6 വര്‍ഷം മുടങ്ങാതെ എടുത്തിട്ടും അടിച്ചില്ല, ടിക്കറ്റെടുക്കാത്ത ദിവസം യുവതിക്ക് ബംപര്‍
വര്‍ഷങ്ങളോളം ലോട്ടറിയെടുത്ത സാറ കേന്ഡാല് എന്ന യുവതിക്ക് ടിക്കറ്റൊന്നും എടുക്കാതെയാണ് ഈ സമ്മാനം അടിച്ചിരിക്കുന്നത്. ലക്ഷങ്ങളാണ് അവരുടെ കൈയ്യില്‍ വന്നുചേര്‍ന്നിരിക്കുന്നത്.

ലണ്ടന്‍: ലോട്ടറി അടിക്കാന്‍ പ്രാര്‍ത്ഥിക്കാത്തവരായി ആരുമുണ്ടാവില്ല. ഒറ്റയടിക്ക് ജീവിതം മാറുന്ന കാര്യമായത് കൊണ്ടാണിത്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും നമുക്ക് ലോട്ടറിയടിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നിരാശ തോന്നാം അല്ലേ. പക്ഷേ അതുകൊണ്ട് ലോട്ടറി എടുക്കുന്നത് നിര്‍ത്താന്‍ പാടില്ല. ഭാഗ്യം എപ്പോഴാണ് നമ്മളെ തേടി വരുന്നതെന്ന് പറയാന്‍ സാധിക്കില്ല.
ബ്രിട്ടനില്‍ ഒരു യുവതിക്ക് അതേ പോലൊരു ഭാഗ്യം ഉണ്ടായിരിക്കുകയാണ്. ഇവര്‍ ജീവിതത്തില്‍ ഏറ്റവും നിരാശയില്‍ നില്‍ക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. യുവതി പോലും ഇങ്ങനൊരു നേട്ടത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. കാരണം തീര്‍ത്തും അവിശ്വസനീയമാണ് ഇവരുടെ നേട്ടം. വിശദമായ വിവരങ്ങളിലേക്ക്.....

ആറ് വര്‍ഷത്തെ കാത്തിരിപ്പ്
ബ്രിട്ടനിലെ സാറാ കേന്ഡാല് എന്ന യുവതിക്കാണ് ഈ ഭാഗ്യം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ആ ഭാഗ്യത്തിലേക്ക് എത്തും മുമ്പ് അവരുടെ ജീവിതത്തില്‍ വലിയ കാത്തിരിപ്പുണ്ടായിരുന്നു. ആറ് വര്‍ഷത്തോളമാണ് അവര്‍ ലോട്ടറി എടുത്തിരുന്നത്. ഒരിക്കല്‍ എങ്കിലും ഈ സമ്മാനം അടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. പക്ഷേ അവരെ തേടി ഭാഗ്യം വന്നയേില്ല. എല്ലാ ദിവസവും താന്‍ ലോട്ടറി എടുക്കാറുണ്ടായിരുന്നുവെന്ന് സാറ പറയുന്നു. പക്ഷേ പ്രതീക്ഷകള്‍ ദിവസവും തകര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു.

ഭാഗ്യം ഒടുവില്‍ തേടിയെത്തി
സാറയെ പക്ഷേ ഭാഗ്യം തേടിയെത്തി. ആറ് വര്‍ഷത്തിന് ശേഷമാണിത്. സമ്മാനമായി കിട്ടിയത് 53413 യൂറോയാണ്. ഇത് ഏകദേശം 47 ലക്ഷം രൂപയില്‍ അധികം വരും. എന്നാല്‍ ഈ ടിക്കറ്റ് വാങ്ങാന്‍ ഒരു രൂപ പോലും അവര്‍ മുടക്കിയിരുന്നില്ല എന്നതാണ് ഏറ്റവും രസകരം. 47കാരിയായ സാറയ്ക്ക് ലോട്ടറിയെന്നാല്‍ ജീവനാണ്. സാറയ്ക്ക് ശരിക്കും അടിച്ചത് 1200 യൂറോയാണ്. പിക് മൈ പോസ്റ്റ്കോഡ് ലോട്ടറിയിലാണ്. ഇതില്‍ ആറ് വ്യത്യസ്തമായ നറുക്കെടുപ്പുകള്‍ ഉണ്ട്. ഇതില്‍ 5 ഡോളറിന്റെ നറുക്കെടുപ്പ് വേറെയും ഉണ്ട്.

ഒരു രൂപ പോലും മുടക്കാതെ ടിക്കറ്റ്
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
ആദ്യ നറുക്കെടുപ്പിലെ നേട്ടത്തിലൂടെ അംഗങ്ങള്‍ക്ക് സൗജന്യമായി ഈ നറുക്കെടുപ്പിന്റെ ഭാഗമാവാം. സാറയ്്ക്ക് അങ്ങനൊരു അവസരമാണ് കിട്ടിയത്. അങ്ങനെ പണമൊന്നും മുടക്കാതെ നറുക്കെടുപ്പിന്റെ ഭാഗമായ സാറയ്ക്ക് വന്‍ തുക തന്നെ സമ്മാനമടിച്ചിരിക്കുകയാണ്. ഈ പണം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യുമെന്ന് സാറ പറയുന്നു. തന്റെ പൂന്തോട്ടമൊന്ന് മനോഹരമാക്കാനാണ് സാറ പ്ലാന്‍ ചെയ്യുന്നത്. യാതൊരു സമ്മാനവും അടിക്കാത്തിടത്ത് നിന്നാണ് ഇങ്ങനൊരു നേട്ടം തേടിയെത്തിയത്.

പ്രതീക്ഷ നഷ്ടപ്പെട്ടില്ല
താന്‍ ആറ് വര്‍ഷം ലോട്ടറി എടുത്തിട്ടും അടിക്കാതിരുന്നപ്പോള് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ലെന്ന് സാറ പറയുന്നു. വീണ്ടും ടിക്കറ്റെടുത്തത് കൊണ്ടാണ് സമ്മാനം അടിച്ചതെന്ന് യുവതി പറയുന്നു. അത് മാത്രമല്ല 63.85 യൂറോ ബോണസായും അവര്‍ക്ക് സമ്മാനമടിച്ചു. അതേസമയം ബോണസായി ധാരാളം സമ്മാനം കിട്ടാറുണ്ടെന്ന് ഇവര്‍ പറയുന്നു. ചെറിയ തുകകള്‍ കൊണ്ട് ഇവരുടെ അക്കൗണ്ട് നിറഞ്ഞിരിക്കുകയാണ്. പേ പാലിലൂടെയാണ് ഇവരുടെ സമ്മാന തുക കിട്ടുക. അതിലൂടെ ബാങ്ക് അക്കൗണ്ട് നല്‍കേണ്ടി വരില്ല. നേരിട്ട് പണമെത്തും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications