പാകിസ്താനിലെ വിവാഹ മാഫിയ.... ആദ്യ രാത്രിയുടെ ചിത്രീകരണം!! ബ്ലാക്ക്‌മെയിലിംഗ്, വെളിപ്പെടുത്തല്‍!!
പാകിസ്താനിലെ വിവാഹ മാഫിയയെ കുറിച്ച് വെളിപ്പെടുത്തല്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ സ്ത്രീകളുടെ സുരക്ഷയെയും സാമൂഹിക സാഹചര്യങ്ങളെ കുറിച്ചും നേരത്തെ തന്നെ ചര്‍ച്ച നടക്കുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ വരെ ഇക്കാര്യം ചര്‍ച്ചയായതുമാണ്. എന്നിട്ടും സദാചാര കൊലപാതകങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ അവിടെ ഇടയ്ക്കിടെ നടക്കാറുണ്ട്. ഇപ്പോഴിതാ അതിലും ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സുന്ദരികളായ സ്ത്രീകളെ നല്ല കുടുംബത്തിലേക്ക് വിവാഹം ചെയ്ത് അയച്ച സംഭവത്തിലാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യം പുറത്തുവന്നിരിക്കുന്നത്.
ബ്രിട്ടീഷ്-പാകിസ്താനി വംശജര്‍ക്ക് യുവതികളെ വിവാഹം ചെയ്തുകൊടുത്ത സംഭവത്തില്‍ കൊടിയ പീഡനങ്ങളാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ വിവാഹം ചെയ്ത ഇത്തരം പ്രവാസികള്‍ ചൂഷണം ചെയ്യുകയാണെന്ന് പാകിസ്താന്‍ അധികൃതര്‍ തന്നെ പറയുന്നു. എന്നാല്‍ ഇവരെ എങ്ങനെ പിടിക്കുമെന്ന അറിയാത്ത അവസ്ഥയിലാണ് പോലീസ്.

ഞെട്ടിക്കുന്ന കഥകള്‍.....
ഇത്രയും കാലം ഈ സംഭങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജീവിത സാഹചര്യം കൊണ്ട് ബ്രിട്ടീഷ്-പാകിസ്താനി വംശജരെ വിവാഹം ചെയ്യേണ്ടി വന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. 15 സ്ത്രീകളാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തി വന്നിരിക്കുന്നത്. നല്ല സാമ്പത്തികാവസ്ഥയുള്ള ഇവരെ വിവാഹം ചെയ്താല്‍ ബ്രിട്ടനിലേക്ക് പോവാമെന്നും സുഖമായി ജീവിക്കാമെന്നും പല കുടുംബങ്ങളും പെണ്‍കുട്ടികളും ധരിച്ചിരുന്നു. വിവാഹ ശേഷം ബ്രിട്ടനിലേക്ക് കൊണ്ടുപോകാമെന്ന് ഇവര്‍ ഉറപ്പും നല്‍കിയിരുന്നു.

ആദ്യ രാത്രിയുടെ ചിത്രീകരണം
യഥാര്‍ത്ഥത്തില്‍ യുവതികളുടെ ജീവിത സാഹചര്യം ഇത്തരം ആളുകള്‍ മുതലെടുക്കുകയായിരുന്നു. പീഡനത്തിനിരയായ യുവതികളെ വിവാഹം ചെയ്ത ശേഷം ഇവരുടെ ആദ്യ രാത്രിയിലെ ലൈംഗിക ബന്ധം ഷൂട്ട് ചെയ്യണമെന്ന് വരെ നിര്‍ബന്ധിച്ചിട്ടുണ്ട്. ചിലര്‍ അറിയാതെ പോലും ഇത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യാറുണ്ട്. പല സ്ത്രീകളും ഇത് ആദ്യം നിഷേധിച്ചെങ്കിലും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി സമ്മതിക്കുകയായിരുന്നു. ഇത് ഏതൊക്കെ രീതിയില്‍ ഇത്തരക്കാര്‍ ഉപയോഗിക്കുന്നു എന്ന് പോലും പലര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിവാഹ മാഫിയ
ബ്രിട്ടീഷ് പാകിസ്താനികള്‍ ഇത്തരം യുവതികളെ ബ്രിട്ടനിലേക്ക് കയറ്റി അയക്കാന്‍ വരെ ശ്രമിക്കാറുണ്ട്. ഇവര്‍ക്ക് രണ്ടു രാജ്യങ്ങളിലും പൗരത്വവുമുണ്ട്. വിവാഹ മാഫിയയാണ് ഇവരെന്ന് ഇരകളായ പെണ്‍കുട്ടികള്‍ പറയുന്നു. പാകിസ്താനിലെ പല ഭാഗങ്ങളിലും ഇത്തരം മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിര്‍പൂരിലാണ് സുപ്രധാന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശത്ത് മികച്ച സൗകര്യങ്ങളോട് കൂടിയ ജീവിതം എന്ന വാഗദ്ാനം വിശ്വസിച്ചാണ് പല സ്ത്രീകളും കുരുക്കില്‍പ്പെട്ടതെന്ന് യുവതികള്‍ പറഞ്ഞു. ഇവരുടെ കുടുംബത്തെ പോലും ഇത്തരക്കാര്‍ പറഞ്ഞു പറ്റിച്ചു എന്നതാണ് വാസ്തവം.

മുംതാസ് എന്ന താജ പെഹല്‍വാന്‍
ഇത്തരം വിവാഹ മാഫിയകള്‍ക്ക് അറിയപ്പെടുന്നൊരു തലവനുമുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മുംതാസ് എന്ന താജ പെഹല്‍വാനാണ് സംഘത്തിന്റെ തലവന്‍. മിര്‍പൂരിലെ ഇത്തരം സംഘങ്ങളെ നയിക്കുന്ന മുംതാസാണ്.. ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികളുമായി അടുത്ത ബന്ധം ഉണ്ടാക്കുന്നതാണ് ഇയാളുടെ രീതി. വേര്‍പിരിയാനാവാത്ത രീതിയിലുള്ള ബന്ധമായിരിക്കും പലപ്പോഴും ഇത്. ഇവര്‍ക്ക് തന്നെ വിവാഹം ചെയ്യുകയാണെങ്കില്‍ മികച്ച ജീവിത സാഹചര്യം ലഭിക്കുമെന്ന് വരെ ഇയാള്‍ പറഞ്ഞിരുന്നു.

ബ്ലാക്ക്‌മെയിലിംഗ്......
ഈ സംഘം ചില്ലറക്കാരല്ല എന്നതാണ് സത്യം. 15 സ്ത്രീകളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടത്. വിവാഹം ചെയ്ത ശേഷം ഇത്തരം രംഗങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താനും ഇവര്‍ ശ്രമിക്കാറുണ്ട്. ഈ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ പോണ്‍ ചാനലുകള്‍ വഴി പുറത്തുവിടുമെന്നും വരെ ഭീഷണി നേരിടേണ്ടി വന്നുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പറയുന്നത് കേള്‍ക്കുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. പലരുടെയും ജീവിതം തകര്‍ന്നതായും ഇവര്‍ വ്യക്തമാക്കി.

നിരവധി ഭാര്യമാര്‍.....
ഇവര്‍ ഒരിക്കലും വിവാഹം ചെയ്യുന്ന പെണ്‍കുട്ടികളെ വിദേശത്തേക്ക് കൊണ്ടുപോകില്ല. നിരവധി ഭാര്യമാര്‍ ഇവര്‍ക്കുണ്ട് എന്നതാണ് സത്യം. ബ്രിട്ടനിലും ഇവര്‍ക്ക് ഭാര്യമാരുണ്ട്. അതേസമയം ഇത്തരം പെണ്‍കുട്ടികള്‍ വിവാഹമോചനത്തിന് ശ്രമിച്ചാല്‍ ഇവര്‍ക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് കേസ് നല്‍കും. ഇത് ഭയന്നാണ് പലരും ഇവര്‍ക്ക് വഴങ്ങേണ്ടി വന്നത്. മുംതാസിന് സഹായിയായി അയാളുടെ സഹോദരന്‍മാരായ അന്‍സാറും മുഹമ്മദും ഉണ്ട്. മുംതാസ് ഏഴ് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് അന്‍സാറും അഞ്ചും മുഹമ്മദ് മൂന്നും തവണയാണ് വിവാഹം കഴിച്ചത്.

കുറ്റക്കാര്‍ ഒളിവില്‍.....
നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ സംഭവം പുറത്തുപറയാന്‍ തീരുമാനിച്ചത്. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അവര്‍ ആദ്യം വ്യക്തമാക്കിയത്. അതേസമയം സംഭവം വന്‍വിവാദമായതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പോലീസ് ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ വലിയൊരു മയക്കുമരുന്ന് സംഘത്തെ നിയന്ത്രിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ മയക്കുമരുന്ന് കടത്താന്‍ വരെ പ്രതികള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ പോലീസ് പറഞ്ഞു.












Click it and Unblock the Notifications