അഭ്യൂഹങ്ങള്‍ക്ക് വിരാമം; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ബോറിസ് ജോണ്‍സണ്‍ രാജിവച്ചു
ലണ്ടന്‍: രാഷ്ട്രീയ സംഭവിവാകസങ്ങള്‍ക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. മന്ത്രിസഭയിലെ കൂട്ടരാജിക്ക് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദം ഒഴിയുന്നത്. പുതിയ പ്രധാനമന്ത്രി വരും വരെ സ്ഥാനത്ത് തുടരുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. രാഷ്ട്രീയത്തില്‍ ആരും അനിവാര്യരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടി അടുത്ത ആഴ്ച ആരംഭിക്കും.
ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

മൂന്ന് ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 50-ലധികം മന്ത്രിമാരും സഹായികളും ചൊവ്വാഴ്ച രാജിവച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനം ബോറിസ് ജോണ്‍സണ്‍ രാജിവച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് ചാന്‍സലര്‍ ഓഫ് എക്സ്ചീക്കര്‍ ഋഷി സുനക്കും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും രാജി വച്ചത്.

ബോറിസ് സ്ഥാനം ഒഴിഞ്ഞാലും ടോറികള്‍ക്ക് വന്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് അധികാരം നഷ്ടമാകില്ല. വിമതപക്ഷത്ത് നിന്ന് പുതിയ നേതാവ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടി നേതൃത്വവും പ്രധാനമന്ത്രി സ്ഥാനവും ഒഴിയുകയാണെന്ന് ബോറിസ് ജോണ്‍സണ്‍ ഇന്ന് രാവിലെയോടെയാണ് അറിയിച്ചത്.

മന്ത്രിസഭയിലെ രണ്ടാമനാണെന്ന് അറിയപ്പെടുന്ന ഋഷി സുനകും മുതിര്‍ന്ന നേതാവ് സാജിദ് ജാവിദും രാജിവച്ചതോടെയാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഇവരുടെ രാജിക്ക് പിന്നാലെ നേതാക്കള്‍ രണ്ട് ചേരിയായി തിരിയുകയായിരുന്നു. ലൈംഗിക ആരോപണത്തിന് വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസവും പ്രകടിപ്പിച്ചായിരുന്നു രണ്ട് പേരുടെയും രാജി.

എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ മറ്റൊരു ഏഷ്യന്‍ മുഖമായ നദീം സഹാവിയെ ചാന്‍സലറായി നിയമിച്ചു. ഇത്തരത്തില്‍ സ്ഥാനക്കയറ്റം കിട്ടിയ മന്ത്രിമാര്‍ പിന്നീട് വിമതപക്ഷത്തേക്ക് കൂറുമാറിയതോടെയാണ് ബോറിസിന് രാജിവയ്‌ക്കേണ്ട സാഹചര്യം ഉടലെടുത്തത്. ഇന്ന് രാവിലെ മാത്രം പത്തോലം ജൂനിയര്‍ മന്ത്രിമാരാണ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്.

കൂടാതെ പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന നേതാവായ മൈക്കിള്‍ ഗോവിനെ പ്രതിസന്ധിക്കിടെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതും ബോറിസിന് വിനയായി. അദ്ദേഹത്തിന്റെ പിന്തുണ കൂടി വിമതര്‍ക്ക് ലഭിച്ചതോടെ പാര്‍ട്ടിയില്‍ ബോറിസിന്റെ മേധാവിത്വം നഷ്ടപ്പെടുകയായിരുന്നു.












Click it and Unblock the Notifications