ബൊക്കോഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ വിവാഹം കഴിപ്പിച്ചു
ലാഗോസ്: ഏപ്രിലില്‍ നൈജീരിയയിലെ ബൊര്‍ണോയിലെ ചിബോക്ക് നഗരത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ കുട്ടികളെ വിവാഹം കഴിപ്പിച്ചെന്ന് ബൊക്കോഹറാം തീവ്രവാദികള്‍. പെണ്‍കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരവെയാണ് ബൊക്കോഹറാം പ്രതിനിധി അബൂബക്കര്‍ ഷെക്കാവു ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പെണ്‍കുട്ടികളുടെ കാര്യം മറന്നേക്കുവെന്നും അവരെ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ചുവെന്നും വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ഓഫീസില്‍ ലഭിച്ച വീഡിയോ സന്ദേശത്തില്‍ അബൂബക്കര്‍ ഷെക്കാവു പറയുന്നു. സൈന്യവുമായി വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയെന്ന റിപ്പോര്‍ട്ടും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

സര്‍ക്കാരും പ്രതിരോധ മന്ത്രലായവും കള്ള പ്രചരണമാണ് നടത്തുന്നത്. വെടിനിര്‍ത്തുന്നതുമായി യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ഈ യുദ്ധത്തില്‍ ഇനി തിരിച്ചു പോക്കില്ല. പെണ്‍കട്ടികളെയെല്ലാം തീവ്രവാദികള്‍ തന്നെയാണ് വിവാഹം ചെയ്‌തെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി. പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിയാണ് വിവാഹം കഴിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
2009 മുതല്‍ നൈജീരിയയില്‍ ആധിപത്യം സ്ഥാപിച്ച ബൊക്കോഹറാം തീവ്രവാദികള്‍ ഇതുവരെയായി രണ്ടായിരത്തിലധകം നിരപരാധികളെ കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്. പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളില്‍ അക്രമം നടത്തി ജനങ്ങളെ കൊന്നൊടുക്കകയും കൊള്ളയടിച്ചശേഷം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും തീവ്രവാദികളുടെ പതിവാണ്.












Click it and Unblock the Notifications