ബ്രിട്ടനില്‍ അടുത്ത 7 വര്‍ഷത്തിനുള്ളില്‍ അക്കാര്യം സംഭവിക്കും; തയ്യാറെടുക്കണം, വമ്പന്‍ പ്രവചനം
ലോകം മുഴുവന്‍ കാത്തിരിക്കുന്ന അപകടം ബ്രിട്ടനെയും ബാധിക്കുമെന്നും, അത് വലിയൊരു യുദ്ധമായി മാറുമെന്നുമാണ് പ്രതിരോധ സെക്രട്ടറി പ്രവചിച്ചിരിക്കുന്നത്

ലണ്ടന്‍: ബ്രിട്ടനില്‍ ഒരിക്കലും അവഗണിക്കാനാവാത്ത ഒരു കാര്യം അപകടം വരും വര്‍ഷങ്ങളില്‍ സംഭവിക്കുമെന്ന് പ്രവചിച്ച് പ്രതിരോധ സെക്രട്ടറി. യുക്രൈന്‍ യുദ്ധത്തിലൂടെ സംജാതമായതാണ് അക്കാര്യങ്ങള്‍. ലോകം മുഴുവന്‍ അത്തരമൊരു സാഹചര്യത്തിലേക്ക് വരും. അത് ബ്രിട്ടനും അവഗണിക്കാനാവാത്ത രീതിയിലേക്ക് മാറും.
അതൊരു ലോകയുദ്ധമായി മാറുമെന്നും പ്രതിരോധ സെക്രട്ടറി പറയുന്നു. അതേസമയം അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. റിഷി സുനാക് അടക്കമുള്ളവര്‍ ഈ പ്രവചനത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ബ്രിട്ടന് വരാനിരിക്കുന്നത് നല്ല കാലമല്ല
അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ യുദ്ധത്തിലേക്ക് പോകുമെന്നാണ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പ്രവചിക്കുന്നത്. ഇത് ബ്രിട്ടനുള്ള മുന്നറിയിപ്പായിട്ടാണ് വാലസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. യുദ്ധം ബ്രിട്ടന് മുന്നിലേക്കും, ലോകത്തിന് മുന്നിലേക്കും വന്നിരിക്കുകയാണ്. ലോകം തീര്‍ച്ചയായും കൂടുതല്‍ അപകടകരമായ സ്ഥലമായി മാറിയിരിക്കുകയാണ്. തീര്‍ച്ചയായും അതൊരു അരക്ഷിതമായ സ്ഥലമായി മാറിയിരിക്കുകയാണ്. ഒട്ടും സുരക്ഷിതമായ സാഹചര്യം ലോകത്തില്ലെന്നും വാലസ് പറഞ്ഞു.

പുടിന്‍ കാരണക്കാരന്‍
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
വ്‌ളാദിമിര്‍ പുടിനാണ് ഇതിനൊരു പ്രധാന കാരണക്കാരന്‍. യുക്രൈനിലെ യുദ്ധം ലോകക്രമം തന്നെ മാറ്റിയിരിക്കുകയാണ്. ബ്രിട്ടനില്‍ പ്രതിരോധ മേഖലയില്‍ ചെലവിടുന്നതിനായി റിഷി സുനാകില്‍ അത് സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. പ്രതിരോധ മേഖല കൂടുതല്‍ ശക്തമാക്കാന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നാണ് വാദം. ടോറി പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ അക്കാര്യത്തില്‍ ഭിന്നത വന്നിരിക്കുകയാണ്. ധനകാര്യ മന്ത്രി ജെറമി ഹണ്ട് മാര്‍ച്ച് പതിനഞ്ചിന് ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടിരിക്കുകയാണ്.

വരാനിരിക്കുന്ന അപകടം തിരിച്ചറിയണം
ബ്രിട്ടീഷ് സര്‍ക്കാര്‍ വരാനിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ്, അതിനെ നേരിടാന്‍ തയ്യാറായി ഇരിക്കണമെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ യുദ്ധം ബ്രിട്ടന്റെ പടിവാതില്‍ക്കല്‍ എത്തും. അത് ശീതയുദ്ധത്തിന്റെയോ, മറ്റേതെങ്കിലും യുദ്ധത്തിന്റെയോ രൂപത്തിലായിരിക്കും. എന്തായാലും യുദ്ധം വരുമെന്ന് ഉരപ്പാണ്. ആ യുദ്ധത്തിന് തയ്യാറെടുക്കണമെങ്കില്‍ അതിന് വേണ്ട കാര്യങ്ങള്‍ ഒരുക്കിയിരിക്കണം. എല്ലാം സജ്ജമായി ഇരിക്കണം. സുഹൃത്തുക്കളെയും സഖ്യകക്ഷികളെയും ഒപ്പം കൂട്ടണമെന്നും വാലസ് പറഞ്ഞു.












Click it and Unblock the Notifications