Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം; 410 സീറ്റുകള്‍ വരെ നേടുമെന്ന് എക്‌സിറ്റ് പോളുകള്‍

ലണ്ടന്‍: ബ്രിട്ടന്‍ പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ വന്‍ മുന്നേറ്റം. ഇതുവരെ പുറത്തുവിട്ട 6 സീറ്റുകളിലും ഫലത്തിലും ജയം അവര്‍ക്കൊപ്പമാണ്. നിലവിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ആദ്യ ആറില്‍ സീറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഫലപ്രഖ്യാനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തുവിട്ട എക്‌സിറ്റ് പോളുകളില്‍ ലേബര്‍ പാര്‍ട്ടി സുനാമി എന്നാണ് വിശേഷിപ്പിക്കുന്നത്.

410 സീറ്റ് വരെ ലേബര്‍ പാര്‍ട്ടി നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ കിയര്‍ സ്റ്റാര്‍മര്‍ അടുത്ത പ്രധാനമന്ത്രിയാവുമെന്നാണ് സൂചനയാണ് ലഭിക്കുന്നത്. സണ്ടര്‍ലാന്‍ഡ് സൗത്താണ് ലേബര്‍ പാര്‍ട്ടി ആദ്യം ജയിച്ച മണ്ഡലം. ബ്രിജറ്റ് ഫിലിപ്പ്‌സണാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. നര്‍ത്തമ്പര്‍ലാന്‍ഡിലെ ബ്‌ളൈത് ആന്‍ഡ് ആഷിങ്ടണ്‍ എന്ന സീറ്റാണ് അടുത്തതായി ലേബര്‍ പാര്‍ട്ടി വിജയിച്ചത്.

kier-starmer

ലേബര്‍ പാര്‍ട്ടിയുടെ ഇയാന്‍ ലാവരി വന്‍ വിജയമാണ് കണ്‍സര്‍വേറ്റീവുകള്‍ക്കെതിരെ നേടിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സണ്ടര്‍ലാന്‍ഡ് സെന്‍ട്രലിലും ജയം ലേബറിനൊപ്പം നിന്നു. ലൂയിസ് അറ്റ്കിന്‍സന്‍ 16852 വോട്ടിനാണ് സണ്ടര്‍ലാന്‍ഡ് സെന്‍ട്രല്‍ പിടിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്‍സര്‍വേറ്റീവുകളില്‍ നിന്ന് സ്വിംഗ്ഡണ്‍ സൗത്തും ലേബര്‍ പാര്‍ട്ടി പിടിച്ചെടുത്തുവെന്ന് ബിബിസി പറയുന്നു.

2019ല്‍ ആറായിരത്തിലേറെ വോട്ടിന് കണ്‍സര്‍വേറ്റീവുകള്‍ വിജയിച്ച സീറ്റാണിത്. ഇത്തവണലേബറിന്റെ ഹെയ്ദി അല്കസാണ്ടര്‍ റോബര്‍ട്ട് ബക്‌ലാന്‍ഡിനെയാണ് വീഴ്ത്തിയത്. മുന്‍ ക്യാബിനറ്റ് മന്ത്രി കൂടിയാണ് ബക്‌ലാന്‍ഡ്. ഇതുവരെ കണ്‍സര്‍വേറ്റീവുകള്‍ക്ക് സീറ്റുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നത്.ലിബറല്‍ ഡെമോക്രാറ്റുകളും ഇത്തവണ പ്രതീക്ഷയിലാണ്.

61 സീറ്റുകളുമായി അവര്‍ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം ലേബര്‍ പാര്‍ട്ടി വിജയിച്ച മൂന്ന് സീറ്റുകളില്‍ തീവ്ര വലത് നേതാവ് നൈജിള്‍ ഫരാഗിന്റെ റീഫോം യുകെയാണ് രണ്ടാമതെത്തിയത്. ഇതാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് കൂടുതല്‍ തിരിച്ചടിയായത്. ആറ് മില്യണ്‍ വോട്ടുകളില്‍ അധികം തന്റെ പാര്‍ട്ടി നേടുമെന്നാണ് ഫരാഗ് പറഞ്ഞിരിക്കുന്നത്.

