Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പോര്‍ട്‌സ് പന്തയം വെച്ച് കനേഡിയന്‍ സുഹൃത്തുക്കള്‍ ലോട്ടറിയെടുത്തു; അടിച്ചത് ലക്ഷങ്ങള്‍, മഹാഭാഗ്യം

ടൊറന്റോ: പന്തയം വെച്ചാല്‍ ആര്‍ക്കായാലും വാശി കൂടും. ചിലപ്പോള്‍ നമ്മള്‍ എന്തും ചെയ്ത് കളയും. അത്തരമൊരു സ്‌പോര്‍ട്‌സ് ബെറ്റില്‍ സുഹൃത്തുക്കളായ രണ്ട് പേര്‍ തമ്മില്‍ എടുത്തത് ഒരു ലോട്ടറിയാണ്. എന്നാല്‍ മഹാഭാഗ്യം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അതുകൊണ്ട് ആ ടിക്കറ്റിന് അടിച്ചിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ ഈ നേട്ടത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്.

1

എത്ര ആലോചിച്ചിട്ടും ഇങ്ങനെയൊരു ഭാഗ്യം വളരെ പെട്ടെന്ന് തേടി വന്നതിന്റെ കാരണം ഈ സുഹൃത്തുക്കള്‍ക്ക് അറിയില്ല. പക്ഷേ ദീര്‍ഘകാലമായി ഇവര്‍ ലോട്ടറിയെടുക്കുന്നുണ്ട്. അതിനുള്ള അംഗീകാരമായിട്ടാണ് ഈ നേട്ടത്തെ കാണുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: olg

പന്തയം വെക്കുന്നത് എപ്പോഴും മോശമാകില്ലെന്നാണ് പറയാറുള്ളത്. കാനഡയിലെ സുഹൃത്തുക്കളായ താത്ജാന ടെസ്ലയും, ഏലിയാസ് കോര്‍കോണ്‍സിലാസും ചേര്‍ന്നാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. അതും പന്തയത്തിന്റെ പുറത്താണ് എടുത്തത്. ഇരുവരും കാനഡയിലെ ഒന്താരിയോ സ്വദേശികളാണ്. വര്‍ഷങ്ങളായി ലോട്ടറിയെടുക്കുന്ന സുഹൃത്തുക്കളാണ് താത്ജാനയും, ഏലിയാസും. ഇത്തവണ ഫുട്‌ബോള്‍ പന്തയത്തിന്റെ പേരില്‍ എടുത്ത ടിക്കറ്റില്‍ നിന്ന് 95 ലക്ഷം രൂപയാണ് ഇവര്‍ക്ക് ബംപറായി അടിച്ചിരിക്കുന്നത്.

2

അതേസമയം ലോട്ടറിയടിച്ച സന്തോഷം ഇവരെ അഹങ്കാരികളാക്കി മാറ്റുന്നില്ല. ഇതിലെ പണത്തില്‍ ഒരു പങ്ക് ചാരിറ്റി പ്രവര്‍ത്തനത്തിനായി സംഭാവന ചെയ്യാനാണ് ഇവരുടെ പ്ലാന്‍. എന്‍എഫ്എല്‍ സീസണിന്റെ സമയത്ത് ലോട്ടറി പൂള്‍സില്‍ കളിക്കാറുണ്ടെന്ന് ഇരുവരും പറയുന്നു. ഇരുവരും ഈ തുക പരസ്പരം തുല്യമായി പങ്കുവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് ഇവര്‍ പണം കൈപ്പറ്റിയത്. ഇവരുടെ നല്ല മനസ്സിന് ഇപ്പോള്‍ എല്ലാവരും നന്ദി പറയുകയാണ്.

3

കാനഡയില്‍ ഒരു വയോധികനും ഇതുപോലെ ബംപര്‍ ലോട്ടറിയടിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് പക്ഷേ മറ്റൊരു അനുഭവമായിരുന്നു. തന്നെ ലോട്ടറി തട്ടിപ്പ് നടത്തുന്നവര്‍ വിളിക്കുകയാണെന്നാണ് പോര്‍ട്ട് ഹാര്‍ഡിയില്‍ താമസിക്കുന്ന പോള്‍ വില്ലി വിചാരിച്ചത്. മനസ്സില്‍ ഒരിക്കല്‍ പോലും ലോട്ടറിയടിക്കുമെന്ന വിശ്വാസം ഇയാള്‍ക്കില്ലായിരുന്നു. അതുകൊണ്ട് അധികൃതര്‍ ഫോണ്‍ ചെയ്തപ്പോള്‍ തന്നെ പറഞ്ഞ് പറ്റിക്കാന്‍ നോക്കേണ്ട എന്ന മനോഭാവത്തിലായിരുന്നു ഇയാള്‍.

4

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

വില്ലിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ അയാള്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിക്കാന്‍ തയ്യാറായില്ല. വലിയ തട്ടിപ്പാണിതെന്നാണ് അദ്ദേഹം കരുതിയതെന്ന് ബിസി ലോട്ടറി കോര്‍പ്പറേഷന്‍ പറഞ്ഞു. അതേസമയം ജയം ആഘോഷിക്കാനാണ് വില്ലിയുടെ തീരുമാനം. ഒരു യാത്ര പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കസിനോ ജാക്‌പോട്ടാണ് വില്ലിക്ക് സമ്മാനം നേടിക്കൊടുത്തതെന്ന് ബിസിഎല്‍സി പറഞ്ഞു. മൂന്ന് കോടി 55 ലക്ഷം രൂപയാണ് ഇയാള്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് വില്ലി കോടീശ്വരനായി മാറിയിരിക്കുകയാണ്.

5

മെഗാ ജാക്ക്‌പോട്ട് വാങ്ങിയ ദിവസം നാനായിമോയിലെ ഹോട്ടലിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അവിടെ വെച്ചായിരുന്നു വില്ലി ടിക്കറ്റ് പരിശോധിച്ചത്. എനിക്ക് ലോട്ടറിയടിച്ചെന്ന് എത്ര ആലോചിച്ചിട്ടും വിശ്വസിക്കാന്‍ സാധിച്ചില്ല. സ്‌ക്രീനില്‍ അമര്‍ത്തി ഓഫും ഓണും ആക്കുകയായിരുന്നു ഞാന്‍. വലിയൊരു തട്ടിപ്പാണ് ഇതെന്ന് ഞാന്‍ വിശ്വസിച്ചെന്നും വില്ലി വെളിപ്പെടുത്തി. ഈ പണം കൊണ്ട് പുതിയൊരു കാര്‍ വാങ്ങാനാണ് വില്ലിയുടെ പ്ലാന്‍. ഈ വിവരം തന്റെ കുട്ടികളോട് പറയാനായി കാത്തിരിക്കുകയാണെന്നും വില്ലി വെളിപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+