സൗദിയിൽ ഉംറ തീർത്ഥാടനത്തിന് പോയ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് കത്തിയമർന്നു; 42 പേർക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ ഉണ്ടായ ദാരുണമായ റോഡപകടത്തിൽ ഇന്ത്യയിൽ നിന്നുള്ള 42 ഉംറ തീർത്ഥാടകർ കൊല്ലപ്പെട്ടുവന്ന് റിപ്പോർട്ട്. ഉംറ തീർത്ഥാടകരുമായി പോവുകയായിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും ഹൈദരാബാദിൽ നിന്നുള്ളവരാണെന്ന് പ്രാഥമിക വിവരങ്ങൾ പറയുന്നു
മുഫ്രിഹത്ത് എന്ന സ്ഥലത്ത് തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നു. അപകടം സംഭവിക്കുമ്പോൾ ബസിൽ ഏകദേശം 20 സ്ത്രീകളും 11 കുട്ടികളും ഉണ്ടായിരുന്നു. ഉംറ തീർത്ഥാടനം പൂർത്തിയാക്കി മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്.

ബസിലെ മിക്ക യാത്രക്കാരും ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പ്രാദേശികമായി ലഭിച്ച വിവരങ്ങൾ പ്രകാരം 42 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, മരണസംഖ്യയും പരിക്കേറ്റവരുടെ നിലയും അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.
ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ഈ ദാരുണമായ അപകടം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മദീനയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ വച്ചാണ് അപകടം നടന്നത്. കൂട്ടിയിടി ഉണ്ടായതിന് പിന്നാലെ ബസ് കത്തിയമർന്നതോടെ യാത്രക്കാർക്ക് രക്ഷപെടാൻ അവസരം ലഭിച്ചില്ലെന്നാണ് വിവരം.
സ്ഥലത്തെത്തിയ ദുരന്തനിവാരണ സേന സംഭവത്തെ ദാരുണമെന്നാണ് വിശേഷിപ്പിച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ചതിനാൽ കൊല്ലപ്പെട്ട ആളുകളെ തിരിച്ചറിയുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു, പക്ഷേ അതിന്റെ കൂടുതൽ ഇതുവരെ അറിവായിട്ടില്ല. ബസിൽ ആകെ 43 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അപകടം നടന്നയുടനെ സൗദി സിവിൽ ഡിഫൻസും പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു. പിന്നാലെ വിവരമറിഞ്ഞ ഇന്ത്യൻ ഉദ്യോഗസ്ഥരും ഉംറ ഏജൻസി പ്രതിനിധികളും സ്ഥലത്തെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുകയും നാട്ടിലുള്ള കുടുംബങ്ങൾക്കുള്ള വിവരങ്ങൾ ഏകോപിപ്പിക്കുകയും ചെയ്‌തുവരികയാണ്.
അതിനിടെ വാർത്താ പുറത്തുവന്നതിന് പിന്നാലെ ഹൈദരാബാദിലെ അപകടത്തിൽപെട്ട ആളുകളുടെ കുടുംബങ്ങൾ ഞെട്ടലിലാണ്. തീർത്ഥാടനത്തിന് പോയ പ്രിയപ്പെട്ടവരുടെ മരണവർത്തയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കുടുംബങ്ങൾ. മാത്രമല്ല കൂടുതൽ വിവരങ്ങൾക്കായി എംബസിയേയും ട്രാവൽ ഏജൻസികളെയും സമീപിക്കുകയാണ് ഇവർ.
-
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു












Click it and Unblock the Notifications