ചൈനീസ് കമ്പനികള്‍ ബ്രിട്ടനെയും ചതിച്ചു, 20 ബില്യണ്‍ നഷ്ടം, തിരിച്ചുപിടിക്കണം, തരില്ലെന്ന് മറുപടി!!
ലണ്ടന്‍: ബ്രിട്ടന്‍ അന്താരാഷ്ട്ര തലത്തില്‍ ചൈനയ്‌ക്കെതിരെ നടത്തുന്ന നീക്കത്തിന് പിന്നിലെ കാരണം വ്യക്തമാകുന്നു. ചൈനീസ് കമ്പനികള്‍ വലിയ ചതിയാണ് ബ്രിട്ടനോട് ചെയ്തിരിക്കുന്നത്. വലിയ തുകയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍ നിന്ന് വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും പ്രവര്‍ത്തിക്കാത്ത ഉപകരണങ്ങളാണ്. ഇപ്പോള്‍ തിരിച്ച് പണം കിട്ടാത്ത അവസ്ഥയിലാണ് ബ്രിട്ടന്‍. ഈ പരിശോധനാ കിറ്റുകളുടെ നിലവാരം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബ്രിട്ടീഷ് ജനത. ഇത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.

ചൈനയുടെ വന്‍ ചതി
ബ്രിട്ടന്‍ കൊറോണവൈറസില്‍ നട്ടം തിരിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ചൈനയുടെ സഹായം തേടിയത്. വൈറസിനെതിരെയുള്ള ആന്റി ബോഡികള്‍ കണ്ടെത്താന്‍ രണ്ട് മില്യണ്‍ ടെസ്റ്റ് കിറ്റുകളാണ് ബ്രിട്ടന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനായി 20 മില്യണ്‍ ഡോളറാണ് ചൈന ആവശ്യപ്പെട്ടത്. ഈ ഓഫര്‍ സ്വീകരിക്കുക അല്ലെങ്കില്‍ സ്ഥലം വിടുക എന്നതായിരുന്നു സമീപനം. ബ്രിട്ടന് ഇത് സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ചൈന ആവശ്യപ്പെട്ടത് മാര്‍ക്കറ്റ് വിലയേക്കാള്‍ അധികമായിരുന്നു.

ആവശ്യപ്പെട്ടത് ഇങ്ങനെ
ഒന്നാമത് ആന്റി ബോഡി കിറ്റുകള്‍ ഇതുവരെ വിജയിച്ചിട്ടില്ല. എന്നിട്ടും ഇത്ര വലിയ തുക അവസരം മുതലെടുക്കുന്നതിന്റെ ഭാഗമായിരുന്നു. പണം നേരത്തെ തന്നെ നല്‍കുകയും വേണം. ഈ പാക്കേജ് ചൈനയിലെ കമ്പനിയില്‍ നിന്ന് ബ്രിട്ടന്‍ സ്വന്തം നാട്ടിലെത്തിക്കുകയും വേണം. ഇതിനൊന്നും ചൈനീസ് കമ്പനിയുടെ സഹായമുണ്ടാവില്ല. ഇത്രയൊക്കെ ആയിട്ടും ബ്രിട്ടന്‍ ഈ നീക്കത്തെ അനുകൂലിച്ചു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ബ്രിട്ടനിലെ ഫാര്‍മസികളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കിയത് കൊണ്ട് ബ്രിട്ടന്‍ ഇതിന് വഴങ്ങിയത്.

ജോണ്‍സന്‍ പറഞ്ഞത്
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇത് ഗര്‍ഭം അറിയാനുള്ള ടെസ്റ്റ് പോലെ ലളിതമാണെന്ന് ഈ കിറ്റുകളെ കുറിച്ച് പറഞ്ഞിരുന്നു. ബ്രിട്ടന്‍ ഗെയിം ചേഞ്ചറെന്നും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരീക്ഷണങ്ങളൊക്കെ പാളി പോയി. ഓക്‌സ്‌ഫോര്‍ഡ് ലബോറട്ടിയിലെ പരീക്ഷണത്തില്‍ ഈ കിറ്റുകള്‍ കൊണ്ട് നടത്തിയ ടെസ്റ്റുകളെല്ലാം തെറ്റായിരുന്നു. ഇതോടെ നിരവധി ഉപകരണങ്ങള്‍ ഉപയോഗ ശൂന്യമായിരിക്കുകയാണ്. മറ്റ് കേന്ദ്രങ്ങളിലൂടെ വാങ്ങിയ 1.5 മില്യണ്‍ കിറ്റുകളും ഉപയോഗ ശൂന്യമായിരിക്കുകയാണ്.

പണം തിരിച്ചുകിട്ടുമോ
ബ്രിട്ടന്‍ ചൈനയില്‍ നിന്ന് പണം തിരിച്ചുവാങ്ങാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ചൈന നല്‍കില്ലെന്നാണ് സൂചന. ഈ ടെസ്റ്റിംഗ് കിറ്റുകളെ കുറിച്ചുള്ള കാര്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ജര്‍മനിയും ഇത്തരം പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ടിരുന്നു. നിലവില്‍ ബ്രിട്ടന്‍ 20000ത്തില്‍ താഴെ ടെസ്റ്റുകളാണ് നടത്തുന്നത്. ഇതിനെ മറികടക്കാനാണ് കിറ്റുകള്‍ വാങ്ങിയത്. രണ്ട് ചൈനീസ് കമ്പനികളാണ് ഇതിന് പിന്നിലുള്ള ഓള്‍ ടെസ്റ്റ് ബയോടെക്കും, വോണ്ട്‌ഫോ ബയോടെക്കും. ഇവര്‍ രണ്ട് പേരും യൂറോപ്പ്യന്‍ യൂണിയന്റെ നിലവാര പരിശോധന അതിജീവിച്ചവരാണ്.

ബ്രിട്ടന് ഭയം
ബ്രിട്ടനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചാലും തെരുവുകളിലേക്ക് ഇറങ്ങില്ലെന്ന് ബ്രിട്ടീഷ് ജനത പറയുന്നു. സാധാരണ ജീവിതത്തിലേക്ക് പോകാന്‍ വെറും പത്ത് ശതമാനം പേരാണ് ആഗ്രഹിക്കുന്നത്. വീണ്ടും സമൂഹ വ്യാപനത്തിന് കാരണമാകുമെന്നാണ് ബ്രിട്ടീഷുകാര്‍ ഭയപ്പെടുന്നത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറഞ്ഞെന്നും, ഗതാഗതം കുറഞ്ഞത് അതിന് കാരണമായെന്നും ഇവര്‍ പറയുന്നത്. അതേസമയം സര്‍വേ ഫലത്തില്‍ ബ്രിട്ടീഷ് ജനത ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും, വെറുതെ കളയാന്‍ പാടില്ലെന്ന് ഇവര്‍ക്ക് മനസ്സിലായെന്നും വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications