കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് ജനിക്കാന്‍ ദിവസങ്ങള്‍, ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തില്‍ ഞെട്ടി യുവതി, സംഭവം ഇങ്ങനെ

Google Oneindia Malayalam News

ടൊറന്റോ: കാനഡയിലുള്ളവരെല്ലാം പണക്കാരാണോ? അല്ലെന്നാണ് അറിവ്. പക്ഷേ ഇന്ത്യക്കാര്‍ കരുതുന്നത് അങ്ങനെയാണെന്ന് തോന്നുന്നു. അമേരിക്കയിലും വിദേശ രാജ്യങ്ങളിലുമെല്ലാം ഉള്ളവരെല്ലാം പണക്കാരാണെന്ന പൊതുധാരണയാണ് ഇന്ത്യയിലെ പല കുടുംബത്തിനും ഉള്ളത്. അങ്ങനൊരു അനുഭവമാണ് ഒരു യുവതി പങ്കുവെച്ചിരിക്കുന്നത്.

ഇവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോവുകയാണ്. ഇവരുടെ ഭര്‍ത്താവ് ഒരു ഇന്ത്യക്കാരനാണ്. ഇവരുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യം കേട്ട് യുവതി ശരിക്കും അമ്പരന്നിരിക്കുകയാണ്. തനിക്ക് ഒരിക്കലും ചെയ്യാനാവാത്ത കാര്യങ്ങളാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യുവതി പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്...

1

ഗര്‍ഭിണിയായ കനേഡിയന്‍ യുവതി സോഷ്യല്‍ മീഡിയ സൈറ്റായ റെഡിറ്റില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഉടന്‍ തന്നെ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് വരും. എന്നാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യം കേട്ട് ആകെ പ്രശ്‌നത്തിലാണ് ഞങ്ങള്‍. അവര്‍ക്ക് പുതിയ ഐഫോണുകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കനേഡിയന്‍ യുവതി പറയുന്നു. ഇത് കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് യുവതി പറയുന്നു.

2

തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍

ഇന്ത്യയില്‍ 50000 രൂപയ്ക്ക് മുകളില്‍ വില വരുന്ന ആപ്പിളിന്റെ വില കൂടിയ സ്മാര്‍ട്ട് ഫോണാണ് ഐഫോണ്‍. സാധാരണ ഇത് വാങ്ങാന്‍ ഇന്ത്യയിലുള്ളവര്‍ തന്നെ ബുദ്ധിമുട്ടാറുണ്ട്. അതുകൊണ്ട് ആപ്പിള്‍ മിനി വേര്‍ഷന്‍ അടക്കം പുറത്തിറക്കിയിരുന്നു. എന്നാല്‍ യുഎസ്സിലും കാനഡയിലുമൊക്കെ ഇത്തരം വേര്‍ഷനുകളില്ല. അതേസമയം തന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് യുവതി പറയുന്നു. കാനഡയിലുള്ളവരെല്ലാം പണക്കാരാണെന്ന ധാരണയാണ് അവര്‍ക്കുള്ളതെന്നും യുവതി കുറിപ്പില്‍ പറയുന്നു.

3

അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഒരു കുഞ്ഞ് കുടുംബത്തിലേക്ക് വരാന്‍ പോകുകയാണ്. ഞങ്ങള്‍ പണക്കാരല്ല എന്നതാണ് സത്യം. ശരിക്കും സാമ്പത്തിക സ്ഥിതി മോശമാണ്. അത് പക്ഷേ ഭര്‍ത്താവിന്റെ കുടുംബത്തിന് മനസ്സിലായിട്ടില്ല. പുതിയൊരു അംഗത്തിനായി ചെലവിടാന്‍ വളരെ കുറച്ച് പണം മാത്രമാണ് കൈയ്യിലുള്ളത്. ഇതിനിടയിലാണ് പുതിയ രണ്ട് ഐഫോണുകള്‍ വാങ്ങി തരണമെന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. ഈ സമ്മാനം വാങ്ങി കൊടുക്കാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ല ഞങ്ങളുള്ളത്.

4

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ഭര്‍ത്താവ് ഇങ്ങനെയൊരു ആവശ്യം പറഞ്ഞപ്പോള്‍ ശരിക്കും ഷോക്കായി പോയി. സാമ്പത്തികമായി ആകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് തന്റെ ഭര്‍ത്താവ് സ്വന്തം ഭാര്യയെ ഇങ്ങനൊരു കുരുക്കിലേക്ക് തള്ളിയിടുമെന്ന് കരുതിയില്ല. കുഞ്ഞിനും അമ്മയ്ക്കും ഈ സമയം സുരക്ഷയാണ് വേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലേ എന്നും യുവതി ചോദിക്കുന്നു. ഇത് ശരിക്കും ഒരു സംസ്‌കാരത്തിന്റെ ഭാഗമാണോ എന്ന് യുവതി ചോദിക്കുന്നു. കുഞ്ഞിന്റെ ജനനത്തിന് മുമ്പ് വലിയൊരു സമ്മാനം ചോദിക്കുന്ന പതിവുണ്ടോയെന്നും യുവതി ചോദിക്കുന്നു.

5

നിരവധി പേര്‍ ഇത്തരമൊരു രീതിയില്ലെന്ന് കമന്റ് ചെയ്തിട്ടുണ്ട്. ചിലര്‍ സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ ഇവര്‍ക്കായി വാങ്ങി നല്‍കാനും ആവശ്യപ്പെട്ടവരുണ്ട്. സാധാരണ കുഞ്ഞ് ജനിച്ചാല്‍ വീട്ടുകാര്‍ക്കാണ് സമ്മാനം ലഭിക്കുകയെന്നും ഒരു യൂസര്‍ കുറിച്ചു. അതേസമയം പിന്നീട് എന്ത് തീരുമാനമെടുത്തുവെന്ന് പറയുന്നുണ്ട്. വിലകുറഞ്ഞ ഫോണുകള്‍ അവര്‍ക്ക് വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു. ഐഫോണിന് പകരം സാംസങ് വാങ്ങി കൊടുക്കാനാണ് തീരുമാനം. അത് ഇന്ത്യയിലേക്ക് അയക്കുമെന്നും, എന്നാല്‍ മാതാപിതാക്കളുടെ ആവശ്യപ്രകാരമുള്ള ഫോണല്ല അയച്ച് കൊടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

6

ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനംഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനം

ഭര്‍ത്താവാണ് മാതാപിതാക്കളുമായുള്ള സംഭാഷണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതില്‍ തന്റെ ഭര്‍ത്താവിന് വലിയ സമ്മര്‍ദമുണ്ട്. കടമയുള്ള മകനാവുക എന്ന ഒരു പ്രശ്‌നം ഭര്‍ത്താവിനെ വേട്ടയാടുന്നുണ്ട്. കാരണം ഐഫോണ്‍ വേണമെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ നിര്‍ബന്ധം പിടിച്ചിട്ടുണ്ട്. വെറുതെ അഭ്യര്‍ത്ഥിക്കുകയല്ല ചെയ്തിരിക്കുന്നത്. എന്നാല്‍ അത് ചോദിക്കാന്‍ ചെറിയ നാണക്കേടും അവര്‍ക്കുണ്ട്. ഇതൊരിക്കലും അവര്‍ ആവശ്യപ്പെടരുതായിരുന്നു. എന്നാല്‍ ഭര്‍ത്താവ് ആകെ സമ്മര്‍ദത്തിലാണ്. അത് എത്രത്തോളമുണ്ടെന്ന് തനിക്ക് ആദ്യം മനസ്സിലായില്ലെന്നും യുവതി പറഞ്ഞു.

English summary
canada: a pregnant women asked to buy an iphone to husband 's parents, her reply goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X