കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണം കഴിക്കാനിരുന്ന ക്യാബിന്‍ ക്രൂ ഞെട്ടി; തുര്‍ക്കിഷ് വിമാനത്തില്‍ കണ്ടത്....സംഭവം ഇങ്ങനെ

Google Oneindia Malayalam News

ഇസ്താംബൂള്‍: വിമാനത്തിലെ ഭക്ഷണം ഏറ്റവും മികച്ചതാണെന്ന് പൊതുവേ പറയപ്പെടാറുണ്ട്. പ്രീമിയം സ്റ്റാന്‍ഡേര്‍ഡ് ഭക്ഷണമാണ് നല്‍കാറുള്ളതെന്നാണ് വിമാനക്കമ്പനികളും അവകാശപ്പെടാറുള്ളത്. എന്നാല്‍ അവിടെയും ഭക്ഷണം മോശമായാലോ? അങ്ങനൊന്നും വരില്ല എന്നാണ് പറയാന്‍ തുടങ്ങുന്നതെങ്കില്‍, ഒരു വിമാനത്തിലെ സ്റ്റാഫുകള്‍ തന്നെ പറയും, മറ്റൊരു അനുഭവം.

ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!

പറഞ്ഞ് വരുന്നത് തുര്‍ക്കിഷ് വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ കുറച്ചൊക്കെ അറപ്പുളവാക്കുന്ന കാര്യമാണ് കണ്ടെത്താനായത്. കേട്ടാല്‍ ആരും ഞെട്ടുമെന്ന് ഉറപ്പാണ്. ഒരു പാമ്പിന്റെ തലയാണ് ഇവര്‍ക്ക് ലഭിച്ചതെന്ന് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനോടകം വാര്‍ത്ത വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

1

സണ്‍എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് ഞെട്ടിപ്പിക്കുന്ന കാര്യം പുറത്തുവിട്ടത്. ഒരു പാമ്പിന്റെ തല തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിച്ചുവെന്നാണ് ക്യാബിന്‍ ക്രൂ അംഗം പറഞ്ഞത്. തുര്‍ക്കിഷ് മാധ്യമമായ ഗസെറ്റ് ദുവാര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിമാനം തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മനിയിലെ ഡുസ്സെല്‍ഡോര്‍ഫിലേക്കുള്ള യാത്രയിലായിരുന്നു. യാത്രാമധ്യേയാണ് പാമ്പിന്റെ തല മാത്രമായി ഭക്ഷണത്തില്‍ നിന്ന് ലഭിച്ചത്. അതേസമയം ഇത് എങ്ങനെ ഭക്ഷണത്തില്‍ വന്നുവെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

2

തുര്‍ക്കിഷ് മാധ്യമം ഭക്ഷണത്തില്‍ ഈ പാമ്പിന്റെ തല കിടക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാന്‍കാക്ക് ഇന്‍ഫ്‌ളൈറ്റ് എന്ന എയര്‍ലൈന്‍സ് സര്‍വീസസ് കമ്പനിയാണ് വിമാനത്തില്‍ ഭക്ഷണം എത്തിച്ച് കൊടുക്കുന്നത്. സണ്‍ എക്‌സ്പ്രസ് മാത്രമല്ല മറ്റ് വിമാനക്കമ്പനികള്‍ക്കും ഇവര്‍ ഭക്ഷണം നല്‍കുന്നുണ്ട്. ലുഫ്തന്‍സ്, തുര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നിവരാണ് സണ്‍ എക്‌സ്പ്രസ്സിന്റെ ഉടമകള്‍. ഒച്ചുകളും പൂപ്പലുകളും സണ്‍എക്‌സ്പ്രസിന്റെ വിമാനങ്ങളിലെ ഭക്ഷണത്തില്‍ ഉണ്ടാവാറുണ്ടെന്ന് ഗസറ്റ് ദുവാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനോട് രണ്ട് കമ്പനികളും പ്രതികരിച്ചിട്ടില്ല.

3

അതേസമയം തക്കാളിയും ഉരുളക്കിഴങ്ങുകളും മറ്റ് പച്ചക്കറികളുമാണെന്ന് മാത്രമേ ഒറ്റനോട്ടത്തില്‍ പ്ലേറ്റിലുള്ള ഭക്ഷണ സാധനങ്ങള്‍ കാണുമ്പോള്‍ തോന്നൂ. എന്നാല്‍ ഇതിനിടയിലുള്ള കാര്യങ്ങളിലേക്ക് നോക്കുമ്പോഴാണ് പാമ്പിന്റെ തലയാണെന്ന് മനസ്സിലാവുക. വിമാനത്തിലെ ഗസ്റ്റുകള്‍ക്കും ജീവനക്കാര്‍ക്കും ഏറ്റവും മികച്ച യാത്രാനുഭവം നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. അതുപോലെ ഭക്ഷണത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തതാണ്. വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എയര്‍ലൈന്‍സ് കമ്പനി വ്യക്തമാക്കി.

4

അതേസമയം സാന്‍കാക്ക് സര്‍വീസസ് ഇത് തങ്ങളുടെ കുഴപ്പമല്ലെന്നാണ് അവകാശപ്പെടുന്നത്. അത്രയേറെ ശ്രദ്ധയോടെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഞങ്ങളുടെ അടുക്കളില്‍ ഏറ്റവും കൂടുതല്‍ നിരീക്ഷണമുള്ള കര്‍ക്കശമായ പ്രോട്ടോക്കോളുകളുണ്ട്. ഒരിക്കലും പാമ്പിന്റെ തല ഞങ്ങളുടെ കൈയ്യില്‍ നിന്ന് എത്താന്‍ വഴിയില്ല. ഭക്ഷണത്തില്‍ വിദേശ വസ്തുക്കള്‍ ഒന്നും ഞങ്ങള്‍ ഉപയോഗിക്കാറില്ല. സാധാരണ അത് എല്ലാ ഭക്ഷണത്തിലും ഉപയോഗിക്കാറുണ്ട്. ഇതെല്ലാം പ്രത്യേകമായി ചെയ്യുന്നതാണ്. അതുകൊണ്ട് വീഴ്ച്ച ഞങ്ങളുടേതാണെന്ന് പറയാനാവില്ലെന്നും സാന്‍കാക്ക് പറഞ്ഞു.

5

280 ഡിഗ്രി സെല്‍ഷ്യസില്‍ പാകം ചെയ്യുന്നതാണ് തങ്ങളുടെ ഭക്ഷണമെന്ന് സാന്‍കാക്ക് അവകാശപ്പെടുന്നത്. അതേസമയം പാമ്പിന്‍ തല അധികം പഴക്കമില്ലാത്തതാണ്. ഒരുപക്ഷേ സംഭവത്തിന് ശേഷം ചേര്‍ത്തതാവാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം സുരക്ഷാ ലംഘനങ്ങള്‍ ഇത് ആദ്യമായിട്ടല്ല സണ്‍എക്‌സ്പ്രസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയും പഴകിയ ഭക്ഷണ സാധനങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട് സണ്‍ എക്‌സ്പ്രസ്. നേരത്തെ യുഎസ്സിലെ കുട്ടിക്ക് ബര്‍ഗര്‍ കിംഗ് ചിക്കന്‍ ഫ്രൈസില്‍ നിന്ന് പകുതിയോളം വലിച്ച ഒരു സിഗരറ്റ് കുറ്റി ലഭിച്ചിരുന്നു.

ഇനി കനേഡിയനെന്ന് വിളിക്കരുത്; നികുതി ദായകരില്‍ മുമ്പനായി അക്ഷയ് കുമാര്‍, രജനീകാന്തിനും റെക്കോര്‍ഡ്!!ഇനി കനേഡിയനെന്ന് വിളിക്കരുത്; നികുതി ദായകരില്‍ മുമ്പനായി അക്ഷയ് കുമാര്‍, രജനീകാന്തിനും റെക്കോര്‍ഡ്!!

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
cabin crew member found snake head in turkish airlines, flight food company's remarks goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X