ഓണ്‍ലൈനില്‍ എടുത്ത ലോട്ടറി ഒഴിവാക്കാന്‍ ശ്രമം; വേണ്ടെന്ന് മനസ്സ്, യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍
ലണ്ടന്‍: ലോട്ടറിയോട് വലിയ താല്‍പര്യമില്ലാത്ത ഒരു യുവതിയെ തേടിയെത്തിയത് മഹാഭാഗ്യം. ഇവരുടെ ഭാഗ്യത്തിന്റെ കഥയാണ് ഇപ്പോള്‍ ബ്രിട്ടനിലാകെ വൈറലായി മാറിയിരിക്കുന്നത്. ലോട്ടറി അടിച്ച ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അതേ ടിക്കറ്റാണ് ഇപ്പോള്‍ ബ്രിട്ടീഷ് യുവതിയെ ലക്ഷാധിപതിയാക്കിയിരിക്കുകയാണ്.
എന്നാല്‍ ഇവര്‍ക്ക് ഇത് ഇപ്പോഴും വലിയൊരു സ്വപ്‌നമാണ്. ജീവിതത്തില്‍ ഇങ്ങനൊരു ഭാഗ്യം ഇവര്‍ ഒരിക്കല്‍ പോലും മനസ്സില്‍ കണ്ടിട്ടില്ല. അതും ഒഴിവാക്കാനിരുന്ന ടിക്കറ്റില്‍ നിന്നാണ് ഇവരെ തേടി ഭാഗ്യമെത്തിയത്. ഒരുപാട് കാര്യങ്ങളാണ് ഈ പണം കൊണ്ട് അവര്‍ക്ക് ചെയ്യാനുള്ളത് വിശദമായ വിവരങ്ങളിലേക്ക്....

image credit: People's Postcode Lottery
2023 തന്റെ ഭാഗ്യ വര്‍ഷമാണെന്ന് ബെത് ഗസ്റ്റ് വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ഇങ്ങനെ ലോട്ടറിയടിക്കില്ലെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഇവര്‍ക്ക് പീപ്പിള്‍സ് പോസ്റ്റ്‌കോഡ് ലോട്ടറിയിലാണ് സമ്മാനിച്ചത്. ഇവര്‍ ഈ ടിക്കര്‌റ് ഓണ്‍ലൈനിലൂടെ എടുത്തതായിരുന്നു. എന്നാല്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് ഇതാകെ ക്യാന്‍സല്‍ ചെയ്യുന്നതിന് അടുത്ത് വരെ എത്തിയിരുന്നു ബെത്ത്. എന്നാല്‍ മനസ്സ് പിടിച്ച് നിര്‍ത്തിയത് കൊണ്ട് മാത്രമാണ് ഈ ടിക്കറ്റ് അവര്‍ ഒഴിവാക്കാതിരുന്നത്. അത് പക്ഷേ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു.

ബ്രിട്ടനിലെ ഗ്ലോസസ്റ്റര്‍ഷയറിലെ ഡര്‍സിലിയിലാണ് ബെത് ഇപ്പോള്‍ താമസിക്കുന്നത്. ഇവര്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത് 30000 യൂറോയാണ്. 26 ലക്ഷം രൂപയില്‍ അധികം വരുമിത്. നിലവില്‍ ഇവരൊരു പ്ലേഗ്രൂപ്പാണ് നടത്തുന്നത്. ഗര്‍ഭകാല അവധിയുടെ സമയത്ത് ഇവര്‍ രൂപീകരിച്ചതാണിത്. പോസ്റ്റ് കോഡ് ലോട്ടറി പുതുവത്സര വേളയിലാണ് പുതിയ ജേതാവിനെ പ്രഖ്യാപിച്ചത്. താനാകെ അന്തംവിട്ട് നില്‍ക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് ബെത്ത് ഗസ്റ്റ് പറയുന്നു.

ലോട്ടറിയടിച്ചെന്നത് ശരിക്കും നല്ലൊരു വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളെടുത്താലും തനിക്ക് ലോട്ടറി അടിക്കുമെന്ന് ഒരിക്കലും വിച്ചാരിച്ചിരുന്നില്ല. ആഴ്ച്ചകള്‍ക്ക് മുമ്പ് ഈ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന്റെ വക്കിലെത്തിയിരുന്നു. അതാണ് ഇപ്പോള്‍ അടിച്ചിരിക്കുന്നത്. വലിയ സന്തോഷം അക്കാര്യത്തിലുണ്ടെന്ന് ബെത് പറയുന്നു. ഈ പണം ജീവിതത്തിലേക്ക് വന്നിരിക്കുന്നത് കൃത്യ സമയത്താണ്. ഞങ്ങളെ ഒരുപാട് സഹായിക്കും ഈ പണം. ആദ്യം എന്റെ വീടിന്റെ പണി തീര്‍ക്കാന്‍ ഈ പണം ഉപകരിക്കുമെന്നും ബെത്ത് പറഞ്ഞു.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
ഇതുവരെ അടുക്കളുടെ പണി മാത്രമാണ് പൂര്‍ത്തിയായതെന്നും ബെത്ത് പറയുന്നു. പക്ഷേ അടുക്കളയിലെ എല്ലാ സാധനങ്ങളും സെക്കന്‍ഡ് ഹാന്‍ഡാണ്. തീര്‍ച്ചയായും ഈ പണം കൊണ്ട് നിരവധി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. പ്രദേശത്തുള്ളവര്‍ക്കായി ഒരു പ്ലേഗ്രൂപ്പ് ഞാന്‍ നടത്തുന്നുണ്ട്. രണ്ടാമത്തെ മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് ലഭിച്ച അവധി സമയത്താണ് അങ്ങനൊരു ഗ്രൂപ്പുണ്ടാക്കിയത്. അതേസമയം കുറച്ച് കാര്യങ്ങള്‍ വാങ്ങാനായി നേരത്തെ നോക്കി വെച്ചിരുന്നു. അതെല്ലാം ഇനി വാങ്ങാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

ഈ നേട്ടം ഞാന്‍ ഒന്ന് ആഘോഷിക്കും. ഒരു ഹോട്ട് ചോക്ലേറ്റ് വാങ്ങിയാണ് ആഘോഷിക്കുക. ശരിക്കും ഇപ്പോഴും ഈ നേട്ടം വിശ്വസിക്കാനായിട്ടില്ല. അതേസമയം പോസ്റ്റ്‌കോഡ് ലോട്ടറി എടുത്ത ഏക വ്യക്തിയായിരുന്നു ഇവര്‍. വേറെ ആരെങ്കിലും ഈ ടിക്കറ്റ് എടുത്തിരുന്നുവെങ്കില്‍ അവര്‍ക്കും ഈ സമ്മാനം ലഭിക്കുമായിരുന്നു. പോസ്റ്റ് കോഡ് ലോട്ടറി അംബാസിഡര്‍ മാറ്റ് ജോണ്‍സന്‍ നേരിട്ടെത്തിയാണ് ഇവര്‍ക്ക് സമ്മാനം നല്‍കിയത്. മാസം പത്ത് യൂറോയാണ് പോസ്റ്റുകോഡ് ലോട്ടറിക്കായി നല്‍കേണ്ടത്. അതേസമയം മാറ്റ് ജോണ്‍സന്‍ യുവതിയെയും കുടുംബത്തെയും അഭിനന്ദിച്ചു. ഈ ലോട്ടറിക്കൊരു ട്രസ്റ്റുണ്ട്. അത് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാനായിട്ടുള്ളതാണ്.












Click it and Unblock the Notifications