കാലുകള്‍ നഷ്ടമായി, ജീവിതം വീല്‍ചെയറില്‍, വയോധികനെ തേടിയെത്തി ബംപര്‍, ഇനി ജീവിതം ട്രക്കില്‍!!

ടൊറന്റോ: ആസ്വദിച്ച് തുടങ്ങിയ ജീവിതം പെട്ടെന്ന് അങ്ങ് ഇല്ലാതായാലോ? ആലോചിക്കാന്‍ പോലും സാധിക്കുന്നില്ല ഇല്ല അല്ലേ. കാനഡയില്‍ നിന്നുള്ള ഗാരി മക് കോര്‍ട്ടിന് അത്തരമൊരു അനുഭവമാണ് ജീവിതം സമ്മാനിച്ചിട്ടുള്ളത്. എല്ലാം ഉള്ളൊരു ജീവിതത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ സൗഭാഗ്യങ്ങളെല്ലാം തട്ടിയെടുക്കപ്പെടുക്കപ്പെട്ടത്. വര്‍ഷങ്ങളായി അദ്ദേഹം വീല്‍ചെയറിലായിരുന്നു.

എന്തിനും ഏതിനും ഓടേണ്ട സാഹചര്യമുള്ളപ്പോഴാണ് അദ്ദേഹത്തിന് കാല്‍ നഷ്ടമായത്. എന്നാല്‍ ഇന്ന് ജീവിതം അദ്ദേഹത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ്. കാരണം ഇനിയൊരു വെളിച്ചമില്ല എന്ന് കരുതിയ അദ്ദേഹത്തെ തേടി ബംപര്‍ ലോട്ടറിയെത്തിരിക്കുകയാണ്. ആ ഭാഗ്യം അദ്ദേഹം എങ്ങനെ ഉപയോഗിക്കുന്നു എന്ന് പരിശോധിക്കാം....

1

തന്റെ നേട്ടം ഗ്യാരേജില്‍ കിടക്കുന്ന ഒരു ട്രക്ക് പറയുമെന്ന് ഗാരി പറയുന്നു. ഇത് റോഡിലിറക്കാന്‍ പോവുകയാണ് ഗാരി. കാല്‍ അനക്കാന്‍ പോലും പറ്റാത്ത ഗാരി എങ്ങനെയാണ് ഈ വാഹനത്തെ ഉപയോഗിക്കുക. എന്നാല്‍ ഇതൊരു സാധാരണ ട്രക്കല്ല. ഒരുപാട് സൗകര്യങ്ങളുള്ളതാണ്. ഗാരിയുടെ ജീവിതം തന്നെ ഈ ട്രക്ക് മാറ്റി മറിച്ചിരിക്കുകയാണ്. ഗാരിയുടെ മാത്രമല്ല ഭാര്യയുടെ ജീവിതവും മാറി. കാനഡയിലെ ന്യൂ അന്നന്‍ സ്വദേശിയാണ് ഗാരി.

2

ഗ്യാരിയുടെ ജീവിതം കഴിഞ്ഞ 15 വര്‍ഷമായി വീല്‍ചെയറിലാണ്. 2008ല്‍ സംഭവിച്ച ഒരു അപകടമാണ് അദ്ദേഹത്തിന്റെ ജീവിതം ദുരിതത്തിലാക്കിയത്. എന്നാല്‍ ഗാരിയുടെ ജീവിതത്തിലേക്ക് മാലാഖയെ പോലെ ഒരു ലോട്ടറിയെത്തിയിരിക്കുകയാണ് ഇപ്പോള്‍. 8.6 മില്യണ്‍ കനേഡിയന്‍ ഡോളറാണ് അദ്ദേഹത്തിന് സമ്മാനമടിച്ചിരിക്കുന്നത്. ഇത് 52 കോടിയോളം രൂപ വരും. ജീവിതം ഇങ്ങനെ മാറുമെന്ന് ഗാരി പോലും വിചാരിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നറുക്കെടുത്ത ലോട്ടോ 6/49 ടിക്കറ്റ് നറുക്കെടുപ്പിലാണ് ഗാരിക്ക് മെഗാ ബംപറടിച്ചത്.

