കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ റെഗെ ഷോണ്‍ പേജ് ലോകത്തെ ഏറ്റവും സുന്ദരനായ മനുഷ്യന്‍; പറയുന്നത് ശാസ്ത്രം

ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യന്‍ ആരാണ്? എപ്പോഴും ഉയരുന്നൊരു ചോദ്യമാണ്. അതിന് ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ് ശാസ്ത്രം

Google Oneindia Malayalam News
rege jean page

വാഷിംഗ്ടണ്‍: നടന്‍ റെഗെ ഷോണ്‍ പേജിനെ ലോകത്തെ ഏറ്റവും സുന്ദരനായ മനുഷ്യനായി തിരഞ്ഞെടുത്ത് ശാസ്ത്രം. ബ്രിഡ്ജര്‍ട്ടണ്‍ എന്ന വെബ് സീരീസിലൂടെ ആളുകളുടെ മനംകവര്‍ന്ന നടനാണ് അദ്ദേഹം. വലിയ ആരാധകരെ ആ സീരീസിലൂടെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

34കാരനായ പേജ് ഡ്യൂക്ക് ഓഫ് ഹാസ്റ്റിംഗ്‌സ് ആയ സൈമണ്‍ ബാസ്സറ്റായിട്ടാണ് ബ്രിഡ്ജര്‍ട്ടണില്‍ വേഷമിട്ടത്. ഇതൊരു പിരീയഡ് ഡ്രാമയാണ്. വലിയ റേറ്റിംഗ് ഈ ഷോ സ്വന്തമാക്കിയിരുന്നു.

ഒരു പുരാതന സയന്റിഫിക് റിസര്‍ച്ചിലൂടെയാണ് ഷോണ്‍ പേജിന്റെ മുഖസൗന്ദര്യം പരിശോധിച്ചത്. അത്രയ്ക്ക് സൗന്ദര്യമേറിയതും, തൊടുന്നതെല്ലാം പൊന്നാക്കാന്‍ അദ്ദേഹത്തിന്റെ പ്രഭാവം കൊണ്ട് സാധിക്കുമെന്നാണ് കണ്ടെത്തല്‍.

rege jean page

ഗ്രീക്ക് ഗോള്‍ഡന്‍ റേഷ്യോ ഉപയോഗിച്ചാണ് ഫിസിക്കല്‍ പെര്‍ഫെക്ഷന്‍ അളന്നത്. ഇതില്‍ 93.65 ശതമാനം അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഫീച്ചറുകള്‍ കൃത്യമാണ്. ഇത് പൂര്‍ണ സൗന്ദര്യത്തിന്റെ ലക്ഷണമായിട്ടാണ് കാണുന്നത്.സോഷ്യല്‍മീഡിയയില്‍ തരംഗമായ താരമാണ് പേജ്.

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

പേജ് കഴിഞ്ഞാല്‍ തോറിലെ നായകന്‍ ക്രിസ് ഹെംസ് വര്‍ത്താണ് രണ്ടാം സ്ഥാനത്തുള്ളത്. 93.53 ശതമാനമാണ് അദ്ദേഹത്തിന്റെ ബോഡി ഫീച്ചറുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ബ്ലാക് പാന്തറിലെ വില്ലന്‍ മൈക്കിള്‍ ബി ജോര്‍ദാന്‍ 93.46 ശതമാനത്തോടെ മൂന്നാം സ്ഥാനത്തെത്തി. ഗായകന്‍ ഹാരി സ്‌റ്റൈല്‍സ് 92.30 ശതമാനത്തോടെ നാലാം സ്ഥാനത്തുമെത്തി.

ഹാര്‍ലി സ്ട്രീറ്റിലെ പ്രമുഖ ഫേഷ്യല്‍ കോസ്മറ്റിക് സര്‍ജനായ ഡോ ജൂലിയാന്‍ ഡി സില്‍വയാണ് ഈ പട്ടിക തയ്യാറാക്കിയത്. ഇവരുടെ ഏറ്റവും പുതിയ കമ്പ്യൂട്ടറൈസ്ഡ് മാപ്പിങ് ടെക്‌നിക്ക്‌സ് ഉപയോഗിച്ചാണിത് സാധ്യമാക്കിയത്.

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

ചില അജ്ഞാതമായ കാര്യങ്ങളുടെ ചുരുളഴിക്കാന്‍ ഈ പുതിയ കമ്പ്യൂട്ടര്‍ കൊണ്ട് സാധിക്കുമെന്നും ഡോ ജൂലിയാന്‍ സില്‍വ പറഞ്ഞു. എന്തൊക്കെ ഘടകങ്ങളാണ് ശാരീരികമായി ഒരാളെ സുന്ദരനാക്കുന്നത് എന്ന് ഇതിലൂടെ കണ്ടെത്താം.

ഓരോ രോഗികളുടെയും സര്‍ജറി നടത്തുമ്പോള്‍ ഈ സാങ്കേതികവിദ്യ ഉപകരിക്കുമെന്നും ജൂലിയാന്‍ പറഞ്ഞു. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇതിലൂടെ പുറത്തെത്തിയത്.

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

അതേസമയം എന്തുകൊണ്ടാണ് റെഗെ ഷോണ്‍ പേജ് ഏറ്റവും സുന്ദരനായി തിരഞ്ഞെടുക്കപ്പെട്ടത് എന്നും ജൂലിയാന്‍ വിശദീകരിക്കുന്നു. അത്രയ്ക്കും സൗന്ദര്യം തുളുമ്പുന്ന മുഖമാണ് പേജിനുള്ളത്.

അതോടൊപ്പം മനോഹരമായ ചാരനിറത്തിലുള്ള കണ്ണുകളും പേജിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. ആ കണ്ണുകള്‍ ഉള്ളത് കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് അദ്ദേഹത്തിന് ലഭിക്കും.

ആ കണ്ണുകളുടെ സ്ഥാനവും അദ്ദേഹത്തിന് ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാന്‍ സഹായിക്കും. ഒപ്പം ഏറ്റവും മികച്ച ഷേപ്പിലുള്ള ചുണ്ടുകളാണ് പേജിനുള്ളത്. ഇതും കമ്പ്യൂട്ടര്‍ പരിഗണിച്ചു. മൂക്കിന്റെ വീതിയും നീളവും മാത്രമാണ് മാര്‍ക്ക് ചെറുതായി കുറച്ചതെന്നും പേജ് പറഞ്ഞു.

English summary
bridgerton actor rege jean page is the world's most handsome man says science
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X