കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശത്ത് നീല നിറത്തിലുള്ള രൂപം, ഹവായിയിലെ ജനത്തിന് അമ്പരപ്പ്; പറക്കുംതളികയാണോ?

ഹവായിയില്‍ ആകാശത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തിളങ്ങുന്ന ഒരു രൂപത്തെ നാട്ടുകാര്‍ കണ്ടിരുന്നു. എന്താണ് ആ രൂപം എന്ന് മാത്രം ആര്‍ക്കും മനസ്സിലായില്ല. അക്കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

Google Oneindia Malayalam News
ufo

വാഷിംഗ്ടണ്‍: ആകാശത്ത് അജ്ഞാത രൂപത്തെ കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് നാട്ടുകാര്‍. മറ്റെവിടെയുമല്ല ഹവായിയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ കാഴ്ച്ച ആകാശത്ത് ദൃശ്യമായത്. എന്നാല്‍ എന്താണ് ഇതെന്ന് മാത്രം തിരിച്ചറിഞ്ഞിട്ടില്ല. ഒരുപോലെ തര്‍ക്ക വിഷയമായി ഇത് മാറിയിരിക്കുകയാണ്. ശാസ്ത്രജ്ഞര്‍ ഇതിന് കൃത്യമായ വിശദീകരണവും നല്‍കിയിട്ടില്ല.

എന്നാല്‍ നാട്ടുകാര്‍ ഈ അജ്ഞാത രൂപം ഒരു പറക്കുംതളികയാണെന്ന് ഉറച്ച് വിശ്വസിച്ചിരിക്കുകയാണ്. എന്നാല്‍ സത്യമായ കാര്യമല്ലെന്ന് പറഞ്ഞാണ് ഇതിനെ ശാസ്ത്രജ്ഞര്‍ തള്ളുന്നത്. അതേസമയം ഇതേ കുറിച്ചുള്ള ചര്‍ച്ചകളും ശക്തമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

ഭയപ്പെടുത്തുന്ന രൂപം

ഭയപ്പെടുത്തുന്ന രൂപം

ഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യംഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ഹവായിയിലെ ആകാശത്ത് ഭയപ്പെടുത്തുന്ന തരത്തിലുള്ള ഒരു രൂപമാണ് കണ്ടത്. ശരിക്കും ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ കാണുന്നത് പോലുള്ള രൂപമായിരുന്നു ഇത്. രാത്രിയോടെയാണ് ഇത് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് എന്താണെന്ന് മാത്രം മനസ്സിലായിട്ടില്ല. ഒരു നീര്‍ച്ചുഴിയുടെ രൂപത്തിലുള്ള നീല വെളിച്ചമാണ് കാണാനായത്. വാനിരീക്ഷകരും ഇതോടെ അമ്പരപ്പിലാണ്. ഹവായ് ഒബ്്‌സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. ജനുവരി 18നായിരുന്നു ഇങ്ങനെയൊരു വിസ്മയ കാഴ്ച്ച കാണാനായത്.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

മൗനകിയയിലെ സുബാരു ടെലസ്‌കോപ്പിലാണ് ഇതിന്റെ വിശദമായ ദൃശ്യങ്ങള്‍ കാണാനായത്. സോഷ്യല്‍ മീഡിയയില്‍ ആകെ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. തീര്‍ത്തും വിശ്വസിക്കാനാവാത്ത കാഴ്ച്ചയെന്നാണ് കണ്ട നാട്ടുകാര്‍ പറയുന്നത്. ബഹിരാകാശശാസ്ത്രജ്ഞര്‍ തമ്മില്‍ തമ്മില്‍ ഇതെന്താണ് എന്നാണ് ചോദിക്കുന്നത്. ഇതിന് മുമ്പ് കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തൊരു പ്രതിഭാസമാണിത്. അതുകൊണ്ട് ഈ രൂപത്തെ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഭയപ്പെടുത്തുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.

അപൂര്‍വ പ്രതിഭാസം

അപൂര്‍വ പ്രതിഭാസം

അത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാംഅത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാം

അപൂര്‍വമായ പ്രതിഭാസമാണിതെന്നാണ് വാനനിരീക്ഷകരും അഭിപ്രായപ്പെടുന്നത്. സാറ്റലൈറ്റ് ഓര്‍ബിറ്റല്‍ ഡിപ്ലോയ്‌മെന്റ് ഓറിയന്റേഷനാണിതെന്നാണ് അവര്‍ പറയുന്നത്. സ്‌പേസ് എക്‌സ് ഇതേ ദിവസം പുതിയൊരു ഉപഗ്രഹത്തെ വിക്ഷേപിച്ചിരുന്നു. അതില്‍ നിന്നുള്ള വെളിച്ചമാകാനും സാധ്യതയുണ്ടെനനാണ് വിലയിരുത്തല്‍. ഫ്‌ളോറിഡയിലെസ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. ഫാല്‍ക്കണ്‍ 9 ഉപഗ്രഹങ്ങള്‍ ലോഞ്ച് ചെയ്താല്‍ ആകാശത്തും, അന്തരീക്ഷത്തിലും അപൂര്‍വമായ ഇത്തരം ഇഫ്ക്ടുകള്‍ കാണപ്പെടാറുണ്ട്.

English summary
blue colour object spotted in hawaii sky, people says its a ufo but scientists says big no
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X