3

അതിന് ശേഷം ഗാരിയുടെ ജീവിതം വല്ലാതെ മാറുകയായിരുന്നു. ഇപ്പോള്‍ തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഗാരി. ഇയാളുടെ വീല്‍ചെയര്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിലെ ആപ്പില്‍ നിയന്ത്രിക്കാം. തുടര്‍ന്ന് ട്രക്കില്‍ ഇത് വെക്കാന്‍ പ്രത്യേക സ്ഥലം തന്നെയുണ്ട്. വാതില്‍ തുറന്ന് ട്രക്കിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് കയറാം. ഇതിലൂടെ അദ്ദേഹത്തിന്റെ ലോകം മുഴുവന്‍ സഞ്ചരിക്കാം. തനിക്ക് ആരുടെയും ആശ്രയിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഗാരി പറയുന്നു. തന്റെ സ്വാതന്ത്ര്യം തിരിച്ചുകിട്ടിയതായും അദ്ദേഹം പറയുന്നു.

4

കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ

അപകടം സംഭവിച്ചതിന് ശേഷം എല്ലാ കാര്യങ്ങളും ഗാരി ആശ്രയിച്ചിരുന്നത് ഭാര്യ ജോയിയെയാണ്. എന്നാല്‍ ലോട്ടറി അടിച്ചതോടെ വീല്‍ചെയര്‍ വെക്കാന്‍ സൗകര്യമുള്ള ട്രക്ക് വാങ്ങാന്‍ സാധിച്ചിരിക്കുകയാണ്. തന്റെ ജീവിതമാണ് ഇത് മെച്ചപ്പെടുത്തിയത്. മാസനികാരോഗ്യം ഒരുപാട് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ഇപ്പോള്‍ സ്വതന്ത്രനായത് പോലെ തോന്നുന്നു. വീട്ടില്‍ തന്നെ കുടുങ്ങിയിരിക്കുന്ന അവസ്ഥയില്‍ അല്ല ഇപ്പോഴുള്ളത്. എനിക്ക് എവിടെയെങ്കിലും പോകണമെങ്കില്‍ ജോയുടെ സഹായം തേടേണ്ടതില്ല. തന്നെ എപ്പോഴും സഹായിച്ച് കൊണ്ടിരിക്കുന്നത് അവളാണെന്നും ഗ്യാരി പറഞ്ഞു.

5

അതേസമയം ഒരുപാട് ഭാരം ജോയ് ചുമലിലേറ്റിയിരുന്നുവെന്നും ഗാരി പറഞ്ഞു. എനിക്കൊരു അവസരം കൂടി ലഭിച്ചതായിട്ടാണ് ഇതിലൂടെ മനസ്സിലാവുന്നത്. വീല്‍ചെയര്‍ സൗകര്യമുള്ള വാഹനം ഒരിക്കല്‍ പോലും ഞങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കില്ലായിരുന്നു. ലോട്ടറിയടിക്കുന്നതിന് മുമ്പ് സാമ്പത്തിക നില കഷ്ടത്തിലായിരുന്നു. ചെലവാക്കാന്‍ പണം കുറവുള്ള സാഹചര്യമായിരുന്നു. തന്റെ ആശുപത്രി ചെലവുകളുണ്ടായിരുന്നു. രാവിലെ എഴുന്നേല്‍പ്പിക്കാന്‍ നഴ്‌സിന്റെ സഹായം വേണ്ടിയിരുന്നു.അതിന് പണം വേണമായിരുന്നു. അങ്ങനെ ബുദ്ധിമുട്ടി നില്‍ക്കുന്ന സമയത്താണ് ലോട്ടറിയടിച്ചതെന്ന് ഗാരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+