Get Updates
Get notified of breaking news, exclusive insights, and must-see stories!

15 കോടി സമ്മാനമടിച്ചു, ദമ്പതിമാര്‍ തമ്മില്‍ പൊരിഞ്ഞ അടി, ഒടുവില്‍ പണമെല്ലാം നഷ്ടം, സംഭവം ഇങ്ങനെ

പണം വന്നതോടെ 14 വര്‍ഷം നീണ്ട ദാമ്പത്യബന്ധം തന്നെ ഇല്ലാതാവുന്നതാണ് പിന്നീട് കണ്ടത്. പരസ്പരമുള്ള തര്‍ക്കങ്ങള്‍ വന്‍ തോതിലാണ് വര്‍ധിച്ചത്.

british lottery

ലണ്ടന്‍: ജീവിതത്തില്‍ ഭാഗ്യം തേടി വന്ന ബ്രിട്ടീഷ് ദമ്പതിമാര്‍ക്ക് കനത്ത തിരിച്ചടി. സമ്മാനം മൊത്തത്തില്‍ ഇവരെ വിട്ട് പോയിരിക്കുകയാണ്. കോടികള്‍ കൈയ്യില്‍ വന്നിട്ടും അത് അനുഭവിക്കാനുള്ള യോഗം ഇവര്‍ക്കില്ലായിരുന്നു എന്ന് വേണം. ആരെയും ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇവരുടെ ജീവിതത്തില്‍ നടന്നത്. അതെല്ലാം വലിയൊരു ലോട്ടറി ഇവര്‍ക്ക് അടിച്ച ശേഷമാണ്.

ഇപ്പോള്‍ പാപ്പരായ അവസ്ഥയിലാണ് അവരുള്ളത്. ഇവരുടെ ബന്ധുക്കളും വീട്ടുകാരുമെല്ലാം ദമ്പതിമാര്‍ക്കുണ്ടായ നഷ്ടത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. ഇവര്‍ക്കിടയിലുണ്ടായ ഈഗോയാണ് നഷ്ടം ഇത്ര വലുതാക്കാന്‍ കാരണമായത്. വിശദമായ വിവരങ്ങളിലേക്ക്....

അടിച്ചത് കോടികള്‍

അടിച്ചത് കോടികള്‍

image credit: Ross Parry

ബ്രിട്ടനിലെ യോക് ഷയറിലെ ദമ്പതിമാര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര വലിയ തുകയാണ് സമ്മാനം അടിച്ചത്. 1.8 മില്യണ്‍ യൂറോയായിരുന്നു സമ്മാനം. 15 കോടിക്ക് മുകളിലുള്ളൊരു കൂറ്റന്‍ തുകയായിരുന്നു ഇത്. എന്നാല്‍ ഇവര്‍ രണ്ട് പേരും കൂടി ആ തുകയെല്ലാം നശിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇവര്‍. 2005ലാണ് ഇവര്‍ക്ക് ബംപര്‍ അടിക്കുന്നത്. തുടര്‍ന്ന് റോജര്‍-ലാറ ഗ്രിഫിത്‌സ് ദമ്പതിമാര്‍ ആഡംബര ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. എട്ട് ലക്ഷം യൂറോ നല്‍കി ഇവര്‍ ആദ്യം വാങ്ങിയത് യോര്‍ക് ഷയറില്‍ ഒരു ബംഗ്ലാവാണ്.

ജീവിതം രക്ഷപ്പെട്ടില്ല

ജീവിതം രക്ഷപ്പെട്ടില്ല

image credit: Ross Parry

ഇവര്‍ ആദ്യം കരുതിയത് ജീവിതം രക്ഷപ്പെട്ടുവെന്നാണ്. എന്നാല്‍ ഇവരെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരുന്നു. ഏറ്റവും രസകരം ഇവര്‍ക്ക് ദിവസവും കിട്ടുന്ന പലിശ 340 യൂറോ വരുമായിരുന്നു. അത്രയും വലിയ തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍ ഈ പണം വന്നതോടെ 14 വര്‍ഷം നീണ്ട ദാമ്പത്യബന്ധം തന്നെ ഇല്ലാതാവുന്നതാണ് പിന്നീട് കണ്ടത്. പരസ്പരമുള്ള തര്‍ക്കങ്ങള്‍ വന്‍ തോതിലാണ് വര്‍ധിച്ചത്. ഇവരുടെ നിക്ഷേപങ്ങളും, ബിസിനസുമെല്ലാം പാളി. ഇതിനൊപ്പം ദൗര്‍ഭാഗ്യം കൂടി വന്നതോടെ ജീവിതം തന്നെ പൊളിഞ്ഞ് പാളീസാവുകയായിരുന്നു.

സാമ്പത്തിക ഉപദേഷ്ടാവില്ല

സാമ്പത്തിക ഉപദേഷ്ടാവില്ല

ജീവിതത്തില്‍ നല്ലൊരു സാമ്പത്തിക ഉപദേഷ്ടാവില്ലാത്തത് ഇവരുടെ ജീവിതത്തെ തന്നെ ബാധിച്ചുവെന്ന് വ്യക്തമാണ്. പണം എങ്ങനെ ചെലാക്കണമെന്നും ഇവര്‍ക്കറിയില്ലായിരുന്നു. കുടുംബ വീട്ടില്‍ നിന്ന് റോജര്‍ മാറി താമസിച്ച ഉടനെയാണ് റോജര്‍ ആ സത്യം പുറത്തുപറഞ്ഞത്. ലോട്ടറിയടിച്ചതില്‍ ഒരു രൂപ പോലും ബാക്കിയില്ല. ഞങ്ങളാകെ കടത്തിലായിരുന്നു. ഈ വീട് ഈടായി നല്‍കിയാണ് സ്പാ ബിസിനസ് മെച്ചപ്പെടുത്താന്‍ ശ്രമിച്ചത്. രണ്ട് ലക്ഷം യൂറോയ്ക്ക് വാങ്ങിയ സ്പായിരുന്നു ഇത്. ഞങ്ങള്‍ക്ക് ഒരിക്കലും വാങ്ങാന്‍ സാധിക്കാതിരുന്ന വീടാണ് വാങ്ങിയതെന്ന് ലാറ പറഞ്ഞു.

പണം ചെലവാക്കുന്നതില്‍ തര്‍ക്കം

പണം ചെലവാക്കുന്നതില്‍ തര്‍ക്കം

ഒന്ന് റിലാക്‌സ് ചെയ്യണോ, എങ്കില്‍ ഭൂമിയിലെ സ്വര്‍ഗങ്ങളാണ് ഇവ, ഒടുക്കത്തെ ഭംഗിയാണ് കാണാന്‍

പണം എങ്ങനെ ചെലവഴിക്കും എന്നതിനെ ചൊല്ലിയാണ് താനും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം തുടങ്ങിയതെന്ന് ലാറ പറയുന്നു. ഈ പണം വളരെ സൂക്ഷിച്ച് നിക്ഷേപിക്കാനായിരുന്നു എനിക്ക് ആഗ്രഹം. കുറച്ച് പണം ആവശ്യത്തിന് ഉപയോഗിക്കാമെന്നും കരുതിയിരുന്നു. എന്നാല്‍ രണ്ട് പേരും ജോലി രാജിവെച്ച്, ഈ പണം മിച്ചം വെച്ച് ചെലവാക്കാനായിരുന്നു റോജറിന് താല്‍പര്യം. രണ്ട് പേരുടെയും തീരുമാനം നല്ലതായിരുന്നു. എന്നാല്‍ പണം ആവശ്യമില്ലാതെ ചെലവാക്കിയാണ് ഞങ്ങള്‍ രണ്ട് പേരും സമ്മാനത്തുക മുഴുവന്‍ ഇല്ലാതാക്കിയത്. ദുബായ്, ന്യൂയോര്‍ക്ക്, മയോര്‍ക്ക, മൊണാക്കോ എന്നിങ്ങനെ ഞങ്ങളുടെ അവധിയാഘോഷം നീളുകയും ചെയ്തു.

ചെലവാക്കിയത് ഇങ്ങനെ

ചെലവാക്കിയത് ഇങ്ങനെ

റോജര്‍ 28000 യൂറോ മുടക്കി ഒരു പോര്‍ഷെയാണ് വാങ്ങിയത്. ലാറ പോഷ് ലക്‌സസ് ആണ് വാങ്ങിയത് കുട്ടികളെ വര്‍ഷത്തില്‍ 10000 യൂറോ ചെലവ് വരുന്ന സ്വകാര്യ സ്‌കൂളിലും ചേര്‍ത്തു. ഇതിന് പുറമേ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഡിസൈനര്‍ ബാഗുകള്‍ എന്നിവ വാങ്ങിച്ച് കൂട്ടി. റോജറാണെങ്കില്‍ സൗന്ദര്യ വര്‍ധക ചികിത്സ വരെയാണ് നടത്തിയത്. ഒപ്പം ധാരാളം സ്യൂട്ടുകളും വാങ്ങിയത്. റോജര്‍ ഉള്ള ജോലിയും രാജിവെച്ചു. ഈ പണം പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങി. ഒരു റോക്ക്‌സ്റ്റാര്‍ ആവണമെന്ന ആഗ്രഹത്തിന് പിന്നാലെയായിരുന്നു അദ്ദേഹം.

ബന്ധം പിരിഞ്ഞു

ബന്ധം പിരിഞ്ഞു

പുതിയ ബാന്‍ഡിനായി ലക്ഷങ്ങളാണ് റോജര്‍ ചെലവിട്ടത്. പുറത്തിറക്കിയ ആല്‍ബം ആകെ വിറ്റുപോയത് 600 കോപ്പിയാണ്. ലാറയുടെ സ്പാ ബിസിനസും പൊളിഞ്ഞു. രണ്ടിലും വന്‍ നഷ്ടമുണ്ടായി. ഇവരുടെ ഇന്‍ഷുറന്‍സില്ലാത്ത വീടും ഇതിനിടെ തീപ്പിടുത്തത്തില്‍ കത്തിനശിച്ചു. പണം മുഴുവന്‍ തീര്‍ന്നതോടെ ബന്ധം തകരുകയും ചെയ്തു. റോജര്‍ തന്നോട് മറ്റൊരു സ്ത്രീയുടെ നമ്പര്‍ നിരന്തരം ചോദിച്ചിരുന്നുവെന്നും, അതോടെ അദ്ദേഹം മറ്റൊരു ബന്ധത്തിലേക്ക് പോവുകയാണെന്ന് മനസ്സിലായി. അതോടെ ബന്ധം പിരിഞ്ഞുവെന്നും ലാറ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+