വര്‍ക്ക് ഷിഫ്റ്റ് ഒന്ന് മാറ്റി, മെക്കാനിക്കിന് അടിച്ചത് കോടികള്‍, തലവര മാറ്റി ലോട്ടറി

ലോട്ടറിയടിക്കുന്നെങ്കില്‍ ഇങ്ങനെ അടിക്കണം. ബ്രിട്ടനിലെ ഒരു വയോധികന് താന്‍ ജീവിതത്തില്‍ കൊണ്ടുവന്ന ഒരു മാറ്റമാണ് വലിയൊരു ഭാഗ്യത്തിലേക്കുള്ള വഴിതുറന്നിരിക്കുന്നത്.

uk lottery

ലണ്ടന്‍: ജോലിയുമായി ബന്ധപ്പെട്ട് ഒരു ചെറിയ കാര്യം മാറ്റിയിരുന്നു 65കാരനായ ജെഫ് എഥറിങ്ടണ്‍. എന്നാല്‍ അത് ഈ പ്രായത്തില്‍ തന്റെ തലയ്ക്ക് മുകളില്‍ ഉദിച്ചുയര്‍ന്ന ശുക്രനായി മാറുമെന്ന് സ്വപ്‌നത്തില്‍ പോലും അദ്ദേഹം വിചാരിച്ചിരുന്നില്ല. അത്രയ്ക്കും വലിയൊരു ഭാഗ്യമാണ് ഈ വയോധികനെ തേടിയെത്തിയത്. ഭാര്യക്കോ ഓഫീസില്‍ ഉള്ളവര്‍ക്കോ പോലും ഇത് വിശ്വസിക്കാനായിട്ടില്ല.

എന്തിനേറെ പറയുന്നു ഇവര്‍ക്കൊന്നും സ്വപ്‌നം കാണാന്‍ പോലും സാധിക്കാന്‍ പറ്റാത്തത്ര വലിയ തുകയാണ് ഇയാള്‍ ലോട്ടറിയിലൂടെ നേടിയിരിക്കുന്നത്. ഇയാളെ തേടി ഭാഗ്യമെത്തിയതും വലിയൊരു കാര്യത്തിലൂടെയാണ്. അത് എന്താണെന്ന് പരിശോധിക്കാം. വിശദമായ വിവരങ്ങളിലേക്ക്....

അടിച്ചു മോനേ ബംപര്‍

അടിച്ചു മോനേ ബംപര്‍

ജെഫ് എതറിങ്ടണ്‍ ബ്രിട്ടനിലെ എസക്‌സിലെ ഹാര്‍ലോ സ്വദേശിയാണ്. 65കാരനായ ജെഫ് ഓട്ടോമോട്ടീവ് മേഖലയില്‍ മെഷീന്‍ സെറ്റര്‍ ആണ്. തന്റെ ജോലിയുടെ ഷിഫ്റ്റ് ഒന്ന് മാറ്റി അദ്ദേഹം ആശുപത്രിയില്‍ കാണിക്കാന്‍ പോയതായിരുന്നു. ഇതിനിടെ അദ്ദേഹം എടുത്തൊരു ലോട്ടറിയില്‍ സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത അത്ര വലിയ തുകയാണ് അടിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം യൂറോയാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. 44 കോടി 26 ലക്ഷം രൂപയില്‍ അധികം വരുമിത്. ഇത് വെറും വിധിയാണെന്ന് പറഞ്ഞ് വിശ്വസിക്കാന്‍ ജെഫ് തയ്യാറല്ല.

ആശുപത്രിയില്‍ പോയ ശേഷം

ആശുപത്രിയില്‍ പോയ ശേഷം

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

തന്റെ കാലിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട ശേഷം ഹാര്‍ലോയിലെ സെയിന്‍ബറിയില്‍ നിന്നാണ് ജെഫ് ടിക്കറ്റ് എടുത്തത്. തണ്ടര്‍ബോള്‍ ടിക്കറ്റായിരുന്നു എടുത്തത്. അതേസമയം കോടീശ്വരനായത് ഒന്നും അദ്ദേഹത്തെ ബാധിച്ചിട്ടില്ല. താന്‍ തുടര്‍ന്നും ജോലി ചെയ്യുമെന്ന് ജെഫ് വ്യക്തമാക്കി. ദീര്‍ഘകാലമായി തന്റെ കാമുകിയായിട്ടുള്ള അറുപതുകാരി കിം റീഡിനെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. എപ്പോഴെങ്കിലും ലോട്ടറി അടിക്കുമെന്ന് താന്‍ ഉറച്ച് വിശ്വസിച്ചിരുന്നതായി ജെഫ് പറഞ്ഞു.

28 വര്‍ഷത്തിനൊടുവില്‍

28 വര്‍ഷത്തിനൊടുവില്‍

28 വര്‍ഷമായി ജെഫ് ടിക്കറ്റെടുക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് ലോട്ടറി അടിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം വിരമിക്കലിലേക്ക് പോകാന്‍ ഒരുങ്ങുന്ന സമയത്താണ് ഇത്രയും വലിയ ഭാഗ്യം തനിക്ക് ലഭിച്ചിരിക്കുന്നത്. ഇനിയും വിശ്രമ ജീവിതം അഞ്ച് ലക്ഷം യൂറോ കൈവശം വെച്ചായിരിക്കുമെന്നത് സന്തോഷം നല്‍കുന്നു. ഇതൊരു വിധിയില്ല. താനന്ന് ജോലിയുടെ ഷിഫ്റ്റ് മാറ്റിയിരുന്നില്ലെങ്കില്‍ ഒരിക്കലും ലോട്ടറി അടിക്കില്ലായിരുന്നു. കാരണം ആ ഭാഗ്യ ടിക്കറ്റ് ആ സമയത്ത് താന്‍ എടുക്കില്ലായിരുന്നുവെന്നും ജെഫ് പറയുന്നു.

മറ്റാര്‍ക്കെങ്കിലും അടിക്കേണ്ടതായിരുന്നു

മറ്റാര്‍ക്കെങ്കിലും അടിക്കേണ്ടതായിരുന്നു

ആശുപത്രിയിലേക്ക് പോകാന്‍ തനിക്ക് അന്ന് തോന്നിയിരുന്നില്ലെങ്കില്‍ മറ്റേതെങ്കിലും ഭാഗ്യവാന് ആ ടിക്കറ്റ് അടിക്കുമായിരുന്നു. ഇപ്പോഴയാള്‍ ആഘോഷിക്കുന്നുണ്ടാവുമായിരുന്നുവെന്നും ജെഫ് വ്യക്തമാക്കി. ജെഫിനും കിം റീഡിനും അഞ്ച് കുട്ടികളാണ് ഉള്ളത്. എട്ട് പേരക്കുട്ടികളുമുണ്ട്. കഴിഞ്ഞ ആറുവര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചാണ് താമസം. ഞങ്ങളുടെ വിവാഹ നിശ്ചയം 2021ല്‍ കഴിഞ്ഞതാണെന്ന് ജെഫ് പറയുന്നു. എപ്പോഴെങ്കിലും വിവാഹം കഴിക്കണമെന്ന് മനസ്സില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പണം മറ്റ് പലതിനും ചെലവാകുന്നു

പണം മറ്റ് പലതിനും ചെലവാകുന്നു

വിവാഹം കഴിക്കാന്‍ വെച്ചിരുന്ന പണമെല്ലാം പലപ്പോഴും മറ്റ് കാര്യങ്ങള്‍ക്കായി ചെലവായി പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യത്തിന് പണമായി. ഉടന്‍ തന്നെ വിവാഹം കഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മാനം അടിച്ചപ്പോള്‍ തമാശയാണെന്നാണ് കരുതിയത്. കാമുകിയോട് പറഞ്ഞപ്പോഴും അത് തന്നെയായിരുന്നു പ്രതികരണം. തുടര്‍ന്ന് നാഷണല്‍ ലോട്ടറി ആപ്പില്‍ നമ്പര്‍ പരിശോധിക്കുകയായിരുന്നു. അവിടെ ഫലം കാണാനില്ലായിരുന്നു. നൂറ് തവണയെങ്കിലും ഞാനത് വീണ്ടും പരിശോധിച്ച് നോക്കിയാണ്. ഒടുവിലാണ് അഞ്ച് ലക്ഷം യൂറോ അടിച്ച കാര്യം ഉറപ്പിച്ചത്. കുടുംബാംഗങ്ങളോടും, സഹപ്രവര്‍ത്തകരോടുമെല്ലാം ആ നേട്ടം പറഞ്ഞു. അവരെല്ലാം സന്തോഷത്തിലാണെന്നും ജെഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+