു.

മോദിയുടെ പാര്‍ട്ടിയിലെ ഒരു നേതാവ് തന്റെ തലയ്ക്ക് രണ്ട് കോടിയാണ് വിലയിട്ടിരിക്കുന്നതെന്നും ബിലാവല്‍ പറഞ്ഞു. മോദി അത്തരക്കാരനല്ല എന്ന് തെളിയിക്കുന്നതിന്, ഇത്തരം തീവ്രമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഒട്ടും ശരിയായ കാര്യമല്ലെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
ഇന്ത്യയുമായി ആണവയുദ്ധം നടത്തുമെന്ന മന്ത്രി ഷാസിയ മാരിയുടെ പരാമര്‍ശത്തെ ഗൗരവത്തില്‍ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ബിജെപി നേതാവ് നടത്തിയ ഭീഷണി അതിരുകടന്നതാണ്. മറ്റൊരു രാജ്യത്തെ വിദേശകാര്യ മന്ത്രിയെ വധിക്കാനായി പണം നല്‍കുമെന്ന് പ്രഖ്യാപിച്ചത് കുറച്ച് കടന്ന തീരുമാനമാണ്. അതിരുകടന്ന പരാമര്‍ശമാണ് അതെന്നും ബിലാവല്‍ പറഞ്ഞു.
യുപിയിലെ ബിജെപി നേതാവ് മനുപാല്‍ ബന്‍സലാണ് ബിലാവലിന്റെ തലയ്ക്ക് രണ്ട് കോടി വിലയിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഇത്. ഒസാമ ബിന്‍ ലാദന് മരിച്ചു കഴിഞ്ഞെന്ന് ഇന്ത്യയെ ഓര്‍മിപ്പിക്കുകയാണ്. എന്നാല്‍ ഗുജറാത്തിലെ അറവുകാരന് ഇപ്പോഴും ജീവിക്കുന്നുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഈ രാജ്യത്ത് പ്രവേശിക്കാന്‍ അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
പ്രധാനമന്ത്രിയായതിന് ശേഷം മാത്രമാണ് അതിന് മാറ്റമുണ്ടായത്. ഇത് ആര്‍എസ്എസിന്റെ പ്രധാനമന്ത്രിയാണ്. വിദേശകാര്യ മന്ത്രിയും അങ്ങനെ തന്നെയാണ്. ആര്‍എസ്എസ് ഹിറ്റ്ലറിന്റെ നാസി പടയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണെന്നും ബിലാവല്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം വിദേശകാര്യ മന്ത്രി ജയശങ്കറും ഈ പരാമര്‍ശത്തോട് പ്രതികരിച്ചിരുന്നു. പാകിസ്താനില്‍ നിന്ന് വലിയ കാര്യങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് പ്രശ്നമില്ലെന്നും ജയശങ്കര്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞുവെന്നും ജയശങ്കര്‍ വ്യക്തമാക്കി.
പാകിസ്താനെ സംബന്ധിച്ച് തന്നെ അവരുടെ വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം ഏറ്റവും തരംതാണതാമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. ആഗോള തീവ്രവാദ കേന്ദ്രമാണ് പാകിസ്താന്. അവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന തീവ്രവാദം മറ്റ് രാജ്യങ്ങള്‍ക്ക് പലപ്പോഴായി ഭീഷണിയായി മാറിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
-
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
രക്തക്കുറവ് ചെറിയ സംഗതിയല്ല; ബോധം കെട്ട് വീഴാൻ പോലും സാധ്യത, ഈ പഴങ്ങൾ കഴിച്ചാൽ ഫലം ഉറപ്പ്..! -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications