കടലില്‍ 11 ദിവസം: രക്ഷകനായത് ഫ്രീസര്‍; മത്സ്യത്തൊഴിലാളിയുടെ രക്ഷപ്പെടലില്‍ ഞെട്ടി ലോകം
സാവോപോളോ: അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളിയെ 11 ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. 44 കാരനായ റൊമുവാള്‍ഡോ മാസിഡോ റോഡ്രിഗസ്, ജൂലൈ അവസാനത്തോടെ വടക്കന്‍ ബ്രസീലിലെ അമാപാ സംസ്ഥാനത്തിലെ ഒയാപോക്കില്‍ നിന്ന് ഒരു തടി ബോട്ടില്‍ ഇലെറ്റ് ലാ മേറിലേക്ക് മത്സ്യബന്ധനത്തിന് പോയത്. എന്നാല്‍ ബോട്ടില്‍ വെള്ളം കയറി മുങ്ങിയതോടെ റൊമുവാള്‍ഡോ കടലില്‍ ഒറ്റപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട റോഡ്രിഗസ് 11 ദിവസത്തോളമാണ് കടലില്‍ ജീവനും മുറുകെ പിടിച്ച് കഴിഞ്ഞത്.

ബോട്ട് മുങ്ങിയതോടെ ബോട്ടിലുണ്ടായിരുന്നു ഒരു ഫ്രീസറിന് മുകളിലാണ് ഭക്ഷണും വെള്ളവും ഇല്ലാതെ റോഡ്രിഗസ് കഴിഞ്ഞത്. ഭാഗ്യവശാല്‍, മറ്റൊരു ബോട്ടിലെ നാവികര്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന ഫ്രീസര്‍ കണ്ടു, അത് പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് അവര്‍ റൊമുവാള്‍ഡോയെ കണ്ടത്. ഉടന്‍ തന്നെ നാവികര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.

വെക്കേഷൻ അടിച്ചുപൊളിച്ച് രജിഷ വിജയൻ; ജർമ്മനി ചിത്രങ്ങൾ വൈറൽ
ദി റിയോ ടൈംസ് പറയുന്നതനുസരിച്ച്, ഔദ്യോഗിക രേഖകളില്ലാത്തതിനാല്‍ റോഡ്രിഗസിനെ ആദ്യം സുരിനാമിന്റെ തലസ്ഥാന നഗരമായ പരമാരിബോയില്‍ കസ്റ്റഡിയിലെടുത്തു, എന്നാല്‍ പിന്നീട് ബ്രസീലിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിന് വിമാന ടിക്കറ്റ് നല്‍കി. 11 ദിവസത്തോളം ജലപാനമില്ലാതെ കഴിഞ്ഞതിനെ തുടര്‍ന്ന് തനിക്ക് അഞ്ച് കിലോഗ്രാം കുറഞ്ഞുവെന്ന് റോഡ്രിഗസ് പറഞ്ഞു.

എന്നെ ഏറ്റവും വിഷമിപ്പിച്ചത് ദാഹമായിരുന്നു. ഈ ഫ്രിഡ്ജ് എന്നെ സംബന്ധിച്ചിടത്തോളം ദൈവമായിരുന്നു. എന്റെ രക്ഷപ്പെടല്‍ ഒരു അത്ഭുതമാണെന്ന് റോഡ്രിഗസ് വിശ്വസിക്കുന്നു. നാവികര്‍ റോഡ്രിഗസിന്റെ അടുത്തെത്തിയപ്പോള്‍ ആകെ അവശനായിരുന്നു. നാവികരോട് ആദ്യം കുടിക്കാനുള്ള വെള്ളത്തിനാണ് റോഡ്രിഗസ് അപേക്ഷിച്ചത്.

കടലില്‍ ധാരാളം മത്സ്യങ്ങള്‍ ഉള്ളതിനാല്‍ സ്രാവുകള്‍ എന്നെ ആക്രമിക്കാന്‍ പോകുകയാണെന്ന് കരുതിയെന്ന് റോഡ്രഗസ് പറയുന്നു. ഫ്രീസറിന് മുകളില്‍ കഴിയുമ്പോഴാണ് ഒരു ബോട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കൈകള്‍ ഉയര്‍ത്തി കാണിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ
അദ്ദേഹത്തിന്റെ ശരീരം മെലിഞ്ഞുണങ്ങിയിരുന്നു, കൂടാതെ ക്ഷീണിതനുമായിരുന്നു, എന്നാല്‍ വളരെ നല്ല മാനസികാവസ്ഥയിലായിരുന്നെന്ന് ബ്രസീലില്‍ വന്നിറങ്ങിയ മത്സ്യത്തൊഴിലാളിയുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോള്‍, പോലീസ് ഓഫീസര്‍ ലൂയിസ് കാര്‍ലോസ് പോര്‍ട്ടോ പറഞ്ഞു. അമിതമായ ചൂടും ഉപ്പും വെളിച്ചവും കാരണം കാഴ്ച പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം വളരെ ശാന്തനും നല്ല ആരോഗ്യവാനുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.












Click it and Unblock the Notifications