മുന്‍ ലേബര്‍ നേതാവ് ജെറബി കോര്‍ബിന്‍ സ്വതന്ത്രനായിട്ടാണ് ഇത്തവണ മത്സരിച്ചത്. ഐലിംഗ്ടണ്‍ നോര്‍ത്തില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. കടുത്ത മത്സരം ഇവിടെ നടക്കുന്നുണ്ട്. കോര്‍ബിന്‍ നേരിയ മാര്‍ജിനില്‍ ഈ സീറ്റില്‍ ജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്.

ടോറികളുടെ മന്ത്രിയായ സ്റ്റീവ് ബേകര്‍ വൈക്കോമ്പില്‍ വലിയ തോല്‍വി നേരിടേണ്ടി വരുമെന്നാണ് സൂചന. എക്‌സിറ്റ് പോളുകള്‍ 99 ശതമാനം തോല്‍വിയാണ് പ്രവചിക്കുന്നത്. ഈ സുനാമിയില്‍ താന്‍ ഒലിച്ച് പോകുമെന്നാണ് ബേകര്‍ സ്‌കൈ ന്യൂസിനോട് പ്രതികരിച്ചത്. കണ്‍സര്‍വേറ്റീവുകള്‍ ഈ ഫലം വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലിബറല്‍ ഡെമോക്രാറ്റുകള്‍ ആദ്യ സീറ്റ് വിജയിച്ചിട്ടുണ്ട്. ഹാരോഗാറ്റ് ആന്‍ഡ് നാരസ്‌ബ്രോയിലാണ് ജയം. കണ്‍സര്‍വേറ്റീവുകളില്‍ നിന്നാണ് ഈ സീറ്റ് പിടിച്ചെടുത്തത്. ലിബറല്‍ ഡെമോക്രാറ്റിന്റെ ടോം ഗോര്‍ഡന്‍ എട്ടായിരത്തില്‍ അധികം വോട്ടിന് ആന്‍ഡ്രൂ ജോണ്‍സിനെയാണ് പരാജയപ്പെടുത്തിയത്.

അതേസമയം കണ്‍സര്‍വേറ്റീവുകള്‍ ആദ്യ സീറ്റില്‍ വിജയിച്ചിട്ടുണ്ട്. റേലെയ്ഗ് ആന്‍ഡ് വിക്‌ഫോര്‍ഡിലാണ് ജയം. ബ്രെക്‌സിറ്റിയറായി അറിയപ്പെടുന്ന മാര്‍ക്ക് ഫ്രാന്‍സ്വയാണ് സീറ്റ് നിലനിര്‍ത്തിയത്. ഇത് പാര്‍ട്ടിയുടെ സുരക്ഷിതമായ സീറ്റാണ്. ലേബര്‍ പാര്‍ട്ടി ഈ സീറ്റില്‍ മൂന്നാമതാണ്. റിഫോം യുകെയാണ് രണ്ടാമത്. എക്‌സിറ്റ് പോളില്‍ 131 സീറ്റുകള്‍ മാത്രമാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കുകയെന്നാണ് പ്രവചനം.

346 സീറ്റില്‍ നിന്നാണ് ഈ പതനമുണ്ടാവുക. കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍ മാത്രമാണ് എക്‌സിറ്റ് പോളുകള്‍ പിഴച്ച് പോയത്. നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച റിഷി സുനാക് വന്‍ തോല്‍വി ഒഴിവാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പ്രചാരണം ദുരന്തമായത് തോല്‍വിയുടെ വലിപ്പം കൂട്ടുമെന്നാണ് ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+