Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചത് 5000 ഡോളര്‍, ദമ്പതിമാര്‍ക്ക് നിരാശ; തൊട്ടടുത്ത നിമിഷം പൂജ്യം നോക്കിയപ്പോള്‍ കോടികള്‍

ടൊറന്റോ: അശ്രദ്ധ കാരണം, തേടി വന്ന ഭാഗ്യം തന്നെ നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു കനേഡിയന്‍ ദമ്പതിമാര്‍. എന്നാല്‍ ഇവരുടെ ഒരു ചെറിയ നോട്ടം അതൊക്കെ മാറ്റിമറിച്ചിരിക്കുകയാണ്. കോടികളാണ് ഈ ദമ്പതിമാര്‍ക്ക് ലോട്ടറിയിലൂടെ സമ്മാനമായി കിട്ടിയിരിക്കുന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ സ്തബധരായി ഇരിക്കുകയാണ് ഇവര്‍.

1

എന്നാല്‍ ലോട്ടറി ചിലപ്പോള്‍ ഉപേക്ഷിക്കുന്നതിന്റെ വക്കിലായിരുന്നു ഇവര്‍. എന്നാല്‍ അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് ഇപ്പോള്‍ വലിയൊരു അവധിക്കാലം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഈ ജോഡികള്‍. ആ ഭാഗ്യം ഇവര്‍ക്കുള്ളത് തന്നെയായിരുന്നുവെന്ന് വ്യക്തമാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: olg

വന്ന ഭാഗ്യം തട്ടിത്തെറിപ്പിക്കുന്നത് പോലെയുള്ള കാര്യങ്ങളായിരുന്നു ഈ ദമ്പതിമാര്‍ ചെയ്തിരുന്നത്. പക്ഷേ എല്ലാം കൃത്യമായി വന്നത് കൊണ്ട് ഇവര്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. കാനഡയിലെ ഒന്താരിയോയില്‍ നിന്നുള്ള ദമ്പതിമാരാണ് വന്‍ തുക ലോട്ടറി അടിച്ചതിനെ തുടര്‍ന്ന് അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നത്. ഈ വെക്കേഷന്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് ദമ്പതിമാരായ ജോണും താന്യ ഫനൂച്ചിയും പറയുന്നു. ഒന്താരിയോയിലെ വുഡ് ബ്രിഡ്ജിലാണ് ഇവരുടെ താമസം.

2

അതേസമയം ഇവരെ പെട്ടെന്ന് ഭാഗ്യം അങ്ങനെ തട്ടി വിളിച്ചത്. ഒരുപാട് കാലമായി ഇവര്‍ ലോട്ടറിയെടുക്കുന്നു. കിട്ടിയ ലോട്ടറി കൈയ്യില്‍ നിന്ന് വഴുതി പോകുന്ന അവസ്ഥ വരെ എത്തിയ ശേഷമാണ് കോടികല്‍ ഇവരുടെ കൈയ്യിലേക്ക് എത്തിയത്. ജോണും ടാന്യയും പതിനഞ്ച് വര്‍ഷത്തോളമായി ലോട്ടറിയെടുക്കുന്നുണ്ട്. ഇവര്‍ ഒരുമിച്ചാണ് ഭാഗ്യം പരിശോധിച്ചിരുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും ലോട്ടറിയിലൂടെ സമ്മാനം ഇവരെ തേടിയെത്തിയിട്ടില്ലായിരുന്നു. എന്നാല്‍ അതെല്ലാം നിമിഷ നേരം കൊണ്ടാണ് മാറി മറിഞ്ഞത്.

3

ഒക്ടോബര്‍ പതിനാലിന് നറുക്കെടുത്ത ലോട്ടോ മാക്‌സ് ടിക്കറ്റിലാണ് ജോണിനും താന്യക്കും വന്‍ തുക സമ്മാനം അടിച്ചത്. അന്ന് ഫോണില്‍ ലോട്ടറി ഫലം നോക്കാനാണ് ജോണ്‍ തീരുമാനിച്ചത്. വീട്ടിലായിരുന്നു ആ ദിവസം ഞാന്‍. ഒഎല്‍ജി ആപ്പില്‍ നോക്കിയപ്പോള്‍ ആകെ നിരാശയായിരുന്നു ഫലം. നോക്കുമ്പോള്‍ അയ്യായിരം ഡോളറാണ് സമ്മാനമെന്നാണ് ഞാന്‍ കണ്ടത്. അതോടെ നിരാശയായിരുന്നുവെന്ന് 44കാരനായ ജോണ്‍ പറയുന്നു. 5000 ഡോളര്‍ എന്ന് പറയുമ്പോള്‍ മൂന്ന് ലക്ഷത്തില്‍ അധികം രൂപ വരും. പക്ഷേ ഇത് കാനഡയില്‍ ചെറിയ തുകയാണ്.

4

image credit: olg

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

പക്ഷേ മനസ്സ് ഇങ്ങനെ പറയുന്നത് കൊണ്ട് ഒരിക്കല്‍ കൂടി ടിക്കറ്റിന്റെ ഫലം പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ നോക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് അവിടെ കണ്ടത്. വീണ്ടും ഒരിക്കല്‍ കൂടി നോക്കി. അപ്പോഴാണ് അവിടെയുള്ള പൂജ്യങ്ങള്‍ കണ്ടത്. നേരത്തെയുള്ളതിനേക്കാള്‍ കൂടുതല്‍ പൂജ്യങ്ങള്‍ അവിടെയുണ്ടായിരുന്നു. അപ്പോള്‍ കോടികളാണ് സമ്മാനം അടിച്ചതെന്ന് മനസ്സിലായത്. ഭാര്യയെ ഉച്ചത്തില്‍ വിളിച്ച് കരയുകയായിരുന്നു ആ സമയം താനെന്നും ജോണ്‍ പറഞ്ഞു.

5

മൂന്ന് കോടിയില്‍ അധികം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ മുഖം കണ്ടപ്പോള്‍ തന്നെ വലിയ എന്തോ സമ്മാനം അടിച്ചെന്ന് എനിക്കുറപ്പായിരുന്നു. ഫോണെടുത്ത് തനിക്ക് ആ അത്ഭുതം കാണിച്ച് തന്നു. ശരിക്കും ഞാനാകെ അമ്പരന്ന് പോയി. പൊട്ടിച്ചിരിക്കാനാണ് പിന്നീട് തുടങ്ങി. ജോണിനെ കെട്ടിപ്പിടിച്ചെന്നും താന്യ പറഞ്ഞു. ഞങ്ങള്‍ അധ്വാനിക്കുന്ന ജനവിഭാഗമാണ്. ഇത് കൊണ്ട് ധൂര്‍ത്തടിക്കാനില്ലെന്ന് ജോണ്‍ പറഞ്ഞു. കുട്ടികളുടെ ഭാവിക്കായി ഈ പണം ഉപയോഗിക്കും. കുറച്ച് കടങ്ങള്‍ വീട്ടാനും ഉപയോഗിക്കും. ഇറ്റലിയിലേക്ക് ഒരു കുടുംബ യാത്രയും പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ദമ്പതിമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+