വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യയും ചൈനയും ഇടപെടാൻ ശ്രമിച്ചേക്കും; ആരോപണവുമായി കാനഡ
ഒട്ടാവോ: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി കാനഡ. ഏപ്രിൽ 28ന് നടക്കാനിരിക്കുന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയും ചൈനയും ഇടപെടാൻ സാധ്യതയുണ്ടെന്ന് കാനഡയുടെ ചാര സംഘടന അവകാശപ്പെടുന്നു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും കനേഡിയൻ മണ്ണിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാനി പിന്തുണക്കാർക്കുമെതിരെ കാനഡയുടെ നിഷ്‌ക്രിയത്വവും ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളും മൂലം കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു.

ഈ സ്ഥിതി തുടരുന്നതിടെയാണ് വീണ്ടും കാനഡ ഇന്ത്യക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ ഇടപെടലിനെ കുറിച്ചുള്ള ആരോപണങ്ങൾ ഇന്ത്യ നേരത്തെ തന്നെ നിഷേധിച്ചിരുന്നു, വിഷയത്തിൽ ചൈനയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നിട്ടും കാനഡ ആക്ഷേപം തുടരുകയാണ്.
തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ കൃത്രിമബുദ്ധി കൂടുതലായി ഉപയോഗപ്പെടുത്തുന്നുവെന്നാണ് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ഡെപ്യൂട്ടി ഡയറക്‌ടർ വനേസ ലോയ്‌ഡ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ കാനഡയുടെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടാൻ ശ്രമിക്കുന്നതിനായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-സാധ്യമാക്കിയ ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് അവർ പറയുന്നത്.
കനേഡിയൻ സമൂഹങ്ങളിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാനുള്ള ഉദ്ദേശ്യവും കഴിവും ഇന്ത്യൻ സർക്കാരിനുണ്ടെന്ന് നമ്മൾ കണ്ടുവെന്നും വനേസ കൂട്ടിച്ചേർത്തു. 2019, 2021 തിരഞ്ഞെടുപ്പുകളിൽ ചൈനയും ഇന്ത്യയും നടത്തിയ ഇടപെടലുകളോടെ കാനഡ മന്ദഗതിയിലായിരുന്നു പ്രതികരിച്ചതെന്ന് ജനുവരിയിൽ പുറത്തിറങ്ങിയ ഒരു ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.
കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ അഭൂതപൂർവമായ നയതന്ത്ര പ്രതിസന്ധിയാണ് അടുത്തിടെ ഉണ്ടായിട്ടുള്ളത്. കനേഡിയൻ മണ്ണിൽ സിഖ് വിഘടനവാദികൾക്കെതിരായ ഗൂഢാലോചനയിലും കൊലപാതകത്തിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും അതത് മിഷൻ മേധാവികൾ ഉൾപ്പെടെ ഒന്നിലധികം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.
ഏപ്രിൽ 28ന് കാനഡ പൊതുതെരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ശക്തമായ ജനവിധിയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നടപടി. പുതുതായി നിയമിതനായ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. അതേസമയം, കാനഡയുടെ പുതിയ ആരോപണത്തിൽ ഇന്ത്യ, ചൈന എന്നിവ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications