അഞ്ച് പൈസ മുടക്കാതെ 2 കോടിയുടെ ലോട്ടറി വിജയി: ഐറിന് മുഴുവന്‍ നന്ദിയും ആ സുഹൃത്തിനോട്
ലോട്ടറി അടിക്കണമെന്നില്ല, നറുക്കെടുക്കാന്‍ പോകുന്ന ഒരു ലോട്ടറി ടിക്കിറ്റ് കയ്യിലുണ്ടെങ്കില്‍ തന്നെ നാം നെയ്ത്കൂട്ടുന്ന സ്വപ്നങ്ങള്‍ ചില്ലറയല്ല. ഒടുവില്‍ ആ ലോട്ടറി അടിക്കാതാവുമ്പോള്‍ അടുത്ത ടിക്കറ്റ് എടുക്കുകയും വീണ്ടും സ്വപ്നങ്ങള്‍ കാണാന്‍ തുടുങ്ങുകയും ചെയ്യുന്നു. ലോട്ടറി അടിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും ആ വലിയ സമ്മാനത്തുക സ്വപ്നം കണ്ട് പലരും നിരന്തരം ലോട്ടറി എടുത്തുകൊണ്ടിരിക്കുകയാണ്.
ചിലർക്കതൊരു ലഹരിയായി മാറുകയും വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഇതാണ് യാഥാർത്ഥ്യം എന്നിരിക്കെ ഇവിടെ പറയുന്നത് അപ്രതീക്ഷിതമായി വലിയ തുക ലോട്ടറിയിലൂടെ സമ്മാനം നേടിയ ഒരു യുവതിയെ കുറിച്ചാണ്.

പൈസ മുടക്കി വേണം ലോട്ടറി എടുക്കാന്‍. എന്നാല്‍ അഞ്ച് പൈസ പോലും മുടക്കാതെ ഒരു ലോട്ടറി അടിച്ച കഥയാണ് ലണ്ടന്‍കാരിയ യുവതിക്ക് പറയാനുള്ളത്. തനിക്ക് സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് യഥാർത്ഥത്തിൽ മറ്റൊരാള്‍ സമ്മാനമായി നല്‍കിയതാണെന്ന് ഒന്റാറിയോ മേഖലയിലെ ഒഷാവയില്‍ താമസിക്കുന്ന ഐറിൻ റിവെറ്റ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വേനൽക്കാലത്ത് സമ്മാനമായി തനിക്ക് ഒരു ലോട്ടറി ടിക്കറ്റ് ലഭിച്ചിരുന്നു. ടിക്കറ്റിനെക്കുറിച്ച് ആദ്യമൊന്നും അത്ര ആലോചിച്ചിരുന്നില്ല. അതുകൊണ്ട് അത് വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു. പിന്നീട് ടിക്കറ്റ് സമ്മാനമായി നല്‍കിയ ആളുടെ നിർദേശത്തെ തുടർന്നാണ് നറുക്കെടുപ്പ് ഫലം പരിശോധിച്ചതെന്നും എറിൻ റിവെറ്റ് പറയുന്നു.

ടിക്കറ്റ് നല്‍കിയ ആളുടെ നിർദേശമില്ലായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ അത് പരിശോധിക്കുമായിരുന്നില്ല. അദ്ദേഹത്തിലൂടെയാണ് ഈ മഹാഭാഗ്യം എന്നിലേക്ക് എത്തിയത്. ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചപ്പോള്‍ സ്വാഭാവികമായും എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഏറെ നേരത്തെ അമ്പരപ്പിന് ശേഷമാണ് യാഥാർത്ഥ്യത്തിലേക്ക് കടന്ന് വന്നതെന്നും അവർ വ്യക്തമാക്കുന്നു.

ജൂലൈ 6 ലെ നറുക്കെടുപ്പിൽ 231,681.20 ഡോളർ ( ഏകദേശം രണ്ട് കോടിയോളം ഇന്ത്യന്‍ രുപ) വിലമതിക്കുന്ന ലോട്ടോ 6/49 രണ്ടാം സമ്മാനമാണ് റിവെറ്റിന് ലഭിച്ചത്. "വിജയത്തെക്കുറിച്ച് ഞാൻ ആദ്യം പറഞ്ഞത് എന്റെ സുഹൃത്തിനോടാണ്. അവർ ഞെട്ടിപ്പോയി, പക്ഷേ വിജയം സംബന്ധിച്ച് ഞങ്ങള്‍ വളരെ ആവേശഭരിതരായിരുന്നു. അപ്രതീക്ഷിതമായി സമ്പന്നയായതിനാൽ എന്തുചെയ്യണമെന്ന് തനിക്ക് ഇപ്പോഴും നിശ്ചയമില്ല.'' റിവെറ്റ് പറഞ്ഞു.

വിജയിച്ച ടിക്കറ്റ് ലണ്ടനിലെ ഹാമിൽട്ടൺ റോഡിലുള്ള പിന്റോയുടെ കൺവീനിയൻസില്‍ നിന്നാ രിവൈറ്റിന്റെ സുഹൃത്ത് വാങ്ങിയത്. ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അവകാശാവാദം ഉന്നയിക്കാനുള്ള സമയം അവസാനിച്ചിട്ടില്ലാത്തതിനാല്‍ യുവതിക്ക് പണം ലഭിക്കും. അതേസമയം പണം അക്കൌണ്ടിലേക്ക് കൈമാറുന്നതിന് കുറച്ച് സമയം എടുത്തേക്കാമെന്നാണ് ലോട്ടറി നറുക്കെടുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications