ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു
ലണ്ടന്‍: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. ഒരുമാസത്തോളം നീണ്ട ആശുപത്രി വാസത്തിനിടെയാണ് അദ്ദേഹം വിട ചൊല്ലിയിരിക്കുന്നത്. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. ബ്രസീലിലെ സാവോ പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി അദ്ദേഹം ചികിത്സ തേടി കൊണ്ടിരിക്കുകയായിരുന്നു.
ഫുട്ബോളിന് പെലെ നല്‍കിയിട്ടുള്ള സംഭാവനകള്‍ അത്രത്തോളമായിരുന്നു. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമേറിയ പ്രതിഭയായിരുന്നു പെലെ. ഒരു മാസം മുമ്പാണ് ആരോഗ്യനില അതീവ അതീവ ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന പേരും പെലെയ്ക്കുണ്ട്. നൂറ്റാണ്ടിന്റെ താരമായി ഫിഫ എദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. 1958, 62, 70, എന്നീ വര്‍ഷങ്ങളിലായിരുന്നു പെലെയുടെ കീഴില്‍ ബ്രസീല്‍ കിരീടം നേടിയത്. എക്കാലത്തെയും മികച്ച ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
15ാം വയസ്സില്‍ തന്നെ പെലെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരുന്നു. തുടര്‍ന്ന് ബര്സീല് ജഴ്സി അണിയുന്ന സമയം പ്രായം വെറും പതിനാറ് മാത്രമായിരുന്നു. ക്ലബില്‍ സാന്റോസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം അതിന് മുന്നേ തന്നെ പെലെ കാഴ്ച്ച വെച്ചിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ ബ്രസീല്‍ ടീമിന് വേണ്ടി പെലെ ഗോള്‍ നേടി.
ടീം തോറ്റെങ്കിലും ആ പതിനാറുകാരന് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് ബ്രസീല്‍ യുഗം മാത്രമല്ല, പെലെ യുഗം കൂടിയായിരുന്നു. സ്വീഡനെതിരെ 1958ലെ ലോകകപ്പ് ഫൈനലില്‍ പെലെയുടെ മികവ് ലോകം ശരിക്കും കണ്ടു. മൂന്ന് ലോകകപ്പുകളാണ് അദ്ദേഹം ബ്രസീലിന് സമ്മാനിച്ചത്.
തന്റെ പതിനേഴാം വയസ്സിലായിരുന്നു സ്വീഡനെതിരായ ലോകകപ്പ് അദ്ദേഹം കളിച്ചത്. ഇതിനിടെ പരിക്ക് കാരണം 1962ലെ ലോകകപ്പില്‍ അദ്ദേഹം കളിച്ചിരുന്നില്ല എന്നതും ശ്രദ്ധേയം. ലോകകപ്പിനിടയില്‍ അദ്ദേഹം പിന്മാറുകയായിരുന്നു. 1958 മുതല്‍ 70 വരെയുള്ള നാല് ലോകകപ്പിലാണ് അദ്ദേഹം പങ്കെടുത്തത്. 14 മത്സരങ്ഹളും കളിച്ചു.
ഫുട്ബോള്‍ ലോകത്ത് ബ്രസീലിനെ അടയാളപ്പെടുത്തിയ താരമാണ് പെലെയെന്ന് നെയ്മര്‍ പറഞ്ഞു. റൊണാള്‍ഡോയും, ലയണല്‍ മെസ്സിയും അ്ദദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications