എല്ലാ മാസവും ലോട്ടറിയെടുക്കും, ഒടുവില്‍ സഹപ്രവര്‍ത്തകരെ തേടിയെത്തി മഹാഭാഗ്യം, കിട്ടുന്നത് കോടികള്‍
ടൊറന്റോ: ഭാഗ്യം നമ്മള്‍ ക്ഷണിച്ചിട്ട് വരുന്ന അതിഥിയല്ല. എപ്പോള്‍ വേണമെങ്കില്‍ അത് നമ്മളെ തേടിയെത്താം. നമ്മുടെ സമയം നല്ലതാണെങ്കില്‍ ആ നേട്ടവും വര്‍ധിക്കും. കാനഡയില്‍ നിന്നുള്ള ഒരു സഹപ്രവര്‍ത്തകരുടെ കൂട്ടത്തിന്റെ ജീവിതം തന്നെ ആകെ മാറി മറിഞ്ഞിരിക്കുകയാണ്. ഇവര്‍ മാസങ്ങളോളം ലോട്ടറിയെടുക്കാറുണ്ടായിരുന്നു.

ഇതുവരെ അത്തരമൊരു ഭാഗ്യം ഇവരെ തേടിയെത്തിയിരുന്നില്ല. എന്നാല്‍ വര്‍ഷാവസാനം എത്തി നില്‍ക്കുന്ന സമയത്ത് അവരുടെ ശുക്രനുദിച്ചിരിക്കുകയാണ്. അഞ്ച് പേരുടെ ഒരു ഗ്രൂപ്പാണിത്. ഓരോ ആളുകള്‍ക്കും നല്ല തുക തന്നെ വീതിച്ചെടുക്കാന്‍ സാധിക്കുന്നതാണ് ഇവരെ ആവേശത്തിലാക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

image credit: olg
പുതുവത്സരത്തിലേക്ക് കടക്കും മുമ്പാണ് ഈ സഹപ്രവര്‍ത്തകരുടെ സംഘത്തെ തേടി ഭാഗ്യമെത്തിയത്. അഞ്ച് സഹപ്രവര്‍ത്തകര്‍ ചേര്‍ന്നുള്ള ഒരു സംഘത്തിനാണ് വന്‍ തുക സമ്മാനം അടിച്ചത്. കാനഡയിലെ ക്യൂബെക്കിലും, കിഴക്കന്‍ ഒന്താരിയോയില്‍ നിന്നും ഉള്ളവരാണ് ഈ അഞ്ച് പേര്‍. ഇവര്‍ ഒരുമിച്ചാണ് ലോട്ടറി എടുക്കാറുള്ളത്. എല്ലാ മാസവും ടിക്കറ്റ് എടുക്കാറുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഭാഗ്യപരീക്ഷണം ഒരുമിച്ചാണ് നടത്താറുള്ളത്. ടിക്കറ്റിനെ തുക ഇവര്‍ വീതിച്ച് നല്‍കുകയാണ് ചെയ്യാറുള്ളത്.

ഒക്ടോബറില്‍ ഇവര്‍ ലോട്ടോ മാക്‌സ് ടിക്കറ്റ് എടുത്തിരുന്നു. അതാണ് ഇപ്പോള്‍ ജീവിതത്തിലെ തലവര മാറ്റിയത്. ഈ ഗ്രൂപ്പിലെ ഷോണ്‍ കസിഡിയാണ് ഫലം നോക്കിയത്. തനിക്ക് വേണ്ടി ഭാര്യ ഫലം നോക്കിയെന്നും ഷോണ്‍ പറഞ്ഞു. ഭാര്യ ശരിക്കും ഞെട്ടിപ്പോയി. ഇത്തവണ വന്‍ തുക തന്നെയാണ് ഞങ്ങളുടെ സംഘത്തിനെ തേടിയെത്തിയതെന്നും ഷോണ്‍ പറഞ്ഞു. ഭാര്യ തന്നെയാണ് ഇത്രയും വലിയ തുകയാണ് ഞങ്ങള്‍ക്ക് കിട്ടിയതെന്ന് അറിയിച്ചത്. എന്നാല്‍ എനിക്ക് അത് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ടായിരുന്നുവെന്ന് ഷോണ്‍ പറഞ്ഞു.

വിശ്വസിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഭാര്യ എന്നോട് പറഞ്ഞത്, ആദ്യം ആ കണ്ണാടി വെച്ചിട്ട് ഇതിലേക്ക് ഒന്ന് നോക്കാനായിരുന്നുവെന്നും തമാശ രൂപേണ ഷോണ്‍ പറഞ്ഞു. ഒരു മില്യണ്‍ ബംപറാണ് ഇവര്‍ക്ക് അടിച്ചത്. ഒക്ടോബര്‍ പതിനെട്ടിനായിരുന്നു നറുക്കെടുപ്പ്. ആറ് കോടിക്ക് മുകളില്‍ നില്‍ക്കുന്നൊരു തുകയാണിത്. ഇതോടെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കുമായി രണ്ട് ലക്ഷം ഡോളര്‍ വീതം ലഭിക്കും. ഒരു കോടി 21 ലക്ഷം രൂപയില്‍ അധികം ഒരാള്‍ക്ക് ലഭിക്കും. അതുകൊണ്ട് തന്നെ എല്ലാവരും ആവേശത്തിലാണ്.

അതേസമയം ഈ ഗ്രൂപ്പിലെ ക്യൂബക് സ്വദേശിയായ ഷോണ്‍ മാര്‍ക്ക് ഡേവിഡ് സമ്മാനം അടിച്ച വിവരം അറിഞ്ഞെങ്കിലും വിശ്വസിക്കാന്‍ തയ്യാറായില്ല. വെറും തമാശയാണിതെന്നാണ് കരുതിയതയെന്ന് ഡേവിഡ് പറയുന്നു. ഇയാള്‍ ഒഎല്‍ജി സെന്ററിലെത്തിയാണ് സമ്മാനം സ്വീകരിച്ചത്. ഭാര്യയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവളാകെ ഷോക്കിലായിരുന്നു. ആവേശം കൊണ്ട് അവളാകെ അലറി വിളിക്കുകയായിരുന്നുവെന്നും ഡേവിഡ് പറഞ്ഞു. സ്‌പെന്‍സര്‍വില്ലെയില്‍ നിന്നുള്ള ജോണ്‍ ബെയിന്‍, ഒട്ടാവയിലെ സ്റ്റീവന്‍ അലന്‍, ക്യൂബെക്കിലെ സില്‍വെയിന്‍ പ്രോലക്‌സ് എന്നിവരാണ് മറ്റുള്ളവര്‍.

ഷോണിനും ഡേവിഡിനും പണം എങ്ങനെ ചെലവാക്കണമെന്ന് കൃത്യമായ പ്ലാനുണ്ട്. തങ്ങളുടെ കടബാധ്യത തീര്‍ക്കാനാണ് ഈ പണം ഉപയോഗിക്കുക. കാള്‍ട്ടന്‍ പ്ലേസിലെ മക്‌നീലി അവന്യൂവിലെ യുവര്‍ ഇന്റിപെന്‍ഡന്റ് ഗ്രോസറില്‍ നിന്നാണ് ഈ സംഘം സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങിയത്. അതേസമയം കാനഡയില്‍ നിന്നുള്ള ഒരു ദമ്പതിമാര്‍ക്കും ഇത്രയും വലിയൊരു സമ്മാന തുക അടിഞ്ഞു. ലോട്ടോ മാക്‌സ് ടിക്കറ്റെടുത്ത കോങ് കായ് ഹായ്ക്കും, വെയ് യാന്‍ ദമ്പതിമാര്‍ക്കുമാണ് സമ്മാനം അടിച്ചത്. ഇവര്‍ ഹാമില്‍ട്ടന്‍ സ്വദേശികളാണ്.

ഒരു മില്യണാണ് ഇവര്‍ക്കും സമ്മാനം അടിച്ചത്. ഇവര്‍ അത് ആഘോഷിക്കുന്ന തിരക്കിലാണ്. ഒക്ടോബര്‍ പതിനൊന്നിന് നറുക്കെടുത്ത ടിക്കറ്റിലാണ് ഇവര്‍ക്ക് സമ്മാനം അടിച്ചത്. ജീവിതത്തില്‍ വിലക്കയറ്റവും മറ്റ് ബുദ്ധിമുട്ടുകളും ഇവര്‍ക്കുണ്ടായിരുന്നു.ഇതിനെയെല്ലാം മറികടക്കാന്‍ ഈ പണം ഉപകരിക്കുമെന്ന് കോങ് പറുന്നു. ജീവിതത്തില്‍ പണം ഒരുപാട് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് ഇവര്‍ സമ്മാനം വാങ്ങിയത്.












Click it and Unblock the Notifications