അയല്‍വാസികള്‍ക്ക് ഒരുമിച്ച് ബംപറടിച്ചു; അപൂര്‍വ ഭാഗ്യം, കൈയ്യിലെത്തുക ലക്ഷങ്ങള്‍
ഒരുമിച്ച് ഭാഗ്യം വരിക എന്ന് പറഞ്ഞാല്‍ നൂറില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ്. ഭാഗ്യം ആരെയും തിരഞ്ഞെടുത്തിട്ടല്ല വരുന്നത്. മറിച്ച് അതങ്ങനെ വരുന്നതാണ്. അത്തരമൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു അയല്‍ക്കാര്‍

ലണ്ടന്‍: ഒരുമിച്ച് ഭാഗ്യം വരിക എന്ന് പറഞ്ഞാല്‍ നൂറില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ്. ഭാഗ്യം ആരെയും തിരഞ്ഞെടുത്തിട്ടല്ല വരുന്നത്. മറിച്ച് അതങ്ങനെ വരുന്നതാണ്. അത്തരമൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു അയല്‍ക്കാര്‍. ബ്രിട്ടനിലാണ് ഈ അപൂര്‍വ സംഭവം നടന്നിരിക്കുന്നത്. ഇവരുടെ നേട്ടം ആഘോഷിക്കാന്‍ തരത്തിലുള്ളതാണെന്ന് ലോട്ടറി ഉടമകളും പറയുന്നു.
ചില നിര്‍ണായക പ്ലാനുകളും ഇവരുടെ ജീവിതത്തിലുണ്ട്. അതേസമയം സ്വപ്‌നം പോലും കാണാത്ത അത്ര വലിയ തുകയാണ് അവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഇപ്പോഴും ഈ നേട്ടം വിശ്വസിക്കാനായിട്ടില്ല. വിശദമായ വിരവങ്ങളിലേക്ക്.

അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി
ഇവിടെ ബ്രിട്ടനിലെ പോസ്റ്റ് കോഡ് ലോട്ടറിയാണ് ഭാഗ്യശാലികളായ അയല്‍വാസികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച്ചയാണ് ഇതിന്റെ ഫലം പ്രഖ്യാപിച്ചത്. 30000 യൂറോ വീതമാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 26 ലക്ഷം രൂപയില്‍ അധികം വരുമിത്. അതേസമയം തങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് ജേതാക്കള്‍ ആരാണെന്ന് മാത്രം അറിഞ്ഞിട്ടില്ല. പക്ഷേ ലോട്ടറി അടിച്ച തുക ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. ഇരുവരും വലിയ ആവേശത്തിലുമാണ്.

ഒരേ നാട്ടുകാരായ ജേതാക്കള്‍
പോസ്റ്റ് കോഡ് ലോട്ടറിയിലെ ജേതാക്കള്‍ മൂന്ന് പേരാണ് അംബാസഡറായ ജൂഡി മക് കോര്‍ട്ട് വെളിപ്പെടുത്തി. ഇവര്‍ മൂന്ന് പേരും ഒരേ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. എല്ലാവരെയും അഭിനന്ദിക്കുന്നു. അവര്‍ ഈ ജയം ആഘോഷിക്കുമെന്ന് കരുതുന്നു. ചെലവാക്കാന്‍ അത്രയും വലിയ തുകയുണ്ടെന്നും അവര്‍ പറഞ്ഞു. പീപ്പിള്‍ പോസ്റ്റ് കോഡ് ലോട്ടറിക്ക് പത്ത് യൂറോയാണ് വില. ഓരോ ദിവസവും ഒരു ജേതാവെങ്കിലും ഉറപ്പാണ്. മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള ഗ്രൂപ്പാണ് ഈ ലോട്ടറിയെ പിന്തുണയ്ക്കുന്നവര്‍. അവരാണ് ഫണ്ട് ചെയ്യുന്നത്.

അതേസമയം കാലിഫോര്‍ണിയ ലോട്ടറിയിലെ റെക്കോര്‍ഡ് തുകയുടെ ജേതാവും ഇതിനിടെ സമ്മാനം അവകാശപ്പെട്ട് രംഗത്തെത്തി. 247 മില്യണ്‍ യുഎസ് ഡോളറാണ് ഈ ഭാഗ്യശാലിക്ക് കിട്ടുക. അത് 2015 കോടി രൂപയ്ക്ക് മുകളിലുണ്ടാവും. മെഗാ മില്യണ്‍ നറുക്കെടുപ്പിലാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു നറുക്കെടുപ്പ്. എന്നാല്‍ ഇതുവരെ ജേതാവ് ആരാണെന്ന് അറിയില്ലായിരുന്നു. സമ്മാനത്തിന് അവകാശികളാരും വന്നിട്ടില്ലായിരുന്നു. ഈ ആഴ്ച്ചയാണ് സാന്‍ ജോസ് ലോട്ടറി ടിക്കറ്റുമായി ഇയാള്‍ രംഗത്ത് വന്നത്.

കോടീശ്വരനെ തിരിച്ചറിഞ്ഞു
കോടീശ്വരനായി മാറിയിരിക്കുന്നത് എഡ്വര്‍ഡ് ലോജെവിസ്‌കിയാണ്. അത് എങ്ങനെയെന്ന് ഇയാള്‍ പറയുകയാണ്. അന്ന് പ്രഭാത ഭക്ഷണമെല്ലാം കഴിച്ച്, സുഹൃത്തുക്കളെ കണ്ട ശേഷമാണ് രണ്ട് ടിക്കറ്റുകള്‍ എഡ്വാര്‍ഡ് വാങ്ങുന്നത്. മെഗാ മില്യണ്‍, ലോട്ടോ പ്ലസ്, എന്നിവയുടെ പവര്‍ബോള്‍ ടിക്കറ്റുകളാണ് അദ്ദേഹം വാങ്ങിയത്. ഒക്ടോബറില്‍ അത് വലിയ ഭാഗ്യമായി മാറുകയായിരുന്നു. ലോട്ടറി അടിച്ച കാര്യം നേരത്തെ അറിഞ്ഞിരുന്നു. എന്നാല്‍ ആ നമ്പറുകള്‍ തന്റേതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്ന് യുവതി പറഞ്ഞു. അതേസമയം ടിക്കറ്റ് വിറ്റ സ്റ്റോറിന് 1 മില്യണ്‍ സമ്മാനമായി ലഭിക്കും.












Click it and Unblock the Notifications