മകളാണ് ഈ അച്ഛന്റെ ഭാഗ്യരേഖ; പിറന്നാള്‍ ദിനത്തില്‍ അടിച്ചത് ബംപര്‍, മിനുട്ടുകള്‍ കൊണ്ട് കോടീശ്വരന്
ടൊറന്റോ: സ്വപ്നത്തില്‍ പോലും ഭാഗ്യം തന്നെ തേടി വരുമെന്ന് കരുതാത്ത ഒരു യുവാവിന് ഇപ്പോള്‍ ആകെ അത്ഭുതത്തിലാണ്. ഇയാളുടെ ജീവിതത്തിലേക്ക് ഭാഗ്യം ഓട്ടോ വിളിച്ച് വരികയായിരുന്നുവെന്ന് വേണം പറയാന്‍. അതല്ലെങ്കില്‍ മഹാലക്ഷ്മി ഇയാളുടെ വീട്ടില്‍ തന്നെയാണ് താമസം എന്നും പറയേണ്ടി വരും. അത്തരമൊരു നേട്ടമാണ് ഈ കനേഡിയക്കാരനെ തേടി വന്നിരിക്കുന്നത്.
ഇത് നേടി കൊടുത്തതോ സ്വന്തം മകളും. ആരും അമ്പരന്ന് പോകും ഇയാള്‍ക്ക് ബംപറടിച്ചത് എങ്ങനെയെന്ന് ചോദിച്ചാല്‍. കാനഡയിലെ ഏറ്റവും പുതിയ ബംപര്‍ ജേതാവാണ് ഈ യുവാവ്. പക്ഷേ ഇയാളുടെ ജീവിതത്തിലേക്ക് ഭാഗ്യം വന്നത് ഒരല്‍പ്പം അമ്പരപ്പിക്കുന്ന തരത്തിലാണ്. വിശദമായ വിവരങ്ങളിലേക്ക്.....

image credit:OLG
ഒന്താരിയോയില്‍ നിന്നും യുവാവിനാണ് ഈ ബംപര്‍ സമ്മാനം അടിച്ചിരിക്കുന്നത്. പെട്രോ തഫൂര്‍ എന്ന ഈ യുവാവ് ആകെ ത്രില്ലിലാണ്. സ്ഥിരമായി പോകാറുള്ള ഗ്യാസ് സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് ഈ സമ്മാനം പെഡ്രോയെ തേടിയെത്തിയത്. മിസ്സിസോഗ നിവാസിയാണ് പെഡ്രോ. ലോട്ടറിയെടുക്കുന്നത് പെഡ്രോയെ സംബന്ധിച്ചത് പുതിയൊരു കാര്യമല്ല. കഴിഞ്ഞ പത്ത് വര്‍ഷമായി സ്ഥിരമായി അദ്ദേഹം ലോട്ടറിയെടുക്കാറുണ്ട്. പക്ഷേ സമ്മാനമൊന്നും ഇതുവരെ തേടിയെത്തിയിട്ടില്ല. അതുകൊണ്ട് ഭാഗ്യം തന്നെ തേടി വരുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല.

ലോട്ടോ 6/49, ലോട്ടോ മാക്സ് എന്നീ ടിക്കറ്റുകള്‍ എടുക്കുന്നത് തന്റെ ഇഷ്ടപ്പെട്ട കാര്യമായിരുന്നുവെന്ന് പെഡ്രോ പറയുന്നു. എന്‍കോറിന്റെ ടിക്കറ്റ് കണ്ടാല്‍ എപ്പോഴും അത് മതിയെന്ന് താന്‍ പറയുമായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. അതേ ടിക്കറ്റ് തന്നെയാണ് ഭാഗ്യം കൊണ്ടുവന്നതും. തന്റെ മകളാണ് ഭാഗ്യനക്ഷത്രമെന്ന് പെഡ്രോ ഉറച്ച് വിശ്വസിക്കുന്നു. മകളുടെ പിറന്നാള്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് ആഘോഷിക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ഇതിന് ശേഷമാണ് ഭാഗ്യം പെഡ്രോയുടെ ജീവിതത്തില്‍ പുതിയ റോളിലെത്തിയത്.

ഈ ആഘോഷങ്ങള്‍ക്കിടെ ഭക്ഷണം വാങ്ങിക്കാനായി പുറത്ത് പോയതാണ് പെഡ്രോ തഫൂര്‍. ഇതിനിടെ ഗ്യാസ് സ്റ്റേഷനില്‍ ഒന്ന് കാര്‍ നിര്‍ത്തി. തുടര്‍ന്ന് ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. ആ സമയത്താണ് ലോട്ടറി ടിക്കറ്റിന്റെ ഫലം പരിശോധിച്ചത്. ടിക്കറ്റ് സ്കാന്‍ ചെയ്തപ്പോള്‍ പെഡ്രോ ആകെ അമ്പരന്ന് പോയിരുന്നു. എന്‍കോര്‍ നമ്പറുകളില്‍ അവസാനത്തെ ആറെണ്ണവും ഇയാള്‍ ശരിയാക്കിയിരുന്നു. ഒക്ടോബര്‍ 26നായിരുന്നു നറുക്കെടുപ്പ്. പരിക്ക് പറ്റിയ ഉടനെ താനാകെ അമ്പരപ്പിലായിരുന്നു. ഉടനെ തന്നെ ഭാര്യയെ വിളിക്കുകയാണ് ചെയ്തതെന്നും പെഡ്രോ പറഞ്ഞു.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
കാറെടുത്ത് പുറത്തുപോയതാിരുന്നു. ഞാന്‍. അന്ന് മകളുടെ പിറന്നാള്‍ കൂടിയായിരുന്നു. എന്‍കോര്‍ നമ്പറുകളില്‍ അവസാനത്തെ ആറ് നമ്പറുകള്‍ തുടരെ ശരിയായി വരികയായിരുന്നു. ഒരു ലക്ഷം കനേഡിയന്‍ ഡോളറാണ് പെട്രോയ്ക്ക് സ്മ്മാനം അടിച്ചത്. ഒരു ദശാബ്ദത്തിനിടെ ഏറ്റവും വലിയ തുകയാണ് ഇതില്‍ അടിച്ചിരിക്കുന്നത്. മകളുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി താന്‍ ഒന്ന് ടൗണ്‍ വരെ പോയതയായിരുന്നു. തിരിച്ചുവരുമ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. ഭക്ഷണം വാങ്ങാന്‍ വന്ന ഭാര്യയോട് ബംപറിന്റെ കാര്യം പറഞ്ഞപ്പോള്‍ ്അവര്‍ക്ക് ചിരിയാണ് വന്നതെന്നും പെഡ്രോ പറഞ്ഞു.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
എല്ലാ വര്‍ഷവും മകളുടെ പിറന്നാളിന് ലോട്ടറി എടുക്കുക എന്ന സാഹസവും പെഡ്രോക്കുണ്ടായിരുന്നു. ഒടുവില്‍ ടിക്കറ്റ് അദ്ദേഹത്തിന് അടിക്കുകയായിരുന്നു. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് പെട്രോ സമ്മാനം വാങ്ങിയത്. തനിക്ക് അടച്ച് തീര്‍ക്കാന്‍ കുറച്ച് കാര്യങ്ങളുണ്ട്. തീര്‍ച്ചയായും അത് ആദ്യം അടച്ച് തീര്‍ക്കും. പണം ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം പങ്കിടും. കുടുംബത്തിനൊപ്പം ചര്‍ന്ന് രു ട്രിപ്പ് മനസ്സിലുള്ളതാണ്. എന്റെ കുടുംബത്തിന് നല്ലൊരു യാത്ര നല്‍കും. ബാക്കി കാര്യങ്ങളൊക്കെ പറയാന്‍ സാധിക്കാത്തതാണെന്നും മഞ്ജു കുറിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications