Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാം

ലണ്ടന്‍: ഹാരി രാജകുമാരന്റെയും മേഗന്‍ മര്‍ക്കലിന്റെയും വിവാദമായ കൊട്ടാരം വില്‍പ്പനയ്ക്ക്. ബ്രിട്ടീഷ് രാജകുടുംബത്തെ ഇരുവരും വിവാദത്തിലേക്ക് തള്ളിയിട്ട കൊട്ടാരമാണിത്. നെറ്റ്ഫ്‌ളിക്‌സിലെ വിവാദ അഭിമുഖങ്ങളെല്ലാം ഷൂട്ട് ചെയ്തത് ഈ കൊട്ടാരത്തില്‍ വെച്ചാണ്. ഇപ്പോഴും ആ ഡോക്യൂ സീരീസ് കാരണം ചാള്‍സ് രാജാവിന് അടക്കം പ്രശ്‌നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്.

പലരും ഹാരിക്കും മേഗനുമെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് ബ്രിട്ടീഷ് രാജകുടുംബത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് തള്ളിയിട്ടത്. മേഗനെതിരെയുള്ള പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമായി പോയതിന് ഒരു മാധ്യമം മാപ്പും പറഞ്ഞിരുന്നു. ഇതിനിടയിലാണ് വീട് വില്‍ക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

മനോഹരമായ കൊട്ടാരമാണ് കാലിഫോര്‍ണിയയില്‍ മേഗനും, ഹാരിക്കുമായി ഉള്ളത്. എന്നാല്‍ ഇന്ന് അത് അവരുടെ കൈയ്യില്‍ അല്ല. പക്ഷേ ഇപ്പോഴത് വില്‍ക്കാന്‍ പോവുകയാണ്. മേഗനും ഹാരിയും അല്ല, മറിച്ച് ഇത് വാങ്ങിയയാള്‍. 33.5 മില്യണ്‍ ഡോളറാണ് ഇതിന്റെ വില. ഏകദേശം 27 കോടി രൂപയില്‍ അധികം വരും ഇതിന്റെ വില. ബിസിനസുകാരനായ മാര്‍ക്ക് ഷൂള്‍ഹോഫാണ് ഈ ആഢംബര വീട് വാങ്ങിയിരിക്കുന്നത്. ഹാരിയില്‍ നിന്നാണ് ഈ വീട് ഷൂള്‍ഹോഫ് വാങ്ങിയിരിക്കുന്നത്. 2013ലേ ഈ വീട് അദ്ദേഹം സ്വന്തമാക്കിയിരുന്നു.

2

14.6 മില്യണിനായിരുന്നു ഈ വീട് മാര്‍ക്ക് ഷൂള്‍ഹോഫ് വാങ്ങിയത്. ഇതിനുള്ളിലെ സൗകര്യങ്ങളും, ആഢംബരങ്ങളും കണ്ടാല്‍ ആരായാലും ഞെട്ടിപ്പോകും. 6 ബെഡ്‌റൂമുകള്‍ ഈ വീട്ടിലുണ്ട്. ഒരു ജിം, തിയേറ്റര്‍, ഒരു ബാര്‍, ഗെയിം റൂം, മെഡിറ്റേഷന്‍ മുറി, എന്നിവയെല്ലാം ഈ കൊട്ടാര സമാനമായ വീട്ടിലുണ്ട്. ഇനി ഇത് സ്ഥിതി ചെയ്യുന്നത് രണ്ട് ഏക്കറിലാണ്. സമുദ്രത്താല്‍ ചുറ്റപ്പെട്ട ഇടമാണ്. ലോകത്തെ സുന്ദരമായ പ്രദേശങ്ങളിലൊന്നാണെന്ന് ഇതിനെ വിശേഷിപ്പിക്കാം. വമ്പനൊരു ഡൈനിംഗ് റൂമും ഇതിലുണ്ട്.

3

വെള്ളി കൊണ്ട് പൂശിയ സീലിംഗ്, ധാരാളം ശില്‍പ്പങ്ങളും ഈ കൊട്ടാരത്തിലുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രൗഢി വിളിച്ചോതുന്ന കാര്യങ്ങളെല്ലാം ഈ കൊട്ടാരത്തിലുണ്ടായിരുന്നു. അഞ്ച് കാര്‍ ഗ്യാരേജുകള്‍ ഈ വീട്ടിലുണ്ട്. ടെക്‌നോളജിക്കലി വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഈ വീട്. ജനറേറ്റര്‍, സോളാര്‍ പവര്‍, ഗ്രേവാട്ടര്‍ ഇറിഗേഷന്‍ സംവിധാനം എന്നിവയൊക്കെ ഈ വീട്ടിലുണ്ട്. ചുരുക്കി പറഞ്ഞാല്‍ എന്ത് സൗകര്യവും ഒരു വിരല്‍ത്തുമ്പില്‍ ഇവര്‍ക്ക് ലഭ്യമാകും. ഹാരിയുടെയും മേഗന്റെയും വീടിന്റെ പ്രൗഢി പറഞ്ഞറിയിക്കാന്‍ പറ്റില്ല.

4

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

അതേസമയം ഹാരിയും മേഗനും ഇവിടെ നിന്ന് നേരത്തെ മാറിയെങ്കിലും, വീടിന്റെ രാജകീയ സ്വഭാവമൊന്നും മാറിയില്ല. കാലിഫോര്‍ണിയയിലെ അത്യാഢംബര മേഖലയിലാണ് ഈ വീട് നില്‍ക്കുന്നത്. പറഞ്ഞിരിരിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ ആ വീടിന് ലഭിച്ചേക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവില്‍ ഇത് ആരെങ്കിലും വാങ്ങാന്‍ വന്നതായി സൂചനയില്ല. എന്തുകൊണ്ടാണ് ഇത് വില്‍ക്കുന്നത് എന്നതിനെ കുറിച്ചും വ്യക്തത ലഭിച്ചിട്ടില്ല.

5

2006ലാണ് ഈ വീട് നിര്‍മിക്കുന്നത്. ഡോണ്‍ നള്‍ട്ടിയും, ജെഎഫ് ബ്രെന്നനും ചേര്‍ന്നാണ് ഇതിന്റെ ആര്‍ക്കിടെക്ച്ചര്‍ ചെയ്തിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് നടാഷ് ബരാദരനാണ്. അതേസമയം കഴിഞ്ഞ ഒന്നര വര്‍ഷമായി ഇത് വില്‍പ്പനയ്ക്ക് ഇട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ആരും വാങ്ങാന്‍ വന്നിട്ടില്ല. ഹാരിക്കും മേഗനും മോണ്ടിസിറ്റോയില്‍ വേറൊരു വീടുണ്ട്. 15 മില്യണ്‍ ഇവര്‍ വാങ്ങിയ വീടാണിത്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് വിട്ടുപോയ ശേഷമാണ് ഹാരി ഇവിടെ താമസമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+