കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിഫോര്‍ണിയ പോലീസിന് മൃഗശാലയില്‍ നിന്ന് കോള്‍: അന്വേഷിച്ചപ്പോള്‍ ഞെട്ടി, സംഭവിച്ചത് ഇതാണ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. എല്ലാം ഒന്നിനൊന്ന് തമാശകളാണ്. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയ പോലീസിന് സംഭവിച്ചൊരു കാര്യമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അമ്പരപ്പിക്കുന്നത്. പോലീസിന് ലഭിച്ചൊരു ഫോണ്‍ കോളാണ് അമ്പരപ്പിക്കുന്ന കണ്ടെത്തലിലേക്ക് വഴിമാറി. ഈ ഫോണ്‍ കോള്‍ അടിയന്തര സഹായത്തിനുള്ള 911 എന്ന നമ്പറിലേക്കാണ് വന്നത്.

പക്ഷേ അതിന് ശേഷം പോലീസ് നാടിളകി ഇതേ കുറിച്ച് അന്വേഷിച്ചു. ആരാണ് വിളിച്ചതെന്നും, എവിടെ നിന്നാണ് വിളിച്ചതെന്നും ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. പക്ഷേ അത് എന്താണെന്ന് അറിഞ്ഞതോടെ പോലീസ് തന്നെ അമ്പരന്നിരിക്കുകയാണ്. വാര്‍ത്ത ഇതിനോടകം വൈറലായിരിക്കുകയാണ്. വിശദമായി വായിക്കാം.

1

ഇനി ആരാണ് പോലീസിനെ വിളിച്ചതെന്ന് പറയാം. മൃഗശാലയില്‍ നിന്നുള്ള ഒരു കപൂച്ചിന്‍ കുരങ്ങനാണ് കാലിഫോര്‍ണിയ പോലീസിനെ വിളിച്ചിരിക്കുന്നത്. പിന്നെങ്ങനെ പോലീസ് അമ്പരക്കാതിരിക്കും. ഇതെങ്ങനെ സംഭവിച്ചു എന്നതും രസകരമാണ്. അത് മാത്രമല്ല പോലീസ് ചെയ്ത കാര്യങ്ങളും ചിരി വരുത്തുന്നത്. സാധാരണ 911 നമ്പറിലേക്ക് വരുന്ന കോളുകള്‍ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യാറുണ്ട് പോലീസ്. വീട്ടില്‍ അക്രമി അതിക്രമിച്ച് കയറിയാലോ, വെടിവെപ്പുണ്ടായാലോ, അപകടമുണ്ടായാലോ ഒക്കെ വിളിച്ചറിയിക്കുന്ന അടിയന്തര സേവന സര്‍വീസ് നമ്പറാണിത്.

2

അത്തരമൊരു കോള്‍ ഇത്തവണ പോലീസിന് ലഭിച്ചു. പക്ഷേ ഒന്നും സംസാരിക്കാതെ ആ ഫോണ്‍ കട്ടായി. ഇതോടെ പോലീസിന് സംശയമായി. വിളിച്ച സ്ഥലത്ത് ഗൗരവപ്പെട്ട എന്തോ നടക്കുന്നുണ്ടെന്ന് പോലീസ് സംശയിച്ചു. ഉടനെ തന്നെ തിരിച്ചുവിളിക്കാന്‍ ശ്രമിച്ചു. ടെക്‌സ്റ്റ് മെസേജും പിന്നാലെ അയച്ചു. ഒന്നും ശരിയായി വന്നില്ല. എന്നാല്‍ കുറച്ച് ഓഫീസര്‍മാര്‍ പെട്ടെന്ന് തന്നെ ഫോണ്‍ വിളിച്ച സ്ഥലത്തേക്ക് ഓടിയെത്തി അന്വേഷണവും ആരംഭിച്ചു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
3

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

കോള്‍ ട്രേസ് ചെയ്തപ്പോള്‍ കാലിഫോര്‍ണിയന്‍ നഗരമായ പാസോ റോബിള്‍സിലെ മൃഗശാലയില്‍ നിന്നാണ് ഈ കോള്‍ വന്നതെന്ന് കണ്ടെത്തുകയായിരുന്നു. ശരിക്കുമൊന്ന് അന്വേഷിച്ചപ്പോഴാണ് ഇതൊരു കുരങ്ങനാണ് വിളിച്ചതെന്ന് മനസ്സിലായത്. കേട്ട് ശരിക്കും ഞെട്ടിപ്പോയെന്ന് പോലീസ് പറയുന്നു. സാന്‍ ലൂയിസ് ഒബിസ്‌പോ കൗണ്ടി ഷെരിഫീന്റെ ഓഫീസിന്റെ ഈ വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. ഗോള്‍ഫ് കാര്‍ട്ടില്‍ വീണ് കിടക്കുന്ന ഫോണ്‍ ഉപയോഗിച്ചാണ് റൂട്ട് എന്ന കപൂച്ചിന്‍ കുരങ്ങന്‍ പോലീസിനെ ഫോണ്‍ ചെയ്തത്.

4

തൂവെള്ളയില്‍ ക്യൂട്ടായി അമൃത സുരേഷ്; ഇത് ഗോപി സുന്ദറിനുള്ളത്, ആ ചിരിക്കാണ് നൂറ് മാര്‍ക്ക്, വൈറലായി ചിതങ്ങള്‍

കുരങ്ങന്‍ ആദ്യം വിളിച്ചത് തന്നെ 911 എന്ന നമ്പറിലേക്കാണ്. പോലീസിനെ വിളിച്ചെങ്കിലും കട്ട് ചെയ്തു. പോലീസിന് ഇവിടെ വന്നപ്പോഴാണ് കാര്യം മനസ്സിലായത്. തലതിരിഞ്ഞ കുരങ്ങന്റെ രണ്ട് ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് പല കേസുകളും വന്നിട്ടുണ്ട്. ഇങ്ങനൊരു കുരങ്ങ് കേസ് ആദ്യമായിട്ടാണ്. മൃഗശാലയില്‍ ചെന്നപ്പോഴാണ് അവിടെയാരും വിളിച്ചിട്ടില്ലെന്ന് മനസ്സിലായത്. വിളിച്ചുവരുത്താന്‍ ഞങ്ങളെന്താ കുരങ്ങന്റെ അമ്മാവനാണോ എന്ന് ഒരു നിമിഷം തമാശയോടെ ഓര്‍ത്തുപോയെന്ന് ഷെരീഫിന്റെ ഓഫീസ് പോസ്റ്റില്‍ പറയുന്നു.

5

പിന്നീടാണ് കപൂച്ചിന്‍ കുരങ്ങന്‍ റൂട്ടാണ് വിളിച്ചതെന്ന് മനസ്സിലായത്. കപൂച്ചിന്‍ കുരങ്ങന്‍മാര്‍ എന്ത് കണ്ടാലും എടുക്കും. അത് ബട്ടണ്‍ കണ്ടാല്‍ അമര്‍ത്തി നോക്കുകയും ചെയ്യും. റൂട്ടിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. എന്താണ് വിളിച്ച് കിട്ടിയത് കറക്ട് നമ്പറിലേക്കാണ്. എന്തായാലും ഈ സംഭവത്തില്‍ കുരങ്ങന് ചെറിയ നാണക്കേട് തോന്നുന്നുണ്ട്. കുരങ്ങനെ കുറ്റം പറയാനാവില്ലെന്നും, തമാശ രൂപേണ ഈ പോസ്റ്റില്‍ പറയുന്നുണ്ട്. അതേസമയം വാര്‍ത്ത വൈറലായതോടെ കമന്റുകളുടെ പൂരമാണ് സോഷ്യല്‍ മീഡിയയില്‍. അവളെന്റെ ഡാര്‍ലിംഗാണ് എന്നൊക്കെയാണ് കമന്റ് വരുന്നത്.

ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍

English summary
california police received a call from capuchin monkey, what happened next goